Malayalam
ഞാന്‍ ഓര്‍ത്തു അവന്‍ എന്നെ അടിക്കുമെന്ന്; ഇവനാണോ സ്ത്രീയോട് സ്‌നേഹവുമുള്ളത്? കൈ ചൂണ്ടി ചാടിയാണ് എന്റെ നേരെ വന്നത്, അവന്‍ ഈ വാക്കാണോ അവന്റെ അമ്മയോട് പറയുന്നത് ; ബ്ലെസ്ലിക്കെതിരെ ലക്ഷ്മി പ്രിയ!
ഞാന്‍ ഓര്‍ത്തു അവന്‍ എന്നെ അടിക്കുമെന്ന്; ഇവനാണോ സ്ത്രീയോട് സ്‌നേഹവുമുള്ളത്? കൈ ചൂണ്ടി ചാടിയാണ് എന്റെ നേരെ വന്നത്, അവന്‍ ഈ വാക്കാണോ അവന്റെ അമ്മയോട് പറയുന്നത് ; ബ്ലെസ്ലിക്കെതിരെ ലക്ഷ്മി പ്രിയ!
പ്രേക്ഷകർ ഏറെയുള്ള ഷോയാണ് ബിഗ്‌ബോസ് മലയാളം . ആവേശത്തോടെ മുന്നോട്ടു പോവുകയാണ് തവണ ബിഗ്‌ബോസ് . തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ബിഗ്‌ബോസ് മുന്നോട്ടു പോകുന്നത് . ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. നാടകീയമായ രംഗങ്ങള്‍ക്കായിരുന്നു ഇന്നലെ ബിഗ് ബോസ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം നടന്ന ജയില്‍ നോമിനേഷന്റെ സ്വാധീനം ഇന്നലെ നടന്ന ക്യാപ്റ്റന്‍സി നോമിനേഷനിലും കാണാന്‍ സാധിച്ചിരുന്നു. റോബിനെതിരെ ലക്ഷ്മി പ്രിയ നടത്തിയ ആരോപണം വലിയ ബഹളത്തിലേക്ക് വഴി തിരിച്ചു വിടുന്നതും കണ്ടിരുന്നു.
ഇതിനിടെയായിരുന്നു ഇന്നലെത്തെ ടാസ്‌കിന് ശേഷം ലക്ഷ്മിപ്രിയ ബ്ലെസ്ലിക്കെതിരെ നടത്തിയ വിമര്‍ശനം ചര്‍ച്ചയായി മാറിയത്. ബ്ലെസ്ലി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു വിമര്‍ശനം. ടാസ്‌കിനിടെ തോന്ന്യാസം പറയരുതെന്ന് പറഞ്ഞു കൊണ്ട് തന്നോട് ബ്ലെസ്ലി ദേഷ്യപ്പെട്ടുവെന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. രാത്രി ബാത്ത് റൂം ഏരിയയില്‍ ഒറ്റക്കിരുന്ന് കരയുകയായിരുന്നു ലക്ഷ്മിപ്രിയ. ഈ സമയം നവീന്‍ അവിടെയെത്തി അവരെ ആശ്വസിപ്പിക്കുകയായിരുന്നു.
.എന്താണ്, ഇവിടുത്തെ കാര്യങ്ങളൊക്കെ അറിയാമല്ലോ. ഇവിടെ ഇങ്ങനെയാണ്. ഞാന്‍ നേരത്തേയും പറഞ്ഞിട്ടില്ലേ. നീ ആലോചിച്ച് ഇരിക്കണ്ട. ഇന്നലെ ഒറ്റ ദിവസം കൊണ്ട് സംഭവിച്ചത് കണ്ടില്ലേ. നിസാര കാര്യങ്ങള്‍ക്കാണ് പച്ചത്തെറി പറയുന്നത്. അതും ഇംഗ്ലീഷില്‍ അങ്ങേ അറ്റത്തുള്ള തെറിയാണ് ഈ പെണ്‍പിള്ളേര്‍ ഉപയോഗിക്കുന്നത്. എന്നിട്ട് പറയും ഗെയിം കളിക്കാനാണെന്നാണ് നവീന്‍ പറയുന്നത്. പിന്നാലെ ലക്ഷ്മി പ്രിയ മൗനം വെടിയുകയും തന്റെ മനസിലുള്ളത് പറയുകയുമായിരുന്നു.ഇതാണോ ഇവിടെ പറയുന്ന ഗ്രൂപ്പിസം.
ഗ്രൂപ്പിസം ഉണ്ടായിട്ട് എന്നെ ആശ്വസിപ്പിക്കാനാരുണ്ട്? പറയുന്നത് കേട്ടവര്‍ പ്രതികരിക്കുന്നുണ്ടോ? എന്നിട്ട് പറയുകയാണ് ഗ്രൂപ്പിസമെന്ന് എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. ഞാന്‍ ഓര്‍ത്തു അവന്‍ എന്നെ അടിക്കുമെന്ന്. ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടാണ് അവന്‍ ആ പേപ്പര്‍ എടുത്ത് പോക്കറ്റില്‍ വെക്കുന്നത്. ഇതാണോ സ്ത്രീയെ ബഹുമാനിക്കുന്നത്. ഇവനാണോ സ്ത്രീയോട് സ്‌നേഹവുമുള്ളത്? കൈ ചൂണ്ടി ചാടിയാണ് എന്റെ നേരെ വന്നത്. തോന്ന്യാസം പറയരുതെന്ന്. അവന്‍ ഈ വാക്കാണോ അവന്റെ അമ്മയോട് പറയുന്നത്. അവന്റെ വീട്ടിലെ സ്ത്രീകളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്. ഞങ്ങളുടെ വീട്ടിലും ആണുങ്ങളുണ്ട്. ഞങ്ങളാരും ഇതുപോലത്തെ വാക്കുകള്‍ കേട്ടിട്ടില്ല എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.ഡോക്ടര്‍ ആണെന്ന് പറഞ്ഞ് ഒരുത്തന്‍ വന്നിട്ട് പച്ചയ്ക്ക് തന്തയ്ക്ക് വിളിക്കുന്നു. ഇനി അടിയും കൂടിയേ കിട്ടാനുള്ളൂ. ഞാന്‍ മക്കളെ പോലെ കരുതുന്നവരുടെ കയ്യില്‍ നിന്നും ഇനി അടികൂടിയെ വാങ്ങാനുള്ളൂ. അതുകൂടെ മേടിച്ചിട്ട് കൊണ്ടു പോകണമായിരിക്കും എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഇതിനിടെ അവിടെ എത്തിയ നിമിഷ ബ്ലെസ്ലിയേയും വിളിച്ചു വരുത്തിയ ശേഷം എന്താണ് സംഭവിച്ചതെന്ന് വിശദമാക്കുകയായിരുന്നു. ദില്‍ഷയും അപര്‍ണയുയം അവിടെ എത്തിയിരുന്നു.
ഒരു തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. മൂന്ന് പേജുകളുണ്ടായിരുന്നു. അതിലൊന്നില്‍ പ്രൊഡക്ടിന്റെ വിവരങ്ങളുണ്ടായിരുന്നു. മറ്റ് പേപ്പറുകള്‍ അവിടെ തന്നെയുണ്ടായിരുന്നു. ഒരു പേജ് ബ്ലെസ്ലിയുടെ കയ്യില്‍ ഉണ്ടായിരുന്നു. അതാണ് ചേച്ചി പറഞ്ഞത്. പക്ഷെ ചേച്ചി പറഞ്ഞത് നിയമം എഴുതിയിരുന്ന പേപ്പര്‍ ആണ് ഇവന്റെ കയ്യിലുണ്ടായിരുന്നത് എന്നാണ് ബ്ലെസ്ലി കരുതിയത്. അതാണ് തോന്ന്യാസം പറയരുതെന്ന് ബ്ലെസി പറഞ്ഞത്. ചേച്ചി ഉദ്ദേശിച്ചത് പ്രൊഡക്ട് ഡിസ്‌ക്രിപ്ഷന്‍ ആണെന്നാണ് എന്നായിരുന്നു നിമിഷയുടെ വിശദീകരണം.ഞാന്‍ മോഷ്ടിച്ചതാണെന്ന് കാണുന്നവര്‍ കരുതില്ലേ. അതാണ് ഞാന്‍ പ്രതികരിച്ചത് എന്നാണ് ബ്ലെസ്ലി നല്‍കിയ മറുപടി. ഞാന്‍ കാരണമാണോ മൂഡ് ഓഫ് ആയതെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ഞാനതില്‍ സോറി പറയാം എന്നും ബ്ലെസ്ലി പറഞ്ഞു. ഉടനെ ഇരുന്നിടത്തും നിന്നും എഴുന്നേറ്റു കൊണ്ട് ലക്ഷ്മിപ്രിയ പൊട്ടിത്തെറിച്ച് സംസാരിക്കുകയായിരുന്നു. എന്നോട് സോറി പറയണ്ട. നിനക്ക്് സ്ത്രീകളോടോ, നിന്റെ അമ്മയും പെങ്ങളും ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തോടോ എങ്ങനെ സഭ്യമായി പെരുമാറാം എന്ന് നീ പഠിക്കണം. എന്നോട് പറയണ്ട എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി പ്രിയ അവിടെ നിന്നും ഇറങ്ങി പോവുകയായിരുന്നു.
about bigboss
