Connect with us

കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലേക്ക് പറന്നെത്തി! ചോർത്തിയത് അയാൾ, തിരിച്ചറിയാവുന്ന വിവരങ്ങള്‍ ഫോട്ടോയില്‍ വ്യക്തം, ഞെട്ടിച്ചുകളഞ്ഞു വമ്പൻ ക്ലൈമാക്സിലേക്ക്

News

കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലേക്ക് പറന്നെത്തി! ചോർത്തിയത് അയാൾ, തിരിച്ചറിയാവുന്ന വിവരങ്ങള്‍ ഫോട്ടോയില്‍ വ്യക്തം, ഞെട്ടിച്ചുകളഞ്ഞു വമ്പൻ ക്ലൈമാക്സിലേക്ക്

കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലേക്ക് പറന്നെത്തി! ചോർത്തിയത് അയാൾ, തിരിച്ചറിയാവുന്ന വിവരങ്ങള്‍ ഫോട്ടോയില്‍ വ്യക്തം, ഞെട്ടിച്ചുകളഞ്ഞു വമ്പൻ ക്ലൈമാക്സിലേക്ക്

നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്തുവരുന്ന വാർത്ത അക്ഷരാർത്ഥത്തിൽ മലയാളികളെ ഞെട്ടിക്കുകയാണ്. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതടക്കം അട്ടിമറികൾ കേസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.എന്നാൽ എത്രകണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരുമെന്ന കാര്യം ഉറപ്പാണ്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ രഹസ്യ സ്വഭാവമുള്ള കോടതി രേഖകൾ എട്ടാം പ്രതി ദിലീപിന്റെ ഫോണിൽ ക്രൈം ബ്രാഞ്ച കണ്ടെത്തിയിരുന്നു ദിലീപിന് കോടതിയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ രേഖകളുടെ ഫോട്ടോ റിപ്പോര്‍ട്ടര്‍ ടിവിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു . മുംബൈയിലെ ലാബില്‍ നിന്നാണ് ഈ രേഖകള്‍ ലഭിച്ചത്. കോടതിയിലെ പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പു വെച്ച രേഖയാണിത്.

ഈ ഫോട്ടോകളില്‍ കോടതിയില്‍ നിന്ന് രേഖകള്‍ ചോര്‍ത്തിക്കൊടുത്ത വ്യക്തിയെ കണ്ടെത്താനുള്ള സൂചനകളുണ്ട്. കൈവിരല്‍, ജീന്‍സ് പാന്റ് എന്നിവയുടെ ചിത്രം ഈ ഫോട്ടോകളിലുണ്ട്. അന്വേഷണം നടത്തിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ പ്രതിയെ പിടിക്കാമെന്ന് അഡ്വ അജകുമാര്‍ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു. എട്ടോളം സ്റ്റാഫുകള്‍ കോടതിയിലുണ്ടാവും.ഫോണ്‍ നമ്പര്‍, പശ്ചാത്തലത്തിലുള്ള ഗ്രാഫിക്‌സ് എന്നിവ വെച്ച് ആരാണെന്ന് കണ്ടെത്താന്‍ പറ്റും. അന്ന് ആരായിരുന്നു കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് കണ്ടെത്തുന്നതും ആളെ കണ്ടെത്തുന്നത് വേഗത്തിലാക്കുമെന്നും അഡ്വ അജകുമാര്‍ പറഞ്ഞു.

‘ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതില്‍ കോടതികള്‍ക്ക് എന്താണ് തടസം. സത്യമേവ ജയതെ എന്നെഴുതി വെച്ച് അതിനു പിറകിലരുന്നല്ലേ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് ഇരുന്ന് കോടതി നടത്തുന്നത്. അവരുടെ മനസ്സിലും ശരീരത്തിലും പ്രവൃത്തിയിലും സത്യമേവജയതേ ആയിരിക്കണ്ടേ. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് കോടതിയില്‍ നിന്നും നിര്‍ദ്ദേശം വന്നതിന്റെ അടിസ്ഥാനത്തില്‍ ഫോണില്‍ നിന്ന് എത്രയും പെട്ടന്ന് അയച്ചു കൊടുക്കാന്‍ പറഞ്ഞു. അങ്ങനെ അയച്ചു കൊടുത്തതാണ് ഈ രേഖ എന്ന് ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമായി പറയാമല്ലോ,’ അഡ്വ അജകുമാര്‍ പറഞ്ഞു.

ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയ വിഷയത്തില്‍ അന്വേഷണം തുടരാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞ ദിവസം വിചാരണ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. വിചാരണക്കോടതിയിലെ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും ചോദ്യം ചെയ്യാനാണ് അനുമതി. കഴിഞ്ഞ ദിവസത്തെ സിറ്റിങ്ങിലാണ് നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന വിചാരണക്കോടതിയുടെ അനുവാദം നല്‍കല്‍ ഉത്തരവ്. ശിരസ്തദാറേയും തൊണ്ടി ക്ലാര്‍ക്കിനേയും ചോദ്യം ചെയ്ത ശേഷം മറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖയുടെ കളര്‍ പ്രിന്റ് എത്തിയതിനോട് അനുബന്ധിച്ച ദിവസങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാകും ചോദ്യം ചെയ്യുക.ദിലീപിന്റെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരിലേക്ക് അന്വേഷണമെത്തുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇവ കോടതിയില്‍ നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകള്‍ അല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിലീപ് രേഖകള്‍ സംഘടിപ്പിച്ചത് നിയമവിരുദ്ധമായാമെന്ന് വ്യക്തമായതോടെ ഇവ എങ്ങനെ പ്രതിയുടെ പക്കലെത്തിയെന്ന അന്വേഷണത്തിലേക്ക് പ്രവേശിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമം.

ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചോ?, കോടതി ജീവനക്കാരെ ദിലീപ് നേരിട്ട് സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക. രേഖകളും ദൃശ്യങ്ങളും ചോര്‍ന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും സ്ഥീരീകരിക്കുകയും ചെയ്തത് അന്വേഷണ സംഘത്തിന് ശക്തമായ പിന്‍ബലമാകുന്നുണ്ട്.

രഹസ്യവിചാരണ തുടരുന്ന കേസിലെ, പുറത്തുപോകാൻ പാടില്ലാത്ത കോടതി രേഖകളാണു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതെന്നാണു പ്രോസിക്യൂഷൻ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു രേഖകൾ കണ്ടെത്തിയത്.

More in News

Trending

Recent

To Top