Malayalam
സിമ്പതി നേടാനോ വോട്ട് നേടാനോ ഉള്ള തന്ത്രമായിരുന്നില്ല അതൊന്നും; തുടക്ക ദിവസങ്ങളില്‍ ഞാന്‍ ബിഗ് ബോസ് വീട്ടില്‍ ഒറ്റപ്പെട്ടിരുന്നു; ശാലിനി പറയുന്നു!
സിമ്പതി നേടാനോ വോട്ട് നേടാനോ ഉള്ള തന്ത്രമായിരുന്നില്ല അതൊന്നും; തുടക്ക ദിവസങ്ങളില്‍ ഞാന്‍ ബിഗ് ബോസ് വീട്ടില്‍ ഒറ്റപ്പെട്ടിരുന്നു; ശാലിനി പറയുന്നു!
ആരാധകർ ഏറെയുള്ള ഷോയാണ് ബിഗ്‌ബോസ് മലയാളം . ബിഗ്‌ബോസ് മലയാളം സീസൺ 4 ന്റെ
മൂന്നാമത്തെ ആഴ്ച പിന്നിട്ടപ്പോൾ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് ശാലിനിയായിരുന്നു. ശാലിനിയുടെ പുറത്താകല്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ബിഗ് ബോസ് വീട്ടില്‍് വളരെയധികം ആക്ടീവായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശാലിനി. ഇപ്പോഴിതാ തന്റെ പുറത്താകലിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ശാലിനി.
ഒരുപാട് സ്വപ്‌നങ്ങളുമായാണ് കടന്നു വന്നത്. അതൊന്നും പൂര്‍ത്തിയാക്കാതെയാണ് പോകുന്നതെന്ന് ശാലിനി. എന്റെ കടങ്ങളിലേക്കും കഷ്ടപ്പാടുകളിലേക്കും ഞങ്ങളുടെ പഴയ വീട്ടിലേക്കും തിരികെ എത്തുകയാണെന്നും ശാലിനി പറയുന്നു. തന്റെ നാടിന് അഭിമാനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശാലിനി പറയുന്നു. വേഗം വാ, നാട് മൊത്തെം നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നായിരുന്നു അമ്മ പറഞ്ഞതെന്നും ശാലിനി പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .
രണ്ട് പേരുകളായിരുന്നു എന്നെ വിളിച്ചിരുന്നത്. കരയുന്നതിനും ക്യാമറയോട് സംസാരിക്കുന്നതിനും ബാലമണിയെന്നും ജാസ്മിനെ സഹായിച്ചതിന് വേലക്കാരി ജാനുവെന്നും. വൈകാരിമാകുന്നതിനും ക്യാമറയോട് സംസാരിക്കുന്നതിനും എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ 16 മത്സരാര്‍ത്ഥികളും ഒറ്റപ്പെടുത്തുകയും ബിഗ് ബോസ് വീട്ടില്‍ ഒറ്റപ്പെടുകയും ചെയ്താല്‍ പിന്നെ എന്ത് ചെയ്യും? സിമ്പതി നേടാനോ വോട്ട് നേടാനോ ഉള്ള തന്ത്രമായിരുന്നില്ല അതൊന്നും. തുടക്ക ദിവസങ്ങളില്‍ ഞാന്‍ ബിഗ് ബോസ് വീട്ടില്‍ ഒറ്റപ്പെട്ടിരുന്നു. തുണിയലക്കാന്‍ ജാസ്മിനെ സഹായിച്ചതിനേയും ബിഗ് ബോസിലുള്ള ചിലര്‍ വിളിച്ചത് സ്ട്രാറ്റജിയെന്നായിരുന്നു. വയ്യാതിരിക്കുന്ന ഒരാളെ സഹായിക്കന്നത് സ്ട്രാറ്റജിയല്ല, മനുഷ്യത്വമാണ്.
പിന്നീട് എന്റെ പുറത്താകലിന് കാരണമായി മാറിയ കിച്ചണ്‍ പ്രശ്‌നത്തിന്റെ ഭാഗമായതില്‍ എനിക്ക് കുറ്റബോധമുണ്ട്. നന്നായി പാചകം അറിയുന്ന ഒരാളെ ടീമില്‍ വേണമെന്ന് ക്യാപ്റ്റനോട് പറഞ്ഞാല്‍ മതിയായിരുന്നു. അതിന് പകരം ഞാനത് സ്വയം പരിഹരിക്കാന്‍ ശ്രമിച്ചത്. അത് തിരിച്ചടിയായി. അതേപോലെ തന്നെയായിരുന്നു അഖിലുമായുണ്ടായ വഴക്കും. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പ്രയോഗം എന്നെ അസ്വസ്ഥയാക്കിയിരുന്നു. ഇപ്പോഴും എനിക്കത് ശരിയായി തോന്നുന്നില്ല. പക്ഷെ എന്നോട്് വഴക്കുണ്ടാക്കിയത് അഖിലായിരുന്നു. പിന്നീട് അഖില്‍ എന്റെ ഭാഗം മനസിലാക്കുകയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു.
ഗ്രൂപ്പിസം ഉണ്ടെന്ന് തോന്നുന്നില്ല. എ്ന്നാല്‍ നോമിനേഷനെ സ്വാധീനിക്കുന്ന തരത്തിലുള്ള കൂട്ടായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. കഴിഞ്ഞ ആഴ്ച ഞാന്‍ എന്റെ ഏറ്റവും മികച്ചത് തന്നെ നല്‍കിയിരുന്നു. ടാസ്‌ക് ആയാലും വീട്ടിലെ ജോലികളായാലും. എന്നിട്ടും ഞാന്‍ പുറത്തായി. കൂട്ടായി തീരുമാനം എടുക്കുന്ന രീതി ബിഗ് ബോസ് വീട്ടിലുണ്ട്. പക്ഷെ എല്ലാവര്‍ക്കും അവരവരുടേതായ ഗെയിമുണ്ട്. ഫേക്ക്് ആയ ആളുകളുണ്ട്. വിഷക്കുപ്പികളുണ്ട്. പറഞ്ഞ പറ്റിക്കുന്നവരുണ്ട്്. ഉള്ളിലെ ക്രൂരത മറച്ചു വച്ച് നിഷ്‌കളങ്കമായി ചിരിക്കുന്നവരുണ്ട്. ജയിക്കാനായി എന്തും ചെയ്യുന്നവരുണ്ട്. കുറച്ച് നിഷ്‌കളങ്കരുമുണ്ട്. തങ്ങളുടെ സത്യസന്ധതയും മനുഷ്യത്വവും മുറുകെ പിടിക്കുന്നവര്‍.
ABOUT BIGBOSS
