Connect with us

അവസാന നിമിഷം വരെ മടക്കിവിളിക്കുമെന്ന് പ്രതീക്ഷിച്ചു ബിഗ് ബോസിൽ ഒറ്റപ്പെടലൊക്കെ ഉണ്ടായിരുന്നു; എന്നെ മനസിലാക്കിയത് അവർ മാത്രമാണ് ; ശാലിനി പറയുന്നു !

Malayalam

അവസാന നിമിഷം വരെ മടക്കിവിളിക്കുമെന്ന് പ്രതീക്ഷിച്ചു ബിഗ് ബോസിൽ ഒറ്റപ്പെടലൊക്കെ ഉണ്ടായിരുന്നു; എന്നെ മനസിലാക്കിയത് അവർ മാത്രമാണ് ; ശാലിനി പറയുന്നു !

അവസാന നിമിഷം വരെ മടക്കിവിളിക്കുമെന്ന് പ്രതീക്ഷിച്ചു ബിഗ് ബോസിൽ ഒറ്റപ്പെടലൊക്കെ ഉണ്ടായിരുന്നു; എന്നെ മനസിലാക്കിയത് അവർ മാത്രമാണ് ; ശാലിനി പറയുന്നു !

ബിഗ് ബോസ് മലയാളം സീസൺ 4 നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ പതിനാറ് മത്സരാർഥികളാണ് വീട്ടിൽ അവശേഷിക്കുന്നത്. ഒന്നാം ആഴ്ച ജാനകി സുധീർ പുറത്തായതിന് പിന്നാലെ മൂന്നാം ആഴ്ച ശാലിനി നായരും വീട്ടിൽ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോഴാണ് മൂന്നാം ആഴ്ചയിലെ എലിമിനേഷൻ പക്രിയ നടന്നത്. രണ്ടാം ആഴ്ച എലിമിനേഷന് പകരം സീക്രട്ട് റൂം ടാസ്ക്കായിരുന്നു നടന്നത്. അത് ചെയ്യാൻ അവസരം ലഭിച്ചത് നിമിഷക്കായിരുന്നു. രണ്ട് ദിവസമാണ് സീക്രട്ട് റൂമിൽ നിമിഷ കഴിഞ്ഞത്.

പിന്നാലെ മൂന്നാം ദിവസം നിമിഷ തിരികെ വീട്ടിലെത്തി. ശനിയാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി വീട്ടിലെത്തിയത്. മണികണ്ഠൻ തോന്നയ്ക്കലാണ് വൈൽഡ് കാർഡായി വീട്ടിലേക്ക് പ്രവേശിച്ചത്. ജാസ്മിൻ, ലക്ഷ്മിപ്രിയ, അഖിൽ, ശാലിനി, ഡെയ്‌സി, അശ്വിൻ, നവീൻ എന്നിവരാണ് ഇത്തവണ എവിക്ഷനിൽ എത്തിയിരുന്നത്. അതിൽ നിന്നാണ് വോട്ടുകൾ മതിയായി ലഭിക്കാത്തതിനാൽ ശാലിനി പുറത്തായത്. വീടിന് പുറത്ത് വന്ന ശേഷം ഷോയിലെ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശാലിനി.

മൂന്നാമത്തെ ആഴ്ചയാണ് ഞാൻ എലിമിനേറ്റഡ് ആയിരിക്കുന്നത്. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ പറ്റിയിട്ടില്ല. എന്റെ സങ്കടമൊക്കെ ഞാൻ പിടിച്ച് വെച്ചിരിക്കുകയാണ്. ഇനിയിപ്പോൾ ഇത് വല്ല പ്രാങ്കുമായിരിക്കുമോ എന്ന് ‍എനിക്ക് സംശയമുണ്ടായിരുന്നു. എന്റെ ഉള്ളിലുള്ള വിഷമം വലുതാണ്. വോട്ടിങ് കുറഞ്ഞത് കൊണ്ടാകാം പുറത്താക്കപ്പെട്ടത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് കരുതലും സ്നേഹവും ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്താ സംഭവിച്ചത് എന്ന് എനിക്ക് മനസിലായിട്ടില്ല. ബിഗ് ബോസ് നമുക്ക് പ്രവചനാതീതമാണ്. എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് നീതി കാണിക്കാൻ കഴിഞ്ഞില്ല.

”നൂറ് ദിവസം നിന്ന് ഞാൻ വിജയിക്കേണ്ടതായിരുന്നു. അതിന് സാധിച്ചില്ല. . ബിഗ് ബോസിൽ ഒറ്റപ്പെടലൊക്കെ ഉണ്ടായിരുന്നു. അവിടുത്തെ അതിജീവനം സമ്മർദ്ദമുള്ളത് ആയിരുന്നു. 100 ദിവസം നിന്ന് ജയിക്കാൻ വേണ്ടി വന്നതായിരുന്നു. പുറത്തുപോയാലും പ്രശ്നമില്ലെന്ന് പറയുന്ന പലരും അവിടെ ഉണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി വന്ന എനിക്ക് കുറച്ച് സമയം കൂടി കിട്ടേണ്ടിയിരുന്നു. എന്നെ മനസിലാക്കിയ സുഹൃത്തുക്കൾ സുചിത്ര, അഖിൽ, സൂരജ്, നിമിഷ, ജാസ്മിൻ എന്നിവരായിരുന്നു’ ശാലിനി പറഞ്ഞു. അശ്വിനും ശാലിനും അവസാനം പുറത്തുപോകാനുള്ളവരുടെ പട്ടികയിൽ അവശേഷിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് അശ്വിൻ പുറത്താകും എന്നാണ്.

കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒട്ടും ആക്ടീവല്ലാതെ പ്രവർത്തിക്കുന്ന ഒരു മത്സരാർഥി അശ്വിനായിരുന്നു. ‘ശാലിനിയുടെ സമയം തുടങ്ങിയിട്ടേ ഉള്ളൂ ഉടൻ തന്നെ നല്ല നല്ല അവസരങ്ങൾ വരാൻ ദൈവം അനുഗ്രഹിക്കട്ടെ, എന്തായാലും ഒരാളെ ജയിക്കൂ. ബാക്കി എല്ലാരും പോകാൻ ഉള്ളവരാണ്… നല്ല ഒരു ഭാവി ഉണ്ടാവട്ടെ, വോട്ട് കൊടുക്കേണ്ട സമയത്ത് ആരും വോട്ട് കൊടുക്കില്ല. പുറത്താകുമ്പോൾ അയ്യോ പാവം എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?, ഒരുപാട് പേര് ശാലിനിയെ അറിഞ്ഞില്ലേ… ആഗ്രഹിച്ചപോലെ അവസരങ്ങൾ കിട്ടട്ടെ’ തുടങ്ങി നിരവധി കമന്റുകളാണ് ശാലിനിയെ അനുകൂലിച്ച് വരുന്നത്‌.

ശാലിനിയുമായി ചില്ലറ പിണക്കങ്ങളും വഴക്കുകളുമൊക്കെയുണ്ടായിരുന്ന ലക്ഷ്മി, സുചിത്ര, ധന്യ എന്നിവരും സൗഹൃദമുണ്ടായിരുന്ന അഖിലുമൊക്കെ വിഷമത്തോടെയാണ് ശാലിനിയുടെ എവിക്ഷൻ വാർത്ത കേട്ടത്. കുറച്ച് കൂടി നിൽക്കേണ്ട ആളായിരുന്നു താനെന്ന് പറഞ്ഞാണ് ശാലിനി ഹൗസിന് പുറത്തേക്ക് പോയത്. അഖിലിനാണ് ശാലിനി ആശംസകൾ നേർന്നത്. ജയിച്ചുവരണം എന്നാണ് പോകുന്നതിന് മുമ്പ് അഖിലിനോട് ശാലിനി പറഞ്ഞത്. ഒരു പുതിയ മത്സരാർഥി കൂടെ വീട്ടിലേക്ക് വന്നിട്ടുണ്ട് ഇപ്പോൾ. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ സ്വദേശിയായ മണികണ്ഠൻ പിള്ള സി ആണ് മണിയൻ തോന്നയ്ക്കൽ എന്ന പേരിൽ വീട്ടിലെത്തിയിരിക്കുന്ന പുതിയ മത്സരാർഥി. ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ നടൻ, യുട്യൂബർ, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രവർത്തിക്കുന്ന മണികണ്ഠൻ ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലും അവഗാഹമുള്ളയാളുമാണ്. മണിയൻ സ്പീക്കിംഗ് എന്ന പേരിലാണ് ഇദ്ദേഹത്തിൻറെ യുട്യൂബ് ചാനൽ.

about bigboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top