Connect with us

ജൂനിയർ ആർട്ടിസ്റ്റായ ഞാൻ മഞ്ജു വാര്യർ എന്ന പ്രഗത്ഭയായ നടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത്, എന്നെ സംബന്ധിച്ച് സ്വപ്ന തുല്യമായിട്ടുള്ള ഒരു കാര്യം ; ജയസൂര്യ പറയുന്നു

Malayalam

ജൂനിയർ ആർട്ടിസ്റ്റായ ഞാൻ മഞ്ജു വാര്യർ എന്ന പ്രഗത്ഭയായ നടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത്, എന്നെ സംബന്ധിച്ച് സ്വപ്ന തുല്യമായിട്ടുള്ള ഒരു കാര്യം ; ജയസൂര്യ പറയുന്നു

ജൂനിയർ ആർട്ടിസ്റ്റായ ഞാൻ മഞ്ജു വാര്യർ എന്ന പ്രഗത്ഭയായ നടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത്, എന്നെ സംബന്ധിച്ച് സ്വപ്ന തുല്യമായിട്ടുള്ള ഒരു കാര്യം ; ജയസൂര്യ പറയുന്നു

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ
സ്കൂൾ കലോത്സവ വേദികളിൽ നിന്നും ആണ് താരം സിനിമയിലെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി താരം മാറി. വെറും രണ്ടു കൊല്ലം കൊണ്ട് 16ഓളം സിനിമകളിൽ ആയിരുന്നു താരം അഭിനയിച്ചത്. നിരവധി അവാർഡുകൾ താരം വാരിക്കൂട്ടുകയും ചെയ്തു. പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു എങ്കിലും വിവാഹമോചന ശേഷം ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച ജയസൂര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് . മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നതുല്യമായ കാര്യാമാണെന്ന് ജയസൂര്യ പറയുന്നത് . മഞ്ജുവിനെ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ് താൻ എന്നും സീനിയോറിറ്റി ഒട്ടും കാണിക്കാതെ വളരെ അടുത്ത സുഹൃത്തിനെ പോലെ ഇടപെടുന്ന വ്യക്തിയാണ് മഞ്ജു എന്നും ജയസൂര്യ പറഞ്ഞു. ജി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ‘പത്രം’ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായിരുന്ന സമയത്ത് അതെ സിനിയമയിലെ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു ഞാൻ. ഇന്ന് പത്രത്തിലെ ഞാൻ ആരാധിച്ച നായികയ്‌ക്കൊപ്പം ഒരേ സ്ക്രീൻ പങ്കിടാൻ സാധിച്ചത് ഭാഗ്യമാണ് എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

‘പത്രം’ എന്ന സിനിമയിലെ നായിക മഞ്ജു വാര്യർ. ആ സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും കിട്ടാൻവേണ്ടി പല ദിവസങ്ങൾ നടന്നപ്പോൾ അതിൽ ഒരു ദിവസം മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. പിന്നീട് ‘പത്രം’ എന്ന സിനിമയിൽ ഹനീഫിക്ക സംസാരിച്ചുകൊണ്ടിരിക്കുന്ന സീനിൽ കുറേ പത്രക്കാർ ഇരിക്കുന്നതിന്റെ കൂട്ടത്തിൽ ഇരിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ആ ‘പത്രം’ എന്ന സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ മഞ്ജു വാര്യർ എന്ന പ്രഗത്ഭയായ നടിയുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത്, എന്നെ സംബന്ധിച്ച് സ്വപ്ന തുല്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ്. അന്ന് മുതൽ ഞാൻ ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജു വാര്യർ.
സിനിമയെ സ്നേഹിക്കാനായി ചില വ്യക്തിത്വങ്ങൾ നമ്മൾ പോലും അറിയാതെ നമ്മെ സ്വാധീനിക്കാറുണ്ട്. ‘

മമ്മൂക്കയും മോഹൻലാലും ഒക്കെ അങ്ങനെയാണ്. അത്തരത്തിൽ സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ അവരുമായി എനിക്ക് അഭിനയിക്കാൻ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്. എന്നിലും ഒരുപാട് മുതിർന്ന ഒരു ആർട്ടിസ്റ്റാണ് മഞ്ജു. പക്ഷെ നമ്മുടെ വളരെ അടുത്ത സുഹൃത്ത് സംസാരിക്കുന്നത് പോലെയാണ് അവർ ഇടപെടുന്നത്. മഞ്ജുവിനെ ചിരിച്ച മുഖത്തോടുകൂടിയല്ലാതെ ഞാൻ കണ്ടിട്ടില്ല. ഒരു സീനിയോറിറ്റി കാണിക്കാതെ ഇപ്പോഴും ഒരു വിദ്യാർത്ഥിയായി നിൽക്കുന്നതു കൊണ്ടാകാം മഞ്ജു ഇന്ന് ഒരു സൂപ്പർ സ്റ്റാറായി ഇരിക്കുന്നത്.

മെയ് 13നാണ് ‘മേരി ആവാസ് സുനോ’ തിയേറ്ററുകളിൽ എത്തുക. ‘ക്യാപ്റ്റൻ’, ‘വെള്ളം’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

about manju warriar

More in Malayalam

Trending

Recent

To Top