Connect with us

ആ സിനിമ ചെയ്ത ശേഷം ഇടയ്ക്ക് കോളുകൾ‍ വരും മൊമന്റോ കൊടുക്കുന്ന സീനിൽ അഭിനയിക്കാൻ വരാമെയെന്നൊക്കെ ചോദിച്ച്; പരസ്യ ചിത്രങ്ങളിൽ‍ അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്, കാരണം ഇതാണ് ; വെളിപ്പെടുത്തി ബാലചന്ദ്ര കുമാർ !

Malayalam

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍തിളങ്ങി നിന്ന് താരമാണ് ബാലചന്ദ്രമേനോന്‍.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിങ്ങ് ,അഭിനയം, നിർമ്മാണം, സംഗീതം, ആലാപനം എന്നിങ്ങനെ സിനിമയുടെ സകല മേഖലകളിലും കൈവച്ച ബഹുമുഖ പ്രതിഭ എന്ന നിലയിൽ വിജയിച്ച മറ്റൊരാൾ മലയാള സിനിമയിലില്ലെന്ന് തോന്നുന്നു. സ്വയം രചനയും സംവിധാനവും നിർവഹിച്ച് 1998ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്കാരവും ബാലചന്ദ്ര മേനോൻ സ്വന്തമാക്കിയിട്ടുണ്ട്.

ഫാസിൽ, പത്മരാജൻ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഏപ്രിൽ 18 എന്ന സിനിമയിലൂടെ ശോഭന, വിവാഹിതരേ ഇതിലേ ഇതിലേ എന്ന സിനിമയിലൂടെ പാർ‍വതി കൂടാതെ മണിയൻപിള്ള രാജു, കാർ‍ത്തിക, ആനി, നന്ദിനി എന്നിവരെല്ലാം ബാലചന്ദ്രമേനോൻ കണ്ടെത്തി മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രതിഭകളാണ്. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് മേനോനാണ്.

സംവിധാനം ചെയ്തുകൊണ്ട് കഥാപാത്രമായി അഭിനയിക്കുന്ന മേനോൻ പാട്ട് പാടുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യവത്കരണത്തിനെതിരെ മലയാളത്തനിമയെ ഉയർത്തിക്കാട്ടുന്നവയായിരുന്നു മേനോൻ സിനിമകൾ.സിനിമാ ജീവിതത്തെ കുറിച്ചും താരങ്ങളുമായി അധികം ബന്ധം സൂക്ഷിക്കാത്തതിനെ കുറിച്ചും ബാലചന്ദ്ര മേനോൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഞാനും മമ്മൂട്ടിയും മോ​ഹൻലാലും ഒരുമിച്ചുള്ള സിനിമകൾ വരാത്തതിന്റെ കാരണം ആദ്യം എനിക്ക് അറിയില്ലായിരുന്നു. അടുത്ത കാലത്താണ് കാരണം ഞാൻ കണ്ടെത്തിയത്.

വളരെ കുറച്ച് മാത്രം ബലാത്സം​ഗം ചെയ്യപ്പെട്ട നടനാണ് ഞാൻ. എനിക്ക് പോകാൻ ഒരുപാട് വഴികളുണ്ട്. പക്ഷെ എനിക്ക് ആർത്തിയില്ല. നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കും. വണ്ണിൽ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ഒരു സീൻ മാത്രമെയുള്ളൂ. കൊവിഡ് സമയത്തായിരുന്നു ചിത്രീകരണം.’അന്ന് നമ്മുടെ സിനിമാ മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഥാപാത്രത്തിന്റെ വലിപ്പം നോക്കാതെ ഞാൻ അതിൽ അഭിനയിച്ചത്.

ആ സിനിമ ചെയ്ത ശേഷം ഇടയ്ക്ക് കോളുകൾ‍ വരും മൊമന്റോ കൊടുക്കുന്ന സീനിൽ അഭിനയിക്കാൻ വരാമെയെന്നൊക്കെ ചോദിച്ച്. പരസ്യ ചിത്രങ്ങളിൽ‍ അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. കാരണം അതിലൂടെ വരുന്ന വരുമാനം കുടുംബത്തിലേക്ക് കൊണ്ടുവരാൻ താൽപര്യമില്ലായിരുന്നു. എന്റെ മേഖലയല്ല അത്. പാൽ‍, ചായപ്പൊടി തുടങ്ങിയവയുടെ പരസ്യങ്ങൾ ചെയ്യാമോയെന്ന് പലരും ചോദിച്ച് വന്നിരുന്നു. ചെയ്യില്ലെന്നത് ഉറച്ച തീരുമാനമാണ്’ ബാലചന്ദ്ര മേനോൻ പറയുന്നു.

about balachandra meonon

More in Malayalam

Trending

Recent

To Top