Connect with us

നടിയെ ആക്രമിച്ച കേസിൽ നാളെ നിർണ്ണായകം ; തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കൈമാറും; കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ക്രൈംബ്രാഞ്ച്

Malayalam

നടിയെ ആക്രമിച്ച കേസിൽ നാളെ നിർണ്ണായകം ; തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കൈമാറും; കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ നാളെ നിർണ്ണായകം ; തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കൈമാറും; കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം സമയപരിധി ഏപ്രിൽ 15 അവസാനിച്ചിരുന്നു . നാളെ ക്രൈം ബ്രാഞ്ചിന് കൂടുതൽ നിർണയകമാണ്.നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയ്ക്ക് കൈമാറും. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. കേസില്‍ മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണം സംഘം സമര്‍പ്പിക്കും.

അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ കോടതിയില്‍ കൃത്യമായി സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ അന്വേഷണ സംഘം നടത്തി വരികയാണ്.

കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top