ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഷക്കീല. ഇപ്പോഴിതാ ഷക്കീലയുടെ മകള്‍ മില്ല ബേബിഗല് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കാറില്‍ മില്ലയ്ക്ക് ഒപ്പം നടിമാരായ ദിവ്യ ഗണേഷും കമ്പം മീനയും ഉണ്ടായിരുന്നുവെന്നാണ് വിവരം.
കുമളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനായി കാറില്‍ പോകവെ നിയന്ത്രണം വിട്ട ലോറി കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂവര്‍ക്കും പരിക്കുകള്‍ സംഭവിച്ചിട്ടില്ല. തലനാരിഴയ്ക്ക് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് മില്ല പറയുന്നത്. അപകടത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു മില്ല.
എനിക്ക് മുതുകില്‍ ചെറുതായി രക്തം കട്ട പിടിച്ചിട്ടുണ്ട്. അതിന് ചികിത്സ നേടി. വേറെ കുഴപ്പം ഒന്നും ഇല്ല. കാര്‍ അപകടത്തില്‍ നിന്ന് തീര്‍ത്തും അത്ഭുതകരമായിട്ടാണ് ഞാനും കൂട്ടുകാരും രക്ഷപ്പെട്ടത് എന്നും മില്ല പറഞ്ഞു.
ഷക്കീലയുടെ ദത്ത് പുത്രിയാണ് ട്രാന്‍സ്ജെന്‍ഡറായ മില്ല. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലൂടെ ഷക്കീല തന്നെയാണ് മകളെ പരിചയപ്പെടുത്തിയത്. ഫാഷന്‍ ടിപ്സുകളും ഭക്ഷണ കാര്യങ്ങളും ഒക്കെ മില്ല തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. പാണ്ഡിയന്‍ സ്റ്റോര്‍സ് പോലുള്ള സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് കമ്പം മീന.
മലയാളത്തില്‍ ഏറ്റവും അധികം ജനപ്രീതിയുള്ള സീരിയല്ഡ ആയ സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ഡിയന്‍ സ്റ്റോറില്‍ ജയന്തി എന്ന കഥാപാത്രത്തിന്റെ തമിഴ് വേര്‍ഷന്‍ ചെയ്യുന്നത് കമ്പം മീനയാണ്. ജെനിഫര്‍ എന്ന കഥാപാത്രമായി ഭാഗ്യലക്ഷ്മി എന്ന തമിഴ് പ്രശസ്ത സീരിയലില്‍ അഭിനയിക്കുന്ന നായികയാണ് ദിവ്യ ഗണേഷ്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...