അങ്ങനെ പലതും നേരിട്ടാണ് ഇവിടെ വരെയെത്തിയത്; സിനിമാജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് ആന്‍ഡ്രിയ
മലയാളികളുടെ ഇഷ്ട താരമാണ് ആന്‍ഡ്രിയ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. നല്ല സിനിമകള്‍ നോക്കി ചെയ്യുന്നത് കൊണ്ടാണ് വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്തതെന്നും ഒരു സ്ത്രീക്ക് നല്ല സിനിമകള്‍ കിട്ടുകയെന്നത് സിനിമാരംഗത്ത് വളരെ ബുദ്ധിമുട്ടാണെന്നും ആന്‍ഡ്രിയ പറയുന്നു.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, ഫിലിം ഇന്‍ഡസ്ട്രിയില്‍ താന്‍ അനുഭവിച്ച വിവേചനങ്ങളെപ്പറ്റി ആന്‍ഡ്രിയ പറഞ്ഞതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
‘നല്ല സിനിമകള്‍ നോക്കി ചെയ്തതുകൊണ്ടാണ് വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചത്. കാരണം, നല്ല സിനിമകള്‍ എണ്ണത്തില്‍ കുറവാണ്. ഒരു സ്ത്രീക്ക് അത്രയും നല്ല സ്ക്രിപ്റ്റുകള്‍ ലഭിക്കാറില്ല. വര്‍ഷത്തില്‍ അഞ്ച് സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും.
എന്നാല്‍, നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂ. മറ്റൊന്ന്, നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും. അങ്ങനെ പലതും നേരിട്ടാണ് ഇവിടെ വരെയെത്തിയത്,’ ആന്‍ഡ്രിയ പറഞ്ഞു.
