കാലില്‍ വെച്ച് ഫോട്ടോയെടുത്ത് രേഖ കൈമാറിയത് ഇങ്ങനെയോ? അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്ന മറുപടിയാണ് ദിലീപ് അനുകൂലികളില്‍ നിന്ന് ലഭിക്കുന്നത്;ബാലചന്ദ്ര കുമാർ പറയുന്നു!
നടിയെ ആക്രമിച്ച കേസിൽ നിര്‍ണ്ണായക വെളിപ്പെടുത്തൽ നടത്തിയ ആളാണ് ബാലചന്ദ്ര കുമാർ . ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണായക വഴിതുറൻ സംഭവിച്ചത് . വെളിയപെടുത്തലിനെ തുടർന്ന് അന്വേഷണം ഉരിതമാവുകയാണ് . ദിലീപിനെ പേരിൽ മറ്റൊരു കേസും കൂടെ പോലീസ് ചാർജ് ചെയ്തു . നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രെമിച്ച കേസ് .
ഇപ്പോഴിതാ കോടതിയില്‍ നിന്നും ചോർന്ന രേഖ എന്ത് തന്നെയായാലും അത് എങ്ങനെ ദിലീപിലേക്ക് എത്തി എന്നുള്ളതാണ് പ്രധാനമെന്ന് സംവിധായകന് ബാലചന്ദ്രകുമാർ. കോടതിയില്‍ നിന്നും ദിലീപിന്റെ ഫോണിലേക്ക് രേഖകള്‍ എത്തിയോ എന്ന് ചോദിക്കുമ്പോള്‍ ദിലീപ് അനുകൂലികള്‍ പോലും അത് ശരിയാണെന്ന രീതിയിലാണ് പ്രതികരിക്കുന്നത്. രേഖ എങ്ങനെ ദിലീപിലേക്ക് എത്തിയെന്ന് ചോദിക്കുമ്പോള്‍ ആ രേഖയില്‍ എന്തിരിക്കുന്നുവെന്ന മറുചോദ്യമാണ് അവർ ഉയർത്തുന്നത്.
അവിടേയും ചോദ്യത്തിനുള്ള ഉത്തരം അവർ നല്‍കുന്നില്ലെന്നും ദിലീപിന്റെ മുന്‍ സുഹൃത്ത് കൂടിയായ ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു.പ്രമുഖ മാധ്യമത്തിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്ന മറുപടിയാണ് ദിലീപ് അനുകൂലികളില്‍ നിന്ന് ലഭിക്കുന്നത്. ആ രേഖ കേസുമായി ബന്ധപ്പെട്ടത്തോ അല്ലാത്തതോ ആവട്ടെ, പക്ഷെ കോടതിയുടെ കസ്റ്റഡിയില്‍ ഇരുന്ന ഒരു രേഖയാണ് ദിലീപിന്റെ ഫോണിലേക്ക് എത്തിയത്. ഏതോ ഒരു പുരുഷന് തന്റെ കാലില്‍ ആ രേഖ വെച്ച് ഫോട്ടോ എടുത്താണ് അയച്ച് കൊടുത്തിരിക്കുന്നതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.ദിലീപ് അനുകൂലികള്‍ പറയുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യം രേഖകള്‍ അപേക്ഷ നല്‍കിയാണ് ദിലീപിന് നല്‍കിയതെന്നാണ്.
അപേക്ഷ നല്കിയാല് ഇങ്ങനെ കാലില്‍ വെച്ച് ഫോട്ടോയെടുത്ത് രേഖ കൈമാറുന്ന സംവിധാനം ഈ കോടതിയില്‍ മാത്രം ഉണ്ടെന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. എല്ലാ കോടതികളും ഇങ്ങനെ രേഖകള്‍ വാട്സാപ്പ് വഴി കൊടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ.
ഇങ്ങനെ ഒരു കീഴ്വഴക്കം ആവാമോയെന്നാണ് ഇവിടെ ചോദിക്കുന്നത്. എന്നാല്‍ അത് ഈ കേസുമായി ബന്ധപ്പെട്ട രേഖയല്ലാലോ എന്ന മറുപടിയാണ് ലഭിക്കുന്നത്. പുതിയൊരു ശബ്ദ രേഖ പുറത്ത് വന്നിട്ടുണ്ട്. അത് അനുപിന്റേതാണോ അല്ലെങ്കില്‍ മറ്റാരുടേതെങ്കിലുമാണോ എന്നതിനേക്കാള്‍ പ്രധാനം, ആ ശബ്ദരേഖ ദിലീപിന്റെ ഫോണില്‍ നിന്നും എടുത്തു എന്നുള്ളതിനാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങളെക്കുറിച്ച് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ആരം സംസാരിച്ചതാണെങ്കിലും അതിലെ കണ്ടന്റാണ് പ്രധാനപ്പെട്ടത്. ആ വാക്കുകള്‍ ഇവിടെ ഞാന്‍ പരസ്യമായി പറയുന്നില്ല. ഇവിടുത്തെ സംവിധാനങ്ങള്‍ എങ്ങനെ മുന്നോട്ട് പോകുന്നു എന്നുള്ളത് വളരെ സംശയകരമായ കാര്യമാണ്. നീതിയുക്തമായ ഒരു വിചാരണ നടത്താന്‍ ഇതുപോലെയുള്ള ആളുകള്‍ സമ്മതിക്കില്ല. കേരളത്തിലെ ഒരു കോടതിയിലും സമ്മതിക്കില്ല. അതുകൊണ്ടാണ് ഈ കേസ് കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന് പറയുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു.
ദിലീപിന് വേണ്ടി ചാനല്‍ ചർച്ചയില്‍ പങ്കെടുക്കാന്‍ വരുന്നവർ ശബ്ദമുയർത്തി ചർച്ചയുടെ ശ്രദ്ധ തിരിക്കുകയാണ്. ശബ്ദമുയർത്തുമ്പോള്‍ തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അതുപോലെ വിശ്വസിക്കുമെന്നാണ് അവരുടെ വിചാരം. അവരോട് ചോദിച്ചാല്‍ ഒരു ചോദ്യത്തിനും അവർ വ്യക്തമായി മറുപടി പറയുന്നില്ലെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർക്കുന്നു.
അതേസമയം, പാവറട്ടി എക്സൈസ് കസ്റ്റഡി മരണക്കേസ് ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ദിലീപും സംഘവും ശ്രമിച്ചതായുള്ള സൂചനകള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ ആ വഴിക്കും അന്വേഷണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അനൂപിന്റേതെന്ന പേരില്‍ പുറത്ത് വന്ന ശബ്ദ രേഖ സംബന്ധിച്ചാണ് പോലീസ് അന്വേഷണം.
about dileep
