Malayalam
പിഷാരടിയെ ആരാ തല്ലി ചതച്ചത്…? എന്തിനാ തല്ല് കിട്ടിയേ; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച താരത്തിനോട് ചോദ്യങ്ങളുമായി ആരാധകര്‍
പിഷാരടിയെ ആരാ തല്ലി ചതച്ചത്…? എന്തിനാ തല്ല് കിട്ടിയേ; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച താരത്തിനോട് ചോദ്യങ്ങളുമായി ആരാധകര്‍
അവതാലരകനായും നടനായും സംവിധായകനായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും സംവിധാന രംഗത്തേയ്ക്ക് കടക്കുന്നു എന്നുള്ള വാര്‍ത്ത താരം പങ്കുവെച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി പരിപാടി വഴിയാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്.
പിന്നീട് സിനിമകളിലും ചെറിയ വേഷങ്ങളില്‍ താരം എത്തി. പോസിറ്റീവ്, നസ്രാണി, കപ്പല്‍ മുതലാളി, സെല്ലുലോസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇമ്മാനുവല്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ സിനിമകളാണ് താരത്തിന്റെ മികച്ച ചിത്രങ്ങള്‍. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി പരിപാടിയില്‍ അവതാരകനായി രമേശ് പിഷാരടി ആയിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് സിനിമാ സംവിധായകനായും പിഷാരടി അരങ്ങേറ്റം കുറിച്ചു. പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്വ്വന് എന്നീ ചിത്രങ്ങളാണ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കു വെച്ച ചില ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ സംശയങ്ങളുയര്ത്തിയിരിക്കുന്നത്. തന്റെ ശരീരത്തില്‍ കൈത്തണ്ടയില്‍, വലത്തേ തോളില്‍, ഇടത്തേ തോളില്‍, ഇടതുവശത്തും വലതുവശത്തും പിറകിലായും എല്ലാം ചതഞ്ഞ പാടുകളുമായാണ് രമേശ് പിഷാരടി ഏറ്റവും പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെ പിഷാരടിക്ക് എന്ത് പറ്റിയതാവും എന്ന സംശയം സ്വാഭാവികമായും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ പിഷാരടിയെ ആരോ തല്ലി ചതച്ചു.., ആരാ പഞ്ഞിയ്ക്കിട്ടെ, എന്തിനാ തല്ല് കിട്ടിയേ, എങ്ങനെ ഇത് സംഭവിച്ചുവെന്നല്ലാം ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് തനിക്ക് എന്ത് പറ്റിയതാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പിഷാരടി. യഥാര്‍ത്ഥത്തില്‍ പിഷാരടിയുടെ കഠിനാധ്വാനത്തിന്റെ അടയാളമാണ് ആ ചതഞ്ഞ പാടുകള്‍. അടുത്തതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിലെ നായകനാണ് പിഷാരടി. സിനിമയുടെ ഭാഗമായ 13 ദിവസങ്ങളാണ് പിഷാരടി പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ‘നോ വേ ഔട്ട്’ എന്ന സിനിമയിലാണ് പിഷാരടി തീര്‍ത്തും വ്യത്യസ്തമായ ഇത് വരെ തന്റെ ജീവിതത്തില്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത തരത്തില്‍ ഒരു വേഷം അഭിനയിച്ചത്.
സിനിമയെയും പിഷാരടി പങ്കു വെച്ച ചിത്രത്തെയും കുറിച്ച് പിഷാരടി കുറിച്ചിരുന്നതിങ്ങനെയായിരുന്നു…,13 ദിവസം റോപ്പില്‍ തൂങ്ങിയതിന്റ ഓര്‍മ്മ ചിത്രങ്ങള്‍.. ‘നോ വേ ഔട്ട്’ റിലീസ് തീയതി 22:3:22 വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കും.. ഇത് വലിയ ത്യാഗമൊന്നും അല്ല.. ഇതിലും വലിയ വേദനകള്‍ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട്… എനിക്കിതൊരു സന്തോഷമാണ്…. അതുകൊണ്ട് പങ്കുവയ്ക്കുന്നു,’ പിഷാരടി ക്യാപ്ഷനില്‍ കുറിച്ചു.
നവാഗതനായ നിധിന് ദേവീദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നോ വേ ഔട്ട്. സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളിലും പിഷാരടി മാത്രമാണുള്ളത്. മറ്റ് ചില കഥാപാത്രങ്ങള്‍ ഫ്ലാഷ്ബാക്കുകളില്‍ പ്രത്യക്ഷപ്പെടുന്നു. ബേസില്‍ ജോസഫ്, ജൂണ്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ രവീണ, ധര്മജന് ബോള്‍ഗാട്ടി എന്നിവരാണ് നോ വേ ഔട്ടിലെ മറ്റ് അഭിനേതാക്കള്‍. 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസം ഗാനഗന്ധര്വ്വന് സിനിമയുടെ കഥ പറയാന്‍ മമ്മൂട്ടിയെ കാണാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ചും പിഷാരടി രംഗത്തെത്തിയിരുന്നു. ആ സമയത്ത് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും അവസാനം ക്ലൈമാക്സിന്റെ ഒരു ഡയലോഗും കുറച്ച് വരികളും മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും പിഷാരടി പറഞ്ഞു.
കഥ പറയാന്‍ മമ്മൂക്കയെ സമീപിച്ചപ്പോള്‍ അദ്ദേഹം കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. കോഴിക്കോട് പോകുന്ന വഴിക്ക് എന്നോട് പറഞ്ഞത് ഇടപ്പള്ളിയില്‍ നിന്നും കാറില്‍ കേറുക, ഒരു പറവൂര്‍ കൊടുങ്ങല്ലൂരിനുള്ളില്‍ കഥ പറയണമെന്നാണ്. അപ്പോള്‍ കാറിലിരുന്ന് കഥ കേള്‍ക്കും. കൊടുങ്ങല്ലൂര്‍ ആവുമ്പോള്‍ കഥ പറഞ്ഞ് കഴിഞ്ഞ് എനിക്കിറങ്ങി എന്റെ കാറില്‍ പോകാം,” പിഷാരടി പറഞ്ഞു.
‘അമ്മ സംഘടനയുമായി ബന്ധപ്പെട്ട് എന്തോ വിഷയം നടക്കുന്നുണ്ട്. അന്ന് ലാലേട്ടന്റെ വീടിന് മുമ്പില്‍ ആളുകള്‍ കൂടി പ്രകടനം നടക്കുന്നുണ്ടായിരുന്നു. മമ്മൂക്ക ഇത് വാര്‍ത്തയില്‍ കണ്ടതും ആകെ അസ്വസ്ഥനായി. ലാലിന്റെ അമ്മയ്ക്ക് വയ്യാതിരിക്കുകയാണ്. അതിന്റെയിടയില് ഇവന്മാര് വാതില്ക്കല് ചെന്ന് പ്രകടനം വിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മമ്മൂക്ക അസ്വസ്ഥനാവുകയും അദ്ദേഹത്തിന്റെ മൂഡ് ആകെ മാറുകയും ചെയ്തു.
കഥ പറയാന്‍ കോഴിക്കോട് വരെ വന്നാലോ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. അങ്ങനെ ഞാന്‍ കോഴിക്കോട് വരെ പോയി. കോഴിക്കോട് എത്താന്‍ ഏതാണ്ട് പത്ത് കിലോമീറ്റര്‍ ഉള്ളപ്പോഴും കഥ പറഞ്ഞ് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. വേറെ കാര്യങ്ങളാണ് നമ്മള് സംസാരിച്ചത്. അവസാനം സ്ഥലം എത്താറായപ്പോള്‍ സിനിമയുടെ ക്ലൈമാക്സിന്റെ ഒരു ഡയലോഗും കുറച്ച് വരികളും മാത്രം അദ്ദേഹത്തോട് പറഞ്ഞുവെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.
