Connect with us

പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും; കുറിപ്പുമായി നവ്യ നായർ

Actress

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നവ്യ ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വേദണ്ഡും സിനിമയിൽ മുഖം കാണിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലും നടി സജീവമാണ്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് ഒരു മനോഹരമായ കുറിപ്പ് നവ്യാ നായര്‍ർപങ്കുവെച്ചതാണ് ചര്‍ച്ചയാകുന്നത്.

പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും. ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല. ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ എന്നാണ് നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.

‘ഒരുത്തീ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായര്‍ക്ക് ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ അവാര്‍ഡ് ലഭിച്ചിരുന്നു. നവ്യാ നായര്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നായിരുന്നു അഭിപ്രായങ്ങള്‍. ഒരുത്തീക്ക് മുമ്പ് നവ്യാ നായര്‍ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ നവ്യാ നായര്‍ അഭിനയിച്ചിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top