Uncategorized
ബുദ്ധിമാന് ബ്ലെസ്ലിയും , വില്ലനായ ഡോക്ടറും ദില്‍ഷയുടെ മുന്നില്‍ പാവകൂത്തിലെ പാവകളെ പോലിരിക്കുന്നത് കാണാന്‍ തന്നെ എന്താ രസം ; കുറിപ്പ് വൈറൽ!
ബുദ്ധിമാന് ബ്ലെസ്ലിയും , വില്ലനായ ഡോക്ടറും ദില്‍ഷയുടെ മുന്നില്‍ പാവകൂത്തിലെ പാവകളെ പോലിരിക്കുന്നത് കാണാന്‍ തന്നെ എന്താ രസം ; കുറിപ്പ് വൈറൽ!
പ്രേക്ഷകർ ആവേശത്തോടെ കാണുന്ന ഷോയാണ് ബിഗ്ബോസ് മലയാളം . സീസണ് 4 നാല് ആഴ്ചകള്‍ പിന്നിട്ട് അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. രസകരമായി മാറിയിരിക്കുകയാണ് ഇതിനോടകം തന്നെ ബിഗ് ബോസ് വീട്. താരങ്ങളില്‍ മിക്കവരും തങ്ങളുടെ ഗെയിം പുറത്തെടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ സംഭവബഹുലമായ പല രംഗങ്ങള്‍ക്കും ഇതിനോടകം തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. പൊട്ടിത്തെറികള്‍ക്കും പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്ക്കുമെല്ലാം ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയുണ്ടായി. ആരാധകരുടെ ശ്രദ്ധ നേടാനും താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
ബിഗ് ബോസ് വീട്ടിലെത്തിയ ഡാന്‍സറും നടിയുമാണ് ദില്‍ഷ പ്രസന്നന്. ആദ്യ ദിവസങ്ങളില്‍ അത്ര ആക്ടീവല്ലെന്ന് പലരും പറഞ്ഞ ദില്‍ഷ ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ ഏറ്റവും മികച്ച മത്സരാര്ത്ഥികൡലൊന്നായി മാറിയിരിക്കുകയാണ്. അതേസമയം ദില്‍ഷയ്ക്ക് റോബിനുമായുള്ള സൗഹൃദവും ദില്‍ഷയോട് ബ്ലെസ്ലി ഇഷ്ടം തുറന്ന് പറഞ്ഞതും ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു. മോഹന്‍ലാല്‍ വന്നപ്പോഴും അതേക്കുറിച്ച് ചോദിക്കുകയുണ്ടായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.
ദില്‍ഷയെ കൂട്ടുപിടിച്ച് ഡോക്ടര്‍ ലവ് ഗെയിം കളിക്കുകയാണെന്ന ആരോപണം ആദ്യ ആഴ്ച തന്നെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ദില്‍ഷയോട് തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ളതായും ബ്ലെസ്ലി വെളിപ്പെടുത്തുന്നത്. ബ്ലെസ്ലിയോട് തന്നെ സഹോദരിയായി കാണണമെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. അതേസമയം റോബിനോട് തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. ഇപ്പോഴും ഇരുവരുമായി സൗഹൃദം തുടരുകയും ചെയ്യുന്നുണ്ട് ദില്‍ഷ. എന്നാല്‍ ഇപ്പോഴിതാ ബ്ലെസ്ലിയേയും റോബിനെയും ദില്‍ഷ തന്റെ ഗെയിമിനായി ഉപയോഗിക്കുകയാണെന്ന് പറയുകയാണ് ഒരു കുറിപ്പ്.
ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പിലാണ് ആരോപണം. ഏറ്റവും ബുദ്ധിയുണ്ട്, ഏറ്റവും നന്നായി ഗെയിം കളിക്കുന്നു, ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉണ്ട് എന്നൊക്കെ ഇതുവരെ ബിഗ് ബോസ് ഫാന്‍സ് അംഗീകരിച്ച രണ്ട് പേരെ (ബ്ലെസ്ലി, ഡോക്ടര്‍ റോബിന്) വെച്ചു ഗെയിം കളിച്ചു മുന്നേറുന്ന ദില്‍ഷ പൊളിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഇതോടെ ഒരു കാര്യം വ്യക്തമായി. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ബുദ്ധിയുള്ള പ്ലെയര്‍ ദില്‍ഷ തന്നെയാണെന്നും കുറിപ്പില്‍ പറയുന്നു.
മാര്‍ഗ്ഗം ഏതായാലും ലക്ഷ്യമാണ് മുഖ്യം എന്ന മുദ്രാവാക്യമുള്ള ഗെയിം ഷോ ആയ ബിഗ് ബോസ് ഷോയില്‍ മറ്റുള്ളവര്‍ക്ക് തന്നോട് തോന്നുന്ന വികാരം ഉപയോഗിച്ചു കളിക്കാന്‍ ഒരു നല്ല ബുദ്ധി തന്നെ വേണം. ഫൈനല്‍ 5 ലേക്കുള്ള ടിക്കറ്റാണ് ഇന്നും ഇന്നലെയും ആയി ബ്ലെസ്ലി, ഡോക്ടര്‍ റോബിന് എന്നിവരെ വെച്ചു ഗെയിം കളിച്ചു ദില്‍ഷ സേവ് ചെയ്തേക്കുന്നത്.
ബുദ്ധിമാന് ബ്ലെസ്ലി പച്ച പനംതത്ത കഥയും വില്ലന്‍ ഡോക്ടര്‍ ഹോസ്പിറ്റലിലെ തന്റെ വീരസഹാസിക കഥകളും ഒക്കെ പറഞ്ഞിരുന്നു പച്ചയായ മനുഷ്യരായി ഷോയില്‍ ദില്‍ഷയുടെ മുന്നില്‍ പാവകൂത്തിലെ പാവകളെ പോലിരിക്കുന്നത് കാണാന്‍ തന്നെ എന്താ രസം എന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം ബിഗ് ബോസ് മലയാളം സീസണ് 4 ലെ അഞ്ചാമത്തെ ആഴ്ചയിലേക്കുള്ള നോമിനേഷന് ഇന്നലെ നടന്നു. തീര്‍ത്തും അപ്രതീക്ഷിതവും രസകരവുമായൊരു നോമിനേഷനായിരുന്നു ഇന്നലെ നടന്നത്. ഒമ്പത് പേരാണ് ഇത്തവണ നോമിനേഷിലുള്ളത്. റോബിന്, ലക്ഷ്മി പ്രിയ, ദില്‍ഷ, ബ്ലെസ്ലി, ഡെയ്സി, ജാസ്മിന്, റോണ്സണ്, നവീന്‍, അപര്‍ണ എന്നിവരാണ് നോമിനേഷനിലുള്ളത്. നോമിനേഷനിലുള്ളവരെല്ലാം ശക്തരാണെന്നിരിക്കെ ആരാകും പുറത്താവുക എന്നത് കണ്ടറിയണം. പോയ വാരം ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് അശ്വിന് ആയിരുന്നു.
about big boss
