Connect with us

നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനുള്ള ശ്രദ്ധയിലല്ല കേരള പൊലീസ്, മറ്റ് കാര്യങ്ങളൊക്കെ ശരിയാണെന്ന് തെളിഞ്ഞാലും ദിലീപ് നടിയ ആക്രമിച്ചുവെന്ന് തെളിയിക്കപ്പെടില്ല ;രാഹുല്‍ ഈശ്വർ പറയുന്നു !

Malayalam

നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനുള്ള ശ്രദ്ധയിലല്ല കേരള പൊലീസ്, മറ്റ് കാര്യങ്ങളൊക്കെ ശരിയാണെന്ന് തെളിഞ്ഞാലും ദിലീപ് നടിയ ആക്രമിച്ചുവെന്ന് തെളിയിക്കപ്പെടില്ല ;രാഹുല്‍ ഈശ്വർ പറയുന്നു !

നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനുള്ള ശ്രദ്ധയിലല്ല കേരള പൊലീസ്, മറ്റ് കാര്യങ്ങളൊക്കെ ശരിയാണെന്ന് തെളിഞ്ഞാലും ദിലീപ് നടിയ ആക്രമിച്ചുവെന്ന് തെളിയിക്കപ്പെടില്ല ;രാഹുല്‍ ഈശ്വർ പറയുന്നു !

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു അന്വേഷണ ഉദ്യോഗ്സഥനെ മാറ്റിയത് . ഇതോടെ നേടിയ ആക്രമിച്ച കേസ് അന്വേഷണം പ്രതിസന്ധിയിലാണ്. കാവ്യാ മാധവൻ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ പോലും അനിശ്ചിതത്വത്തിലായിരിക്കുകയാണ് .

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സർക്കാറിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികളും സാമൂഹ്യ പ്രവർത്തകർ സർക്കാർ നടപടിയില്‍ സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നു.

കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണെന്നായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം. അതേസമയം ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ.ഡബ്ല്യു സി സി ഉള്‍പ്പടേയുള്ള സംഘടനകളെ വളരെ ബഹുമാനത്തോടെയാണ് കേരളീയ സമൂഹം നോക്കിക്കാണുന്നത്. അവരുടെ എല്ലാ നിലപാടുകളോടും യോജിപ്പുണ്ടെന്നല്ല, പക്ഷെ അവർ ഉയർത്തിയ പല നിലപാടുകളും പ്രസക്തമാണ്. രാഷ്ട്രീയപരമായി പറയകുയാണെങ്കില്‍ ഓർമ്മവെച്ച നാള്‍മുതല്‍ തന്നെ സി പി എം എതിർചേരിയില്‍ നില്‍ക്കുന്നയാളാണ് ഞാന്‍.

സി പി എമ്മുകാരുടേയും എസ് എഫ് ഐക്കാരുടേയും ഡി വൈ എഫ് ക്കാരുടേയുമൊക്കെ ആശയങ്ങളെ എതിർത്ത് ജീവിച്ചിട്ടുള്ള ഒരു വ്യക്തിയാണെന്ന് താനെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.ഇത്തരമൊരു കാര്യത്തില്‍ കേരള സർക്കാർ ഇടപെടുമെന്നോ, ഏതെങ്കിലും തരത്തില്‍ ദിലീപിനെ സഹായിക്കുമോയെന്ന് പറയാന്‍ കഴിയില്ല. ഇത്രയും കാലം പൊലീസിന് കയറൂരിവിട്ട് ദിലീപിനെ വേട്ടയാടാന്‍ അനുവാദം കൊടുത്ത സർക്കാറിനെ ദിലീപ് അനുകൂലികള്‍ കുറ്റം പറയുകയാണെങ്കില്‍ അത് നന്ദികേടാണ്. ദിലീപിനേയും കാവ്യാമാധവനേയും വീട്ടുകാരേയും ഹരാസ് ചെയ്യാന്‍ അനുമതി കൊടുത്ത ശേഷം അവസാന ഘട്ടത്തില്‍ ദിലീപിനെതിരെ തെളിവൊന്നും ഇതുവരെയില്ലെന്ന കോടതി കൂടി പരാമർശിച്ച ഘട്ടത്തില്‍ ഈ രീതിയില്‍ സർക്കാറിനെ കുറ്റം പറയുന്നത് നന്ദികേടാണ്.

ശ്രീജിത്ത് തന്നെ പറഞ്ഞിട്ടുണ്ട് എന്റെ മാറ്റം ഈ കേസ് അന്വേഷണത്തെ ബാധിക്കില്ലെന്ന്. അദ്ദേഹം അദ്ദേഹത്തിന്റെ മര്യാദകൊണ്ട് തുറന്ന് പറഞ്ഞതാകും. കാരണം ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ വേറെയാണ്. ഇപ്പോഴും നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനുള്ള ശ്രദ്ധയിലല്ല കേരള പൊലീസ്. പകരം ദിലീപിന്റെ അഭിഭാഷകർ എന്ത് ചെയ്തു, സായി ശങ്കർ എന്ത് ചെയ്തു തുടങ്ങിയ ബാക്കിയുള്ള കാര്യങ്ങളാണ് പൊലീസ് നോക്കുന്നതെന്നും രാഹുല്‍ ഈശ്വർ അവകാശപ്പെടുന്നു.ഇക്കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട എന്നല്ല പറയുന്നത്.

അതിനേക്കാള്‍ പ്രധാനം നടി ആക്രമിക്കപ്പെട്ട കേസാണല്ലോ? ആ കേസിലേക്കല്ലേ അന്വേഷണ സംഘത്തിന്റെ ശ്രദ്ധ പതിയേണ്ടത്. മറ്റ് കാര്യങ്ങളൊക്കെ ശരിയാണെന്ന് തെളിഞ്ഞാലും ദിലീപ് നടിയ ആക്രമിച്ചുവെന്ന് തെളിയിക്കപ്പെടുന്നില്ല. മാധ്യമങ്ങളുടെ സമ്മർദ്ദം മൂലമാണ് അനുബന്ധ കേസുകള്‍ അന്വേഷിക്കേണ്ടി വരുന്നത്.ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ സായി ശങ്കറിന്റെ ആരോപണങ്ങള്‍ പൊലീസിന് വിശ്വാസ്യയോഗ്യമായി കാണില്ല. വക്കീലന്‍മാർക്ക് ചോദ്യം ചെയ്യാന്‍ നോട്ടീസ് കൊടുക്കാതിരിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നൊക്കെ പറയുന്നത് ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ്.

അത് അങ്ങനെ തന്നെയാവണമെന്നില്ലെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.പൊലീസ് എന്ന സംവിധാനത്തിന്റെ മേല്‍ക്കാണ് ഇപ്പോള്‍ കരിനിഴല്‍ വീണിരിക്കുന്നത്. 99 ശതമാനം പൊലീസുകാരും നല്ലവരാണ്. എന്നാല‍ ബാക്കി വരുന്ന ഒരു ശതമാനം പൊലീസുകാർ തങ്ങളുടെ സ്വാർത്ഥ ലാഭത്തിനോ തങ്ങള്‍ സ്വീകരിച്ച നിലപാട് നിലനിർത്താനോവ വേണ്ടി തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകയാണ്. അത് പൊതുജനങ്ങള്‍ക്ക് പോലീസിനോട് ഈ കേസിലുണ്ടായ കാഴ്ചപ്പാട് നോക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

about rahul eashwar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top