News
പ്രമുഖ ഒഡീഷ സംഗീതജ്ഞന് പ്രഫുല്ല കര് നിര്യാതനായി
പ്രമുഖ ഒഡീഷ സംഗീതജ്ഞന് പ്രഫുല്ല കര് നിര്യാതനായി
ഒഡീഷയിലെ പ്രമുഖ സംഗീതജ്ഞന് പ്രഫുല്ല കര്(83) നിര്യാതനായി. ഞായറാഴ്ച രാത്രി 10 മണിയോടെ ഭുബനേശ്വറിലെ സത്യ നഗറിലെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന് അന്ത്യം. സംഗീതജ്ഞന്, ഗായകന്, ഗാന രചയിതാവ്, എഴുത്തുകാരന്, കോളംനിസ്റ്റ് എന്നീ നിലകളില്‍ വളരെ പ്രമുഖനാണ് അദ്ദേഹം.
ഗായകനായും സംഗീതജ്ഞനായും നാല് ബംഗ്ലാ സിനിമകള്‍ ഉള്‍പ്പടെ 70 ഒറിയ സിനിമകളില്‍ (റിലീസ് ആയതും ആകാത്തതും) അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് 2015ല്‍ രാജ്യം പത്മശ്രീ നല്കി ആദരിക്കുകയും ചെയ്തിരുന്നു.
1939 ഫെബ്രുവരി 16ന് ബംഗാള്‍ പ്രസിഡന്‍സിയിലെ പുരിയില്‍ സംഗീതജ്ഞ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ബൈദ്യനാഥ് കര് പിതാവും സുശീല കര് അമ്മയുമാണ്.
അദ്ദേഹത്തിന്റെ അമ്മാവന് ഖേത്ര മോഹന്‍ കര് പ്രമുഖ തബല വാദകനായിരുന്നു. കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടമായതിനാല്‍ മുത്തച്ഛന് ന്റെയും മുത്തശ്ശി യുടെയും ശിക്ഷണത്തിലാണ് പ്രഫുല്ല കര് വളര്‍ന്നു വന്നത്.
