Connect with us

ഞാന്‍ സിനിമ ചെയ്യുന്നതു പ്രേക്ഷകര്‍ക്കു വേണ്ടിയാണ്; എഴുത്തുകാരന്റയോ സംവിധായകന്റെയോ രാഷ്ട്രീയം കുത്തിക്കയറ്റാന്‍ വേണ്ടി ഒരു സിനിമ ചെയ്തതല്ല; സംവിധായകൻ ഡിജോ ജോസ് ആന്റണി പറയുന്നു !

Malayalam

ഡ്രൈവിങ് ലൈസന്‍സിന് ശേഷം സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംവിധായകാന്‍ ഡിജോ ജോസ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ജന ഗണ മനയുടെ രാഷ്ട്രീയം വിവാദം വിതയ്ക്കുമോ? പൃഥ്വിയാണോ സുരാജാണോ നായകന്‍? എന്തുകൊണ്ട് രണ്ടാം ഭാഗത്തിലെ സീന്‍ ട്രെയിലറാക്കി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് ഡിജോ മറുപടി പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജോ സിനിമയെ കുറിച്ച് സംസാരിക്കുന്നത്.

‘ഞാന്‍ സിനിമ ചെയ്യുന്നതു പ്രേക്ഷകര്‍ക്കു വേണ്ടിയാണ്. അല്ലാതെ എനിക്കിഷ്ടമുള്ള സിനിമ മാത്രം ചെയ്യാന്‍ വേണ്ടിയല്ല. എഴുത്തുകാരന്റയോ സംവിധായകന്റെയോ രാഷ്ട്രീയം കുത്തിക്കയറ്റാന്‍ വേണ്ടി ഒരു സിനിമ ചെയ്തതല്ല. ഒരു കൊമേഴ്ഷ്യല്‍ എന്റര്‍ടെയ്‌നര്‍ കൊടുക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം.

ക്വീനിനുശേഷം ടോവിനോയെ വെച്ചുള്ള പ്രോജക്ട് പള്ളിച്ചട്ടമ്പി ഉള്‍പ്പെടെ മൂന്ന് സിനിമകള്‍ റെഡിയായിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഒന്നും തുടങ്ങാനായില്ല. അതിനിടെ ഒരു ദിവസം ക്വീനിന്റെ എഴുത്തുകാരില്‍ ഒരാളായ ഷാരിസ് മുഹമ്മദ് അഞ്ച് മിനിറ്റില്‍ ഒരു കഥയുടെ പ്ലോട്ട് പറഞ്ഞത് എന്നെ ആവേശം കൊള്ളിച്ചു. വാസ്തവത്തില്‍ ആ നിമിഷത്തിലാണ് ജന ഗണ മന എന്ന സിനിമ തുടങ്ങുന്നത്. പിന്നീട് ഞങ്ങള്‍ പലതവണ സംസാരിച്ചും ചര്‍ച്ചചെയ്തും സിനിമ വലുതാക്കുകയായിരുന്നു. പ്രധാന വേഷങ്ങളില്‍ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ മനസില്‍ തെളിഞ്ഞു.

about dijo jose antony

Continue Reading
You may also like...

More in Malayalam

Trending

Recent

To Top