Malayalam
സാന്ത്വനത്തിലെ അപ്പുക്കിളി സീരിയലിൽ നിന്ന് പിന്മാറുമോ?; വിവാഹശേഷമുള്ള രക്ഷാ രാജിന്റെ ആദ്യ പ്രതികരണം!
സാന്ത്വനത്തിലെ അപ്പുക്കിളി സീരിയലിൽ നിന്ന് പിന്മാറുമോ?; വിവാഹശേഷമുള്ള രക്ഷാ രാജിന്റെ ആദ്യ പ്രതികരണം!
യുവാക്കളുടെയടക്കം സീരിയലിനു മുന്നിൽ പിടിച്ചിരുത്തിയ പരമ്പരയാണ് സാന്ത്വനം. ശിവാഞ്ജലിമാരും അപ്പുവും ഹരിയുമൊക്കെ അടങ്ങുന്ന കുടുംബത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സാന്ത്വനത്തിലെ അപ്പു യഥാര്‍ഥ ജീവിതത്തിലും വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടി രക്ഷയുടെ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹാക്കാര്യം പുറംലോകം അറിയുന്നത്. ഏപ്രില്‍ ഇരുപത്തിയഞ്ചിന് കോഴിക്കോട് സ്വദേശിയായ അര്ക്കജുമായിട്ടുള്ള രക്ഷയുടെ വിവാഹം സീരിയൽ താരങ്ങളുടെയും മറ്റ് ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആണ് നടന്നത്.
ബംഗ്ലൂരുവില്‍ ഐടി പ്രൊഫഷനാണ് അര്‍ക്കജ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങള്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആരാധകരും ആഗ്രഹിച്ചത് പോലെ രക്ഷ ഇനിയും സാന്ത്വനത്തില്‍ ഉണ്ടാവുമോ എന്നും അഭിനയിക്കുമോ എന്ന ചോദ്യത്തിനും നടി ഉത്തരം പറഞ്ഞിരിക്കുകയാണ്.
പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നു. സാന്ത്വനം സെറ്റിലെ എല്ലാവരും വലിയ സപ്പോര്‍ട്ടാണ്. അതുകൊണ്ടാണ് ഞാന്‍ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത്. ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത ആഴ്ച തന്നെ സീരിയലിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. കല്യാണം കഴിഞ്ഞു എന്നേയുള്ളു. പക്ഷേ സാന്ത്വനത്തില്‍ നിന്നും പിന്മാറുമോ എന്ന് ചോദിച്ച് ഒരുപാട് പേര് കമന്റിടുന്നത് കണ്ടിരുന്നു. എന്തായാലും ഞാന്‍ സ്വാന്തനത്തില്‍ നിന്ന് മാറില്ലെന്ന് രക്ഷ പറയുകയാണ്.
സാന്ത്വനം ടീം എല്ലാ സപ്പോര്‍ട്ടും തന്നത് കൊണ്ടാണ് ഞങ്ങള്‍ സന്തോഷത്തോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നെ പ്രേക്ഷകരുടെ സപ്പോര്‍ട്ടും സ്നേഹവും കൊണ്ടാണ് ഇതുവരെ എത്തിയത്. അവര്‍ക്കെന്താണ് സന്തോഷം. അതാണ് നമ്മളും ചെയ്യുന്നത്. നമ്മുടെ അടുത്ത് ഓരോരുത്തരും കാണിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടില്ല. ഞങ്ങളെ ഇഷ്ടപ്പെട്ടതിനും സ്നേഹിക്കുന്നതിനുമൊക്കെ ഒരുപാട് നന്ദി. തുടര്‍ന്നും കാണണം. നിങ്ങളുടെ അപ്പുവായി തന്നെ അവിടെ കാണുമെന്നും നടി വ്യക്തമാക്കി.
പ്രണയവിവാഹമാണോ എന്ന ചോദ്യത്തിന് മുന്‍പേ പരിചയമുള്ള ആളുകളാണെന്ന് ഞങ്ങളെന്ന് രക്ഷ സൂചിപ്പിച്ചു. കുറേ വര്‍ഷത്തെ ഫ്രണ്ട്ഷിപ്പ് ആയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിട്ട്. വീട്ടുകാരോട് കാര്യം പറഞ്ഞപ്പോള്‍ അവരും ഓക്കെ ആയി. ഹണിമൂണിന് പോകണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാനാണ് സമയം ഒന്നുമില്ലെന്നാണ് രക്ഷയും ഭര്‍ത്താവ് അര്‍ക്കജും പറയുന്നത്. ആദ്യത്തെ പ്രധാന്യമുള്ള കാര്യം ഷൂട്ടിങ്ങിന് പോവുന്നതിനാണ്. കാരണം അവര്‍ അത്രയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും നടി സൂചിപ്പിച്ചു.
വിവാഹത്തിന് ഓവര്‍ മേക്കപ്പോ, ജാഡയോ ഒന്നുമില്ലാതെയാണ് രക്ഷ വിവാഹദിനത്തിൽ പ്രേക്ഷരുടെ ഇടയിൽ തിളങ്ങിയത്. രക്ഷയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്. സാന്ത്വനത്തിലെ അപ്പുക്കിളിയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരുന്നു കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ.
about santhwanam
