താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ തിരക്കഥ ഇംഗ്ലീഷിലും തയ്യാറാക്കിവെക്കാറുണ്ട്, സുപ്രിയയ്ക്ക് ഇതുവരെ മലയാളം വായിക്കാനറിയില്ല. എങ്കിലും ഞാന്‍ സിനിമയുടെ കഥ പറഞ്ഞുകൊടുക്കും. അതല്ലെങ്കില്‍ ഡിസ്കഷനില്‍ കൂടെ ഉണ്ടാകും എന്ന് പൃഥ്വിരാജ്

നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എനിക്കിഷ്ടമുള്ള തിരക്കഥകള്‍ വായിച്ച് അത് തിരഞ്ഞെടുക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള കഴിവ് ഇപ്പോഴുണ്ട്. അത് തുടര്‍ന്നുകൊണ്ടു പോവുക എന്നുള്ളത് തന്നെയാണ് എന്റെ ഇനിയുള്ള ലക്ഷ്യം എന്നാണ് പൃഥ്വിരാജ് പറയുന്നത്.
എന്റെ ലക്ഷ്യത്തിന് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലമായാണ് ഇപ്പോള്‍ ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. അത് തുടര്‍ന്നു പോകണം എന്നു മാത്രമേ ഇപ്പോഴുള്ളൂ. പക്ഷെ, അതു വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതി കൂടിയാണ്. മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകള്‍ക്കു വേണ്ടി കൂടിയാണ് താന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു.
അതിനുവേണ്ടി താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ തിരക്കഥ ഇംഗ്ലീഷിലും തയ്യാറാക്കിവെക്കാറുണ്ട്. തിരക്കഥ പൂര്‍ണ്ണമായും വായിച്ച് അവര്‍ക്ക് ബോധ്യപ്പെട്ടെങ്കില്‍ മാത്രം അവര്‍ സിനിമകള്‍ വാങ്ങിയാല്‍ മതി. റൈറ്റ്സ് കൊടുക്കുമ്ബോഴും ഈയൊരു രീതി പിന്തുടരുന്നത് നല്ലതാണെന്ന് പൃഥ്വിരാജ് പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് സ്ക്രിപ്റ്റ് വായിച്ചു തന്നെയാണ്. നല്ല സിനിമയാണെങ്കില്‍ ലിസ്റ്റിനോടും സുപ്രിയയോടും കൂടി സംസാരിച്ച് അതിന്റെ നിര്‍മ്മാണത്തെക്കുറിച്ചും സംസാരിക്കും. സുപ്രിയയ്ക്ക് ഇതുവരെ മലയാളം വായിക്കാനറിയില്ല. എങ്കിലും ഞാന്‍ സിനിമയുടെ കഥ പറഞ്ഞുകൊടുക്കും. അതല്ലെങ്കില്‍ ഡിസ്കഷനില്‍ കൂടെ ഉണ്ടാകും എന്നാണ് താരം പറയുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...