Malayalam
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്; ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു, ശബ്ദ രേഖ പുറത്ത്
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്; ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു, ശബ്ദ രേഖ പുറത്ത്
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ലഭിച്ചത് കേസിന്റെ അന്വേഷണത്തില്‍ സുപ്രധാന പങ്ക് വഹിച്ചേക്കാവുന്ന വിവരങ്ങളാണ്. അന്വേഷണ ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിനെ അന്വേഷണം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ മാറ്റിയതുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളാണ് സംഭവിച്ചിരുന്നത്. ഓരോ ദിവസം കഴിയും തോറും അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ദിലീപിനെതിരെ പുറത്ത് വരുന്നത് കേരളക്കരയെയാകെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. പാവറട്ടി കസ്റ്റഡിമരണത്തേക്കുറിച്ചും കേസില്‍ ആരോപണവിധേയനായ എക്സൈസ് ഉദ്യോഗസ്ഥന്‍ ജിജു ജോസിനേക്കുറിച്ചും ദിലീപിന്റെ സഹോദരന്‍ അനൂപ് സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.
ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജി എക്സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് അനൂപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് അനൂപ് പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ ‘സന്തോഷിനെ ‘അവര്‍’ ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, ‘അവരുടെ’ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു’, എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.
സംഭാഷണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു; ചേട്ടാ നമസ്‌കാരം..
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈ മാറിയിട്ടുള്ള കോടതിയിലെ ജഡ്ജി ഉണ്ടല്ലോ. മൂപ്പരുടെ ഹസ്ബന്റിന് എതിരെയാണ് ഏറ്റവും കൂടുതല്‍ ആരോപണം വന്നത്. ഒരു മറ്റേ ലോക്കപ്പ് മര്‍ദ്ദന മരണം എക്സൈസിന്റെ..ജിജു എന്ന് പറഞ്ഞിട്ട് മൂപ്പരുടെ ഹസ്ബന്റാണ് സിഐ. അപ്പോ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവര്‍ കോണ്‍ടാക്ട് ചെയ്തിരുന്നു. നമ്മുടെ ഭാഗത്ത് നിന്നും കണ്‍ഫ്യൂഷന്‍ ഉണ്ടാകരുത്. അവരുടെ ലൈഫിനെയും ഭാവിയേയും ബാധിക്കുന്ന കാര്യം ആണെന്ന് പറഞ്ഞിട്ട്. അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നര്‍ത്ഥം.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹരജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും. കേസില്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ കൈാറിയിരുന്നു. ഇതില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹര്‍ജി. കേസിലെ സാക്ഷികളെ സ്വാധീനക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.
നടിയെ ആക്രമിച്ച കേസില്‍ 85 ദിവസമാണ് ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞത്. ഹൈക്കോടതിയായിരുന്നു അന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതിന് പുറമേ കേസിന്റെ വിസ്താരത്തില്‍ സാക്ഷി മൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകളും പുറത്ത് വന്നിരുന്നു. ദിലീപിന്റെ സഹോദരന്‍ അനുപുമായി അഡ്വ. രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിനയച്ച കത്തിനെകുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്ന് രാമന്‍പിള്ളി സാക്ഷിയെ പഠിപ്പിക്കുന്നതായിരുന്നു സംഭാഷണത്തില്‍. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈല്‍ ഫോണില്‍ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിക്ക് കൈമാറി. കേസില്‍ അഭിഭാഷകന്‍ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്റെ തെളിവായാണ് ഓഡിയോ കൈമാറിയത്.
