Malayalam
എന്നെ വേണ്ട എന്നു പറഞ്ഞവള്‍ ഈ ഭൂമിയില്‍ നല്ല ആളായി വാഴേണ്ട; നീ വളരെ വൃത്തിക്കെട്ടവളാണ്നി,ന്നെ ഞാന്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്ന ചിന്തയായിരുന്നു ദിലീപിന്; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
എന്നെ വേണ്ട എന്നു പറഞ്ഞവള്‍ ഈ ഭൂമിയില്‍ നല്ല ആളായി വാഴേണ്ട; നീ വളരെ വൃത്തിക്കെട്ടവളാണ്നി,ന്നെ ഞാന്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്ന ചിന്തയായിരുന്നു ദിലീപിന്; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്. മഞ്ജു വാര്യര്‍ മദ്യപാനിയാണ് എന്നടക്കം മൊഴി നല്‍കണമെന്ന് സാക്ഷിയെ പഠിപ്പിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.കൂടാതെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മിയും ചില കാര്യങ്ങള്‍ തുറന്ന് പറയുകയുണ്ടായി. അതിന് പിന്നാലെ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുകയുമുണ്ടായി . ഇപ്പോഴിതാ വീണ്ടും ഭാഗ്യലക്ഷമി രംഗത് എത്തിയിരിക്കുകയാണ് .
നടി മഞ്ജു വാര്യരെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ദിലീപും അഭിഭാഷക സംഘവും ശ്രമിക്കുന്നുവെന്ന് കണ്ടപ്പോഴാണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി. മഞ്ജുവിനെ പരമാവധി അടിച്ചമര്‍ത്താനാണ് ദിലീപ് ശ്രിമിച്ചത്. 14 വര്‍ഷം ഒരുപാട് ത്യാഗം ചെയ്താണ് മഞ്ജു വാര്യര്‍ ജീവിച്ചത്. മഞ്ജു തന്നോട് പറഞ്ഞ കാര്യങ്ങള്‍ അവളുടെ അനുവാദമില്ലാതെ പുറത്ത് പറയുന്നത് ശരിയല്ല. ഈ കാര്യങ്ങള്‍ പൊലീസ് എന്നോട് ചോദിക്കുകയാണെങ്കില്‍ പറയുമെന്നും ഭാഗ്യ ലക്ഷമി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.ഭാഗ്യലക്ഷമിയുടെ വാക്കുകള്‍ ഇങ്ങനെ
മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ എന്നിവര്‍ക്കെല്ലാം ഈ കാര്യങ്ങള്‍ അറിയാം. അവര്‍ പുറത്ത് പറയാത്തതിന് കാരണം പുറംലോകം ഇത് ചര്‍ച്ച ചെയ്യേണ്ട എന്നുളളത് കൊണ്ടാണ്. പൊതുവെ ഒന്നും പുറത്ത് പറയാത്ത വ്യക്തിയാണ് മഞ്ജു.മഞ്ജു മദ്യപിക്കാറുണ്ടായിരുന്നു, ദിലീപിനോട് പറയാതെ പുറത്ത് പോവാറുണ്ടായിരുന്നു എന്നീ കാര്യങ്ങള്‍ അനൂപിന് മൊഴിയായി പറഞ്ഞു പഠിപ്പിക്കുമ്പോള്‍ അത് കേസിനെ ബാധിക്കാനുളള സാധ്യതയുണ്ട്. ഇത്തരത്തില്‍ മഞ്ജുവിനെ കുറിച്ച് മോശമായ സന്ദേശം കൊടുക്കുന്നുണ്ട് എന്ന് കണ്ടപ്പോഴാണ് ഇത് പുറത്ത് പറയണമെന്ന് ഞാന്‍ മഞ്ജുവിനോട് പറഞ്ഞത്.അന്ന് ദിലീപ് പറഞ്ഞ വാക്കുകള്‍ പുറത്ത് പറഞ്ഞാല്‍ ഒരുപാട് വ്യക്തികള്‍ ഇതിനെതിരെ രംഗത്ത് വരും. ഈ വാക്ക് തന്നോടും സിനിമ മേഖലയിലുള്ള മറ്റു ചിലരോടും ദിലീപ് പറഞ്ഞതായി അതിജീവിതയോട് സംസാരിച്ചപ്പോള്‍ അവരും പറഞ്ഞിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ ഇക്കാര്യങ്ങള്‍ പറയും. വളരെ മോശമായ വാക്കാണ് ദിലീപ് അന്ന് തന്നോട് പറഞ്ഞത്. എല്ലാ കലാകാരികളേയും കലാകരാന്മാരേയും അടച്ച് ആക്ഷേപിക്കുന്ന തരത്തിലുളള വാക്കാണ് അന്ന് ദിലീപ് പറഞ്ഞത്. ആ ഒറ്റ രാത്രി കൊണ്ടാണ് ഞാന്‍ ദിലീപിനെ മനസിലാക്കിയത്.സ്ത്രീകള്‍ എപ്പോഴും പുരുഷന്റെ കാല്‍കീഴില്‍ ജീവിക്കേണ്ട ആളാണെന്ന് വിശ്വസിക്കുന്നയാളാണ് ദിലീപ്. പുരുഷനാണ് എപ്പോഴും മുകളില്‍ നില്‍ക്കേണ്ടത്, എന്നും സ്ത്രീയെ ഭരിക്കേണ്ടത് പുരുഷന്മാരാണ് എന്നും വിശ്വസിക്കുന്ന ആള്‍ കൂടിയാണ്.
അതിന് മുകളില്‍ ഒരു സ്ത്രീ പോകുന്നു എന്ന് കാണുമ്പോള്‍ അത് ഉള്‍കൊള്ളാനായില്ല ദിലീപിന്. അതിന്റെ ബാക്കി പത്രമാണ് ഈ നടന്ന കാര്യങ്ങളെല്ലാം തന്നെ. എന്നെ വേണ്ട എന്നു പറഞ്ഞവള്‍ ഈ ഭൂമിയില്‍ നല്ല ആളായി വാഴേണ്ട. നീ വളരെ വൃത്തിക്കെട്ടവളാണ്. നിന്നെ ഞാന്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്ന ചിന്തയായിരുന്നു ദിലീപിന്.മടങ്ങി വരവിന് ശേഷം മഞ്ജു വാര്യര്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ടായിരുന്നു. കാറില്‍ ഒറ്റക്ക് സഞ്ചരിക്കരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. മഞ്ജുവിന് അപകടം പറ്റുമോ എന്ന കാര്യത്തില്‍ നല്ല പേടിയുണ്ടായിരുന്നു. പണം കൊണ്ടും, ആള്‍ ബലം കൊണ്ടും സ്വാധീനമുള്ളയാളായത് കൊണ്ട് അങ്ങനെ സംഭാവിക്കാമായിരുന്നു. അതിജീവിതയ്ക്കും മഞ്ജുവിനും ദിലീപിന്റെയത്ര സമ്പത്തില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.
എങ്ങനെയെങ്കിലും അവരുടെ ജീവിതം അടിച്ചമര്‍ത്താനാണ് ശ്രിമിച്ചത്.നിന്നെക്കുറിച്ച് മോശം പ്രസ്താവനകളാണ് പുറത്ത് വരുന്നത്. ഞാന്‍ ഇത് പുറത്ത് പറയട്ടെയെന്ന് മഞ്ജുവിനോട് ചോദിച്ചിരുന്നു. വല്ലാത്തൊരു അടിച്ചമര്‍ത്തലാണ് അവിടെ നടന്നു കൊണ്ടിരുന്നത്. മഞ്ജു എന്നോട് പറഞ്ഞ കാര്യങ്ങള്‍ പറയേണ്ട ഇടത്ത് പറയും.നടി ആക്രമിക്കപ്പെടുന്നതിന് മുമ്പെ തന്നെ ദിലീപ് തന്റെ സിനിമകള്‍ ഇല്ലാതാക്കുന്നുവെന്ന് അതിജീവിത തന്നോട് പറഞ്ഞിട്ടുണ്ട്. മഞ്ജുവുമായി വീട്ടില്‍ പ്രശ്നമുണ്ടാകുന്നതിന് മുമ്പെ സിനിമകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. ദിലീപിന് മറ്റ് നടികളോടും ബന്ധമുണ്ട് എന്ന് അതിജീവിത മഞ്ജുവിനോട് പറയുന്നതിനുളള സാഹചര്യം അതിജീവിതയും മഞ്ജുവും തന്നോട് പറഞ്ഞിട്ടുണ്ട്.
ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും രാമലീല എന്ന സിനിമ എങ്ങനെയാണ് ഡബ്ബ് ചെയ്തതെന്ന് പലരും ചോദിക്കാറുണ്ട്. ആ സിനിമ നടക്കുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയല്ലായിരുന്നു. സാധാരണ ദിലീപിന്റെ സിനിമകള്‍ ഡബ്ബ് ചെയ്യുന്നതിന് ദിലീപ് തന്നെ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ രാമലീല എന്ന സിനിമക്ക് വേണ്ടി ദിലീപ് വിളിച്ചില്ല. ഈ ഡാന്‍സ് പ്രശ്നത്തിന്റെ ദേഷ്യത്തിലിരിക്കുകയായിരുന്നു. നമ്മള്‍ അറിഞ്ഞതിനേക്കാള്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ നടന്നിട്ടുണ്ട്. അതെല്ലാം അതിജീവിച്ചവള്‍ തന്നെയാണ് മഞ്ജു. അതിജീവിത ഒരു രീതിയില്‍ അതിജീവിച്ചെങ്കില്‍ മഞ്ജു മറ്റൊരു രീതിയില്‍ അതിജീവിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയത്.തന്റെ സിനിമകള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് അതിജീവിതക്ക് പരാതിയുണ്ടായിരുന്നു. ഇടവേള ബാബുവിനോടടക്കം ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നു. രേഖാമൂലം പരാതി നല്‍കിയില്ല എന്നതാണ് ആ കുട്ടി ചെയ്ത തെറ്റ്. ഞാനത് അന്വേഷിക്കാം, സംസാരിക്കാം എന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. പിന്നീട് കോടതിയില്‍ അദ്ദേഹവും മൊഴി മാറ്റി.ദിലീപിന് മറ്റ് നടിമാരുമായി ബന്ധമുണ്ട് എന്ന് അതിജീവിതയാണ് പറഞ്ഞത്.
അതിന് മുമ്പ് ഇക്കാര്യം മഞ്ജുവിനോട് നടി കാവ്യ മാധവന്റെ അമ്മയാണ് പറഞ്ഞത്. കാവ്യയും ദിലീപും ബന്ധമുണ്ട് എന്ന് സിനിമ മേഖലയിലുളള പലര്‍ക്കും അറിയാമായിരുന്നു. പലരും ഇത് സംബന്ധിച്ച് തന്നോട് പറഞ്ഞിരുന്നു പക്ഷെ ഞാനത് വിശ്വാസിച്ചിരുന്നില്ല എന്ന് മഞ്ജു പറഞ്ഞിരുന്നു.ഈ ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് ആദ്യം പറഞ്ഞത് കാവ്യയുടെ അമ്മയാണ്. അതിന് ശേഷമാണ് അതിജീവിത മഞ്ജുവിനോട് പറയുന്നത്. കാവ്യയുടെ അമ്മ ഈ ബന്ധം നിര്‍ത്താന്‍ വേണ്ടി ഇടപെടണമെന്നല്ല പറഞ്ഞത്. പിന്നീട് മൊബൈല്‍ ചാറ്റ് കണ്ടെത്തി. ഇതിന്റെ പേരില്‍ അവരുടെ വീട്ടില്‍ ചര്‍ച്ച ഉണ്ടായി. അതിന് ശേഷമാണ് അതിജീവിത മഞ്ജുവിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.തന്റെ സുഹൃത്തായ അതിജീവിത തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ സംശയം. ഇത് അതിജീവിത വളരെ വ്യക്തമായി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ഇവരെല്ലാവരും കൂടി ഒരു ദിവസം വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് ഇതിനെ കുറിച്ച് ചോദിക്കുന്നത്.
നിനക്ക് ഇതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നോ? എന്ന് ചോദിച്ചപ്പോഴാണ് അതിജീവിത ദിലീപിന് കാവ്യയുമായുളള ബന്ധത്തെക്കുറിച്ച് പറയുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നോ എന്നറിയാന്‍ മഞ്ജുവിന് താല്‍പര്യമുണ്ടായിരുന്നു. അത് ഉറപ്പിക്കാന്‍ വേണ്ടിയാണ് മഞ്ജു അതിജീവിതയോട് ഇക്കാര്യത്തെ ചോദിച്ചത്.ദിലീപിന്റെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. ഇനിയെന്ത് എന്ന ആശങ്ക മഞ്ജുവിനുണ്ടായിരുന്നു. തന്റെ ജീവിതം ഇല്ലാതാക്കി എന്നായിരുന്നു ദിലീപിന്റെ വാദം മുഴുവനും. മഞ്ജു വാര്യരും അതിജീവിതയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ തീര്‍ച്ചയായും പൊലീസിനോട് പറയും.’
about dilep
