Connect with us

പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ വിവാഹിതനായി.. ചിത്രം വൈറൽ

serial

പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ വിവാഹിതനായി.. ചിത്രം വൈറൽ

പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ വിവാഹിതനായി.. ചിത്രം വൈറൽ

പൊന്നമ്പിളിയിലെ ഹരിപത്മനാനായെത്തിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രാഹുല്‍ രവി വിവാഹിതനായി. ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്. പെരുമ്പാവൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്

ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഞങ്ങള്‍ ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ വെച്ച് ഞങ്ങള്‍ പുതിയ ജീവിതം തുടങ്ങുകയാണ്. ലവ് മാര്യേജായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ഞങ്ങളെ അനുഗ്രഹിച്ചത്. എന്നും എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും വേണമെന്നുമായിരുന്നു വിവാഹ ശേഷം ഇരുവരും പറഞ്ഞത്. ഇരുവർക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്

തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി അടുത്തിടെ താരമെത്തിയിരുന്നു. പ്രീവെഡ്ഡിങ് ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചാണ് രാഹുൽ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹദിവസത്തിനായി കാത്തിരിക്കുകയാണെന്ന് താരം കുറിപ്പിൽ പറഞ്ഞത്

‘‘അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാൽ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതൽ മികച്ചും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും നന്ദി ലക്ഷ്മി. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ വിവാഹദിവസത്തിനായി കാത്തിരിക്കുന്നു.’’ – രാഹുൽ കുറിച്ചു.

Continue Reading
You may also like...

More in serial

Trending

Recent

To Top