News
കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍; പ്രഭാസില്‍ നിന്ന് പിഴയീടാക്കി ട്രാഫിക് പൊലീസ്
കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍; പ്രഭാസില്‍ നിന്ന് പിഴയീടാക്കി ട്രാഫിക് പൊലീസ്
Published on

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ ട്രാഫിക് നിയമം ലംഘിച്ചിതിന്റെ പേരില്‍ പ്രഭാസില്‍ നിന്ന് പിഴയീടാക്കിയിരിക്കുകയാണ് പോലീസ്. ഹൈദരാബാദ് ട്രാഫിക് പൊലീസ് ആണ് പിഴയിട്ടത്. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്.
സംഭവസമയം പ്രഭാസ് കാറില്‍ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂബിലി ഹില്‍സിന് സമീപത്താണ് സംഭവം. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു.
1600 രൂപയാണ് പൊലീസ് ഈടാക്കിയത്. നേരത്തെ നടന് നാഗ ചൈതന്യയ്ക്കും സമാനമായ രീതിയില്‍ പിഴയടക്കേണ്ടി വന്നിരുന്നു. അതേസമയം, ‘രാധേ ശ്യാമാ’ണ് പ്രഭാസിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന് എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തി എന്നതാണ് കഥാപാത്രത്തിന്റെ പ്രത്യേകത.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....