Connect with us

‘അത് ഡയറക്ടറല്ലേ തീരുമാനിക്കേണ്ടത്, എനിക്ക് ഉമ്മ വെക്കാന്‍ ഇന്ന ആളെ വേണമെന്ന് എനിക്ക് പറയാന്‍ പറ്റില്ലല്ലോ; ഡയറക്ടര്‍ ആളെ തീരുമാനിച്ച് കൊണ്ടുതരുന്നു, ഞാന്‍ ചെയ്യുന്നു’;ലിപ്‌ലോക്ക് സീനിനെ കുറിച്ച് രമേഷ് പിഷാരടി !

Malayalam

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരങ്ങളിലൊരാളാണ് രമേഷ് പിഷാരടി. നടൻ, മിമിക്രി കലാകാരൻ, സ്റ്റാൻഡപ്പ് കൊമേഡിയൻ എന്നി നിലയിൽ എല്ലാം തന്റെ ഇടം കണ്ടെത്തിയിട്ടുണ്ട് . സോഷ്യൽ മീഡിയയിൽ സജീവമായ രമേഷ് പിഷാരടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്

സര്‍വൈവല്‍ ത്രില്ലര്‍ മോഡിലുള്ള നോ വേ ഔട്ട് എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സിനിമാ ഡാഡിക്ക് പിഷാരടി നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.മലയാള സിനിമയിലെ ഏത് നടിയേയും ഉമ്മ വെക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് പറയുകയാണ് രമേഷ് പിഷാരടി. അഭിമുഖത്തിലെ റാപ്പിഡ് ഫയര്‍ ക്യു. എ സെഷനിലെ അവതാരകയുടെ ചോദ്യത്തിനുത്തരമായാണ് താരം ഇക്കാര്യം പറയുന്നത്.

പിഷാരടി നായകനാവുന്ന അടുത്ത ചിത്രത്തില്‍ ഒരു ലിപ്‌ലോക്ക് സീന്‍ ഉണ്ടെങ്കില്‍ മലയാള സിനിമയിലെ ഏത് നായികയായിരിക്കണമെന്നും അത്തരത്തില്‍ മൂന്ന് നായികമാരെ സെലക്ട് ചെയ്യാനുമായിരുന്നു അവതാരക ആവശ്യപ്പെട്ടത്.എന്നാല്‍ തനിക്ക് ഇന്ന നായിക തന്നെ വേണമെന്നില്ലെന്നായിരുന്നു പിഷാരടിയുടെ മറുപടി.

‘അത് ഡയറക്ടറല്ലേ തീരുമാനിക്കേണ്ടത്. എനിക്ക് ഉമ്മ വെക്കാന്‍ ഇന്ന ആളെ വേണമെന്ന് എനിക്ക് പറയാന്‍ പറ്റില്ലല്ലോ. ഡയറക്ടര്‍ ആളെ തീരുമാനിച്ച് കൊണ്ടുതരുന്നു, ഞാന്‍ ചെയ്യുന്നു,’ താരം പറയുന്നുഎങ്കിലും താത്പര്യമുള്ള മൂന്ന് നായികമാരുടെ പേര് പറയാന്‍ അവതാരക പറയുമ്പോള്‍ ‘എല്ലാവരേയും’ എന്നാണ് പിഷാരടി പറയുന്നത്. അത്തരത്തിലും ഒരു സീനുണ്ടെങ്കില്‍ ആരായാലും തനിക്ക് ഒരു താത്പര്യക്കേടുമില്ലെന്നും ചിരിച്ചുകൊണ്ട് താരം കൂട്ടിച്ചേര്‍ക്കുന്നു.

നവാഗതനായ നിതിന്‍ ദേവീദാസാണ് നോ വേ ഔട്ട് അണിയിച്ചൊരുക്കുന്നത്. റെമോ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വര്‍ഗീസ് ഡേവിഡ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ.ആര്‍ മിഥുന്‍ ആണ്. കെ.ആര്‍ രാഹുല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.നോ വേ ഔട്ടിന് പുറമെ മമ്മൂട്ടി നായകനാവുന്ന സി.ബി.ഐ സീക്വലിലെ അഞ്ചാം ചിത്രം ‘സി.ബി.ഐ 5 ദി ബ്രെയിനി’ലും പിഷാരടി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

about ramesh pisharody

Continue Reading
You may also like...

More in Malayalam

Trending

Recent

To Top