News
4.25 ലക്ഷം രൂപ പ്രതിഫലമായി വാങ്ങി അഞ്ച് മിനിറ്റ് മാത്രം നൃത്തം അവതരിപ്പിച്ച് മടങ്ങി; നടി അമീഷ പട്ടേലിനെതിരെ വഞ്ചനാ കുറ്റം
4.25 ലക്ഷം രൂപ പ്രതിഫലമായി വാങ്ങി അഞ്ച് മിനിറ്റ് മാത്രം നൃത്തം അവതരിപ്പിച്ച് മടങ്ങി; നടി അമീഷ പട്ടേലിനെതിരെ വഞ്ചനാ കുറ്റം

നിരവധി ആരാധകരുള്ള താരമാണ് അമീഷ പട്ടേല്‍. ഇപ്പോഴിതാ നടി അവതരിപ്പിച്ച നൃത്തത്തിന്റെ സമയം കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ അമീഷ പട്ടേലിനെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്. വഞ്ചനക്കുറ്റത്തിന് ആണ് താരത്തിനെതിരെ പരാതി വന്നിരിക്കുന്നത്. പ്രതിഫലം പൂര്‍ണ്ണമായും കൈപ്പറ്റിയെങ്കിലും അവതരിപ്പിക്കാമെന്നേറ്റ നൃത്തം പൂര്‍ണ്ണമായും അവതരിപ്പിക്കാതെ മടങ്ങിയെന്നാണ് പരാതി.
മധ്യപ്രദേശിലെ ക്വാണ്ടയില്‍ നവ്ചന്ദി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാനായിരുന്നു അമീഷയെത്തിയത്. സാമൂഹ്യ പ്രവര്ത്തകന് സുനില്‍ ജെയിനാണ് പരാതി നല്‍കിയിരിക്കുന്നത്. 4.25 ലക്ഷം രൂപയാണ് അമീഷ പട്ടേല്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
ഏപ്രില്‍ 23നാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഒരു പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാമെന്നേറ്റിരുന്നു. പ്രതിഫലവും പൂര്‍ണ്ണമായും കൈപറ്റി.
എന്നാല്‍ അഞ്ച് മിനിറ്റ് മാത്രം നൃത്തം ചെയ്ത് പരിപാടി പൂര്‍ണ്ണമാക്കാതെ അമീഷ മടങ്ങിയെന്നാണ് പരാതി. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാത്തതിനാലാണ് താന്‍ സ്ഥലത്ത് നിന്നും മടങ്ങിയതെന്നാണ് അമീഷ പട്ടേലിന്റെ പ്രതികരണം. മടങ്ങിയതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടായെന്നും അമീഷ പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...