Malayalam
മകന്‍ മാധവന്റെ പിറന്നാള്‍ ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മകന്‍ മാധവന്റെ പിറന്നാള്‍ ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുരേഷ് ഗോപി. വളരെ അപൂര്‍വ്വമായി മാത്രമാണ് കുടുംബസമേതമുള്ള ചിത്രങ്ങള്‍ സുരേഷ് ഗോപി പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ സുരേഷ് ഗോപി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാഡ്ഡി എന്നു വിളിക്കുന്ന മാധവന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സുരേഷ് ഗോപിയും ഗോകുലും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആശംസകളുമായി ആരാധകരും കമന്റുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം, മകന്‍ ഗോകുലിന്റെ സിനിമായാത്രയില്‍ ഒരു തരിമ്പ് പോലും താന്‍ സഹായിച്ചിട്ടില്ലെന്ന് ഒരിക്കല്‍ സുരേഷ് ഗോപി തുറന്നു പറഞ്ഞിരുന്നു. അവന് വേണ്ടി ആരോടും ചാന്‍സ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയറ്ററില്‍ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിര്‍ബന്ധിച്ചിട്ടാണ്.
അവന്റെ കാര്യത്തില്‍ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസികമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതുകണ്ടപ്പോള്‍ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാന്‍ അച്ഛന്‍ എന്ന രീതിയില്‍ ഞാന്‍ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി,’എന്നുമാണ് സുരേഷ്‌ഗോപി പറഞ്ഞിരുന്നത്.
