Connect with us

സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല, തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല; ബീസ്റ്റിനെക്കുറിച്ച് തനിക്ക് അത്ര നല്ല അഭിപ്രായമില്ലെന്ന് വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍

News

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ ബീസ്റ്റ് എന്ന ചിത്രം പുറത്തെത്തിയത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ബീസ്റ്റിനെക്കുറിച്ച് തനിക്ക് അത്ര നല്ല അഭിപ്രായമില്ലെന്ന് പറയുകയാണ് വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍.

ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ചിത്രത്തിലെ അറബിക്കുത്ത് സോങ് വരെ ഞാന്‍ വളരെ ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നില്‍ക്കുന്നത്.

തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ബീസ്റ്റ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ല എന്നും ചന്ദ്രേശഖര്‍ പറഞ്ഞു.

നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നാണ് പുറത്തിറങ്ങിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലന്തിമാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം.

Continue Reading

More in News

Trending

Recent

To Top