Connect with us

കാവ്യയെ വിട്ട് കൊടുക്കില്ല!വ്രതശുദ്ധിയിൽ കറുപ്പുടുത്ത് മലചവിട്ടി ദിലീപ്, അയ്യൻ കാക്കും, ഞെട്ടിച്ചു കളഞ്ഞു..മേട മാസത്തിൽ ശബരിമലയിൽ ദർശനം നടത്തി ദിലീപ്, ഒപ്പം അയാളും

News

കാവ്യയെ വിട്ട് കൊടുക്കില്ല!വ്രതശുദ്ധിയിൽ കറുപ്പുടുത്ത് മലചവിട്ടി ദിലീപ്, അയ്യൻ കാക്കും, ഞെട്ടിച്ചു കളഞ്ഞു..മേട മാസത്തിൽ ശബരിമലയിൽ ദർശനം നടത്തി ദിലീപ്, ഒപ്പം അയാളും

കാവ്യയെ വിട്ട് കൊടുക്കില്ല!വ്രതശുദ്ധിയിൽ കറുപ്പുടുത്ത് മലചവിട്ടി ദിലീപ്, അയ്യൻ കാക്കും, ഞെട്ടിച്ചു കളഞ്ഞു..മേട മാസത്തിൽ ശബരിമലയിൽ ദർശനം നടത്തി ദിലീപ്, ഒപ്പം അയാളും

ദൈവം കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ എല്ലാം മറന്ന് ഇരുമുടി കെട്ടുമായി മലകയറി ദിലീപ്. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും നിര്‍ണായക നിമിഷങ്ങൾക്ക് മലയാളികൾ സാക്ഷിയാകുന്നു

കറുപ്പുടുത്ത് ഇരുമുടി കെട്ടേന്തി സന്നിധാനത്ത് എത്തിയിരിക്കുകയാണ് ദിലീപ്. ഇന്ന് രാവിലെയാണ് ധർമ്മശാസ്താവിനെ ദർശിച്ചത്. അടുത്ത സുഹൃത്തുക്കളും ദിലീപിനൊപ്പം ഉണ്ടായിരുന്നു. ദിലീപ് ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ദിലീപ് ശബരിമലയില്‍ എത്തുമെന്നും, ദിലീപിന്റെ ശബരിമലയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പത്മസരോവരത്തില്‍ നടക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോൾ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ദിലീപിന്റെ മല ചവിട്ടൽ.

നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴാണ് ദിലീപ് വീണ്ടും ശബരിമലയിൽ എത്തുന്നത്. വിശ്വാസ വഴയിലാണ് ദിലീപ് എന്നും സഞ്ചരിക്കാറുള്ളത്. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ശബരിമല ദർശനവും. ജ്യോതിഷ അഭിപ്രായം കൂടി പരിഗണിച്ചാണ് നേർച്ചകൾക്ക എത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ ദിലീപ് ആരും അറിയാതെ ദർശനത്തിനാണ് ആഗ്രഹിച്ചത്. അന്നും വാർത്ത തൽസമയം മാധ്യമങ്ങളിൽ എത്തിയിരുന്നു. ഇത്തവണ വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. അവസാന ദിവസം സന്നിധാനത്ത് തിരക്ക് കുറവായിരിക്കുക പതിവാണ്. ഇത് മനസ്സിലാക്കിയാണ് ഇന്ന് രാവിലെ ദിലീപ് ദർശനത്തിന് എത്തിയത്. മേൽശാന്തിയേയും തന്ത്രിയേയും എല്ലാം കണ്ട് അനുഗ്രഹം നടൻ വാങ്ങും. പ്രത്യേക പൂജകളും നടത്തി. നടിയെ ആക്രമിച്ച കേസിൽ സംശയ നിഴിലുള്ള സുഹൃത്തായ ശരത്തും ദിലീപിനൊപ്പം ഉണ്ടായിരുന്നു.

മുമ്പ് ജഡ്ജിയമ്മാവന്‍ അമ്പലത്തില്‍ വഴിപാടൊക്കെ നടത്തിയത് ഏറെ വാര്‍ത്തയായിരുന്നു. തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ വിധി ഉണ്ടാകും എന്ന് ഉറപ്പിച്ച ദിവസം ഇരു സ്ഥലങ്ങളിലും പോയി ദിലീപ് പ്രാര്‍ഥിച്ചിരുന്നു. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ ആലുവയിലെ പള്ളിയിലെത്തിയും ദിലീപ് പ്രാര്‍ഥന നടത്തിയിരുന്നു. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിച്ചു. പള്ളിയില്‍ സ്ഥിരമായി എത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട് ദിലീപ്.

അതേസമയം നടിയെ ആക്രമിക്കപ്പെട്ട കേസുമായുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ഉച്ചയ്ക്ക് 2 മണിയ്ക്ക് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് െ്രെകം ബ്രാഞ്ച് നോട്ടീസ് നല്‍കി. വധഗൂഡാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വൈകുമെന്ന് സൂചന. ഇതിനിടെ, ഏത് ദിവസവും ഹാജരാകാമെന്ന് കാണിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും. ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കിയിരിക്കുകയാണ്.

പുതിയ സാഹചര്യത്തില്‍ അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിച്ചു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയത്.

അതേസമയം കാവ്യയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈം ബ്രാഞ്ച് ശ്രമിച്ചിരുന്നു. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലചന്ദ്രകുമാറിനെ ഉള്‍പ്പടെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതതയുണ്ട്. ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

More in News

Trending

Recent

To Top