Malayalam
24 വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മര്‍ ഇന്‍ ബെത്ലഹേമിന് രണ്ടാം ഭാഗം വരുന്നു…!; വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്
24 വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മര്‍ ഇന്‍ ബെത്ലഹേമിന് രണ്ടാം ഭാഗം വരുന്നു…!; വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ്
ഇന്നും മലയാളികള്‍ മറക്കാത്ത ചിത്രമാണ് സിബി മലയില്‍ സംവിധാന്തതില്‍ പുറത്തെത്തിയ ചിത്രം ‘സമ്മര്‍ ഇന്‍ ബത്ലഹേം’. ഇപ്പോഴിതാ ഈ ചിത്ത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നുള്ള വാര്‍ത്തകളാണ് വൈറലായി മാറുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍ അറിയിക്കുന്നത്.
‘മഞ്ജുവും ഞാനും ഒരു കുടുംബം പോലെയാണ്. മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യാന്‍ മാത്രമാണ് സാധിച്ചത്. സമ്മര്‍ ഇന്‍ ബെത്ലഹേമിന്റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും’ എന്നാണ് സിയാദ് കോക്കര്‍ പറഞ്ഞിരിക്കുന്നത്. 1998ലാണ് സമ്മര്‍ ഇന്‍ ബത്ലഹേം പുറത്തിറങ്ങിയത്. വന്‍ താര നിരയും മികച്ച ഗാനങ്ങളും കൊണ്ട് വന്‍ വിജയമായിരുന്നു ചിത്രം.
ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദനന്‍, മോഹന്‍ലാല്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഗരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. വേണു നാഗവള്ളിയുടെ കഥയ്ക്ക് രഞ്ജിത്താണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.
അതേസമയം ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ ‘മേരി ആവാസ് സുനോ’ ‘മേരി ആവാസ് സുനോ’ മെയ് 13നാണ് തിയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
