Connect with us

ദർശന അമ്മയായി! ആ കുഞ്ഞി കൈ ഒരു നോക്ക് കാണാൻ! അനൂപ് പറയുന്നത് കേട്ടോ

serial

ദർശന അമ്മയായി! ആ കുഞ്ഞി കൈ ഒരു നോക്ക് കാണാൻ! അനൂപ് പറയുന്നത് കേട്ടോ

ദർശന അമ്മയായി! ആ കുഞ്ഞി കൈ ഒരു നോക്ക് കാണാൻ! അനൂപ് പറയുന്നത് കേട്ടോ

മിനി സ്ക്രീൻ പ്രേക്ഷകർ ഇടനെഞ്ചിലേറ്റിയ ഒരു പിടി നല്ല സീരിയലുകയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് ദർശന ദാസ്. വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ ദർശന പ്രത്യക്ഷപ്പെടുന്നത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങുംഎന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.

അഭിനയമികവ് ആണ് ദർശനയ്ക്ക് ഇത്രയും ആരാധകരെ നേടികൊടുത്തത്. ഇപ്പോൾ ഇതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ചും ഭാഗ്യത്തെകുറിച്ചും പറയുകയാണ് ദർശനയയുടെ ഭർത്താവ്.

ഞങ്ങൾ ഒരുപാട് സന്തോഷത്തിൽ ആണ്. ഞങ്ങൾക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു എന്നാണ് അനൂപ് പറയുന്നത്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് ഇരുവർക്കും ആശംസകൾ നേരുന്നത്. അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷം ദർശന പങ്കിട്ടത്. പുതിയ ജീവിതത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല എന്നാണ് കുഞ്ഞിവയറിൽ കൈ വച്ച് ദർശന പറഞ്ഞത്. ദർശനയ്ക്ക് നിരവധി ആശംസകൾ ആണ് സോഷ്യൽ മീഡിയ വഴി ലഭിച്ചത്

സുമംഗലി ഭവിയിൽ ദേവിയായി തിളങ്ങി നിൽക്കവെയാണ് അതേ സീരിയലിലെ സഹ സംവിധയകൻ അനൂപുമായി ഡിസംബർ അഞ്ചിന് ദർശന വിവാഹിതയയായത്. ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിൽ ദർശന കുറിച്ചത് ഇങ്ങനെയായിരുന്നു … നിങ്ങളുടെ ജീവിത പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ വികാരങ്ങളെ ബഹുമാനിക്കുന്നതിനും എല്ലായ്പ്പോഴും എന്നെ മനസിലാക്കുന്നതിനും ഒരുപാട് നന്ദി. കൂടിച്ചേരലിന്റെ സന്തോഷം എന്നായിരുന്നു ഭർത്താവിനെക്കുറിച്ചു ദർശന പറഞ്ഞത്. ദർശനയുടെ കുറിപ്പിന് നീ എന്റെ എല്ലാം എല്ലാം അല്ലെ എന്നാണ് അനൂപ് പ്രതികരിച്ചത്. ആരാധകരും സീരിയൽ താരങ്ങളടക്കം നിരവധി പേരാണ് ഇവർക്ക് വിവാഹാശംസകളുമായി എത്തിയത്

More in serial

Trending

Recent

To Top