Connect with us

ദിലീപിന്റേയും ജഡ്ജിയുടേയും കട്ടൗട്ടില്‍ പാലഭിഷേകം ബാലചന്ദ്ര കുമാറിന്റെ കോലം കത്തിക്കും ;ദിലീപിന് വേണ്ടി ചാടിയിറങ്ങി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍!

Malayalam

ദിലീപിന്റേയും ജഡ്ജിയുടേയും കട്ടൗട്ടില്‍ പാലഭിഷേകം ബാലചന്ദ്ര കുമാറിന്റെ കോലം കത്തിക്കും ;ദിലീപിന് വേണ്ടി ചാടിയിറങ്ങി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍!

ദിലീപിന്റേയും ജഡ്ജിയുടേയും കട്ടൗട്ടില്‍ പാലഭിഷേകം ബാലചന്ദ്ര കുമാറിന്റെ കോലം കത്തിക്കും ;ദിലീപിന് വേണ്ടി ചാടിയിറങ്ങി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍!

നടി ആക്രമിക്കപ്പെട്ട കേസ് വളരെ നിർണായക ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ .പുതിയ തെളിവുകൾ പുറത്തു വന്നിരുന്നു . അന്വേഷണം ശകത്മാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ദിലീപിനെ അനുകൂലിച്ച രംഗത്ത് എത്തിയിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും വധഗൂഡാലോചന കേസില്‍ ഒന്നാം പ്രതിയുമായ ദിലീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ദിലീപിനെ പിന്തുണച്ചുകൊണ്ട് നഗരത്തില്‍ പ്രകടനം നടത്തുമെന്ന് എകെഎംഎ നേതാവ് അജിത് കുമാര്‍ പറഞ്ഞു. ദിലീപിന്റേയും ‘മാധ്യമ അജണ്ട മറികടന്ന് വിധി പ്രസ്താവിച്ച ജഡ്ജി’യുടേയും കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തും. ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാലചന്ദ്ര കുമാറിന്റെയും ചാനല്‍ ചര്‍ച്ചയില്‍ വരുന്ന മറ്റ് ചിലരുടേയും കോലം കത്തിക്കുമെന്നും അജിത് കുമാര്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

ദിലീപ് ഫാന്‍സ് അസോസിയേഷനുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എകെഎംഎ അവകാശപ്പെട്ടു. സ്ത്രീകളേയും കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ജനപ്രിയനടനെതിരാണ് എന്ന് വരുത്തിത്തീര്‍ക്കുവാന്‍ മാധ്യമങ്ങള്‍ വെമ്പല്‍ കൊള്ളുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും കാശുണ്ടാക്കാന്‍ വേണ്ടി ഇത് ചെയ്യുന്നു. ദിലീപിനെ അവര്‍ കറവപ്പശു ആയിട്ട് ഉപയോഗിക്കുകയാണെന്നും അജിത് കുമാര്‍ ആരോപിച്ചു.


‘ദിലീപിന്റെ കേസ് നെഗറ്റീവ് ആയാണ് മീഡിയ ആഘോഷിക്കുന്നത്. പക്ഷെ കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്നും ദിലീപിന്റെ കൂടിയാണ്. അദ്ദേഹത്തെ തജോവധം ചെയ്യാന്‍ വേണ്ടിയിട്ട് വീണ്ടും വീണ്ടും കേസുകള്‍ നീട്ടുകയാണ്. പുതിയ തെളിവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്,’ എകെഎംഎ ആരോപിച്ചു

അജിത് കുമാർ പറഞ്ഞത്കേരളത്തിലെ ജനങ്ങൾ മുഴുവൻ ജനപ്രിയനടനെതിരാണ് എന്ന് വരുത്തിത്തീർക്കുവാൻ മാമാമാധ്യമങ്ങൾ വെമ്പൽ കൊള്ളുന്നു. ഓൺലൈൻ മാധ്യമങ്ങളും കാശുണ്ടാക്കാൻ വേണ്ടി ഇത് ചെയ്യുന്നു. ദിലീപിനെ അവർ കറവപ്പശു ആയിട്ട് ഉപയോഗിക്കുകയാണ്. ദിലീപിനെ കരിവാരിത്തേച്ചുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്ന നടപടികൾ ഓരോ ദിവസവും ഓൺലൈൻ മാധ്യമങ്ങളും മറ്റു മീഡിയകളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സമരം കൊണ്ടുദ്ദേശിക്കുന്നത്, ഒരു കാരണവശാലും കേരളത്തിൽ ദിലീപ് ഒറ്റപ്പെട്ട മനുഷ്യനല്ല എന്നും അദ്ദേഹത്തിനൊപ്പം ഒരു വലിയ പിന്തുണയുണ്ട് എന്നറിയിക്കാനും വേണ്ടിയാണ്.

ജനങ്ങൾ മാധ്യമങ്ങളുടെ വാക്ക് കേട്ട് അവരാണ് വിധികർത്താവ് എന്ന നിലയിലാണ് ഇടപെടുന്നത്. എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ഒരു വിഭാഗം ജനങ്ങൾ ദിലീപിനെ പിന്തുണയ്ക്കുന്നവരാണ്. നാലുപാടും നിന്ന് ഒരു പുരുഷൻ എന്ന ഒറ്റക്കാരണം കൊണ്ട് ദിലീപിനെ വേട്ടയാടുകയാണ്. ദിലീപിന്റെ കേസ് നെഗറ്റീവ് ആയാണ് മീഡിയ ആഘോഷിക്കുന്നത്. പക്ഷെ കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്നും ദിലീപിനൊപ്പമാണ് എന്ന് മറക്കരുത്.

കുറെ വേസ്റ്റുകളായിട്ടുള്ള, മാധ്യമങ്ങളിൽ അന്തിചർച്ചയ്ക്ക് വന്നിരുന്ന് കുരയ്ക്കുന്ന കുറച്ച് കൊടിച്ചി പട്ടികൾ ഉണ്ട് ഇവിടെ. അവർക്കും കൂടി ഒന്ന് മനസിലാക്കി കൊടുക്കുക എന്നതാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ഇതിൽ ഇടപെട്ടുകൊണ്ട് ലക്‌ഷ്യം വെക്കുന്നത്. ഇവരുടെ മാധ്യമ അജണ്ടയാണ് കേരളത്തിലെ ജനങ്ങൾ എന്ന് ശക്തമായി മെയ് നാലിന് ഇവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ഞങ്ങൾ.
ഇനി ഇത് ഏതെങ്കിലും സാഹചര്യത്തിൽ നടത്താതിരിക്കണമെങ്കിൽ ഞങ്ങൾ ഉദ്‌ഘാടകനായി വിളിച്ചിരിക്കുന്ന, ദിലീപിന് വേണ്ടി ഒരുപാട് സംസാരിച്ചിട്ടുള്ള വ്യക്തി ഞങ്ങളോട് പറയണം. അങ്ങനെ ആണെങ്കിൽ ജനങ്ങളെ കൂട്ടിക്കൊണ്ടുള്ള സമരം ഞങ്ങൾ വേണ്ട എന്ന് വെക്കും. പക്ഷെ അപ്പോഴും ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഞങ്ങൾ ബാലചന്ദ്ര കുമാറിന്റെയും ചർച്ചയിൽ വരുന്ന ചിലരുടെ കോലം കത്തിക്കുകയും മാധ്യമ അജണ്ട നടപ്പിലാക്കുമ്പോൾ അതിനെ മറികടന്നുകൊണ്ട് വിധി പ്രസ്താവിച്ച ജഡ്ജിയുടെ ഫോട്ടോ കട്ടൗട്ടിൽ ഞങ്ങൾ പാലഭിഷേകം നടത്തുകയും ചെയ്യും.

ഒരുപക്ഷെ ഇത് ലോകത്തിൽ ആദ്യമായായിരിക്കും. കാരണം പുരുഷന്മാർക്ക് അനുകൂലമായി വിധി പറയാൻ ജഡ്ജിമാർ പേടിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. മാധ്യമ അജണ്ടകൾ നടപ്പിലാക്കേണ്ട ഒരു അവസ്ഥ വരുന്നു. ദിലീപിന്റെ ഗേറ്റിന്റെ ഫ്രണ്ടിൽ വിധി വന്ന ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നിന്നത് ഒരു തീവ്രവാദിയുടെ അടുത്തു പോലും കാണിക്കാത്ത ദ്രോഹമാണ്. ഇതൊക്കെ കേരള പോലീസിന്റെ നാണംകെട്ട പരിപാടിയാണ്.
ജനങ്ങളെ കൂട്ടി അവിടെ മാർച്ച് നടത്താൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് അവിടുന്നുള്ള കേന്ദ്രമോ, ഞങ്ങളുടെ ഉദ്ഘടകനെ അറിയിക്കുകയാണെങ്കിൽ ഞങ്ങൾ അതിനെ മാനിക്കും. എന്നാൽ കോലം കത്തിക്കുകയും ജഡ്ജിയെയും ഇത്രയും പീഡനം അനുഭവിക്കുന്ന യഥാർത്ഥ ഇരയായ ദിലീപിനും അവിടെ പാലഭിഷേകം നടത്തും.

സമരം നടത്താൻ ഇവിടെ ആർക്കും സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടേത് ഒരു രജിസ്റ്റേർഡ് സംഘടനയാണ്. എന്നാൽ അതിനെ തെറ്റിക്കുന്ന രീതിയിൽ ഇത് നടക്കില്ല എന്നും പല ഭാഗത്തു നിന്നും, പ്രത്യേകിച്ച് പൃഥ്വിരാജിന്റെ ആൾക്കാർ എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ ഗ്രൂപ്പിലൊക്കെ കയറിയിട്ടുണ്ട്. പൃഥ്വിരാജ് അറിഞ്ഞിട്ടാണോ അല്ലയോ എന്ന് അറിയില്ല. ഈ ഊളത്തരങ്ങൾ ഒന്നും ഇങ്ങോട്ടു വേണ്ട. ഇതി ഞങ്ങൾ കുറെ കണ്ടതാണ്. നിങ്ങൾ പൃഥ്വിരാജിന്റെ ആൾക്കാരാണെങ്കിൽ പൃഥ്വിരാജിന് നാളെ ഒരു പെണ്ണുകേസ് ഉണ്ടാകാൻ വലിയ താമസം ഒന്നും വേണ്ട. അതിനു അദ്ദേഹം ഒരു തെറ്റ് ചെയ്യണമെന്നുമില്ല.

അപ്പോഴും ഓൾ കേരളം മെൻസ് അസോസിയേഷൻ ഒരു നിക്ഷ്പക്ഷ നിലപാടായിരിക്കും എടുക്കുന്നത്. അതുപോലെ ഏതു സൂപ്പർ സ്റ്റാർ ആയാലും.
ദിലീപിനെ ഒരു മൂന്നാം കിട നടനായിട്ടായിരിക്കും ഒരുപക്ഷെ അവർ കണ്ടത്. അതായത്, സൂപ്പർസ്റ്റാർ ഒക്കെ പോയി താഴെ തട്ടിൽ നിൽക്കുന്ന ഒരാളായാണ് ജനങ്ങൾ ചിലപ്പോൾ കണ്ടത്. പിന്നീട് മാധ്യമങ്ങളുടെ ഇടപെടൽ കൊണ്ട് മനസിലായി ഇന്ന് രണ്ടാം കിട നടന്മാരിൽ മേലെ ആണ് ദിലീപ് എന്ന്. പല പല സ്ഥാനങ്ങളിൽ ദിലീപിന് മുകളിൽ ഇരിക്കാൻ വേണ്ടിയിട്ടും ദിലീപിന്റെ സമ്പത്ത് തകർക്കാൻ വേണ്ടിയിട്ടും ഒരു ശ്രമം നടന്നു. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഇ നടക്കുന്ന പീഡനങ്ങൾ.

മാധ്യമങ്ങളുടെ റേറ്റിങ്ങിനു വേണ്ടി അവരും ഈ അജണ്ടയിൽ പങ്കാളികളായി. മാധ്യമങ്ങൾ കൂടെ ഉണ്ടെങ്കിൽ ഇന്ന് എല്ലാവർക്കും എന്തും ആകാമെന്ന അവസ്ഥയാണ് നിലവിൽ. അതിനെ മുതലാക്കിക്കൊണ്ടിരിക്കുകയാണ് ഈ സൂപ്പർസ്റ്റാറും താഴെ തട്ടിലുള്ള ചില ടീമും.

ഫാൻസുകാർ ഇങ്ങനെ ഒരു സമരം നടത്തികഴിഞ്ഞാൽ അത് ദിലീപ് പറഞ്ഞിട്ടാണ് എന്ന് വരും. ഒരുപക്ഷെ അത് അന്വേഷണത്തെ ബാധിക്കും എന്ന് പേടിച്ചിട്ടാണ്. ഇവിടെ നിയമങ്ങളും നിയമ വ്യവസ്ഥയും അദ്ദേഹത്തിന് എതിരാണ്. വാളയാർ രണ്ട് കൊച്ചു പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്നു. വേറെ ഒരുപാട് ബലാത്സംഗങ്ങള കേരളത്തിൽ നടക്കുന്നു. ഇതിലൊന്നുമില്ലാത്ത പ്രത്യേകത എങ്ങനെ ദിലീപിന്റെ കേസിൽ ഉണ്ടായി. ദിലീപ് ഒരു പെൺകുട്ടിയെയും ബലാത്സംഗം ചെയ്തതായി നമുക്കു അറിയില്ല. പക്ഷെ അദ്ദേഹത്തെ തേജോവധം ചെയ്യാൻ വേണ്ടിയിട്ട് വീണ്ടും വീണ്ടും കേസുകൾ നീട്ടുകയാണ്.

പുതിയ തെളിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എവിടെങ്കിലും ഒരിടത്തു കൂടി ഇരുന്നു ചർച്ച ചെയ്യുന്ന ബാലചന്ദ്ര കുമാറിനെ പോലെ ഉള്ള പെണ്ണാളന്മാർ, ആണും പെണ്ണും കെട്ടവന്മാർ അത് പുറത്തു കൊണ്ടുവരുന്നു. അവരുടെ കൂടെ പോലീസ് തോളിൽ കയ്യിട്ട് നടക്കുന്നു,

അതുകൊണ്ട് തന്നെ ഈ നികൃഷ്ട ജീവികളുടെ കോലം കത്തിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയുന്നത് ജനങ്ങളാണ്. ഫാൻസല്ല . ഒരു മനുഷ്യനെ ഇവിടെ പീഡിപ്പിക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങൾ കോലം കത്തിക്കുന്നത്. ഓൾ കേരള മെൻസ് അസോസിയേഷനിൽ ഉള്ളവരിൽ പലരും കള്ളക്കേസിൽ അകത്തുകിടന്നിട്ടുണ്ട്. ജയിലിൽ കിടക്കുന്ന പല പുരുഷന്മാരും ക്രിമിനൽ കുറ്റം ചെയ്‌തവരല്ല. ഒരു കല്യാണം കഴിച്ചു പോയി എന്നതുകൊണ്ടാണ്.

സ്ത്രീകൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം, പുരുഷന്മാർക്കും ഇത് ബാധകമാണ്. ഇവിടെ തുല്യ നീതി നടപ്പാക്കണം. അതാണ് ഓൾ കേരള മെൻസ് അസോസിയേഷന്റെ തീരുമാനം.മെയ് മാസം നാലാം തീയതി 11 മണിക്ക് എറണാകുളം ജോസ് ജംഗ്ഷനിൽ മാർച്ച് തുടങ്ങുകയും ബിടിഎച്ച് ജംഗ്ഷനിൽ ഗാന്ധി പ്രതിമയുടെ അടുത്ത് അവസാനിപ്പിക്കുകയും ചെയ്യും. അവിടെ വച്ച് കോലം കത്തിക്കും. ചിലപ്പോൾ ഏതെങ്കിലും സാഹചര്യത്തിൽ അത് തിരുവനന്തപുരത്തേക്ക് മാറ്റിയേക്കാം അജിത് കുമാർ പറഞ്ഞു .

ABOUT DILEEP

Continue Reading
You may also like...

More in Malayalam

Trending

Recent

To Top