Connect with us

ആ സിനിമ ചെയ്യുന്ന സമയത്ത് ചെറിയ ഒരു സംശയമുണ്ടായിരുന്നു; ഈ കഥ ഓക്കെ ആണോ, ഇത് ചെയ്യാമോ എന്നൊക്കെ ഞാന്‍ പത്മരാജന്‍ സാറിനോട് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശാരി

Malayalam

ആ സിനിമ ചെയ്യുന്ന സമയത്ത് ചെറിയ ഒരു സംശയമുണ്ടായിരുന്നു; ഈ കഥ ഓക്കെ ആണോ, ഇത് ചെയ്യാമോ എന്നൊക്കെ ഞാന്‍ പത്മരാജന്‍ സാറിനോട് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശാരി

ആ സിനിമ ചെയ്യുന്ന സമയത്ത് ചെറിയ ഒരു സംശയമുണ്ടായിരുന്നു; ഈ കഥ ഓക്കെ ആണോ, ഇത് ചെയ്യാമോ എന്നൊക്കെ ഞാന്‍ പത്മരാജന്‍ സാറിനോട് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശാരി

നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി, മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം, അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ ? സീൻ മലയാളക്കരയാകെ ഹൃദയത്തിലേറ്റു വാങ്ങിയ പ്രണയരംഗമായിരുന്നു. 1986 സെപ്റ്റംബർ 12നു ചിത്രം തീയേറ്ററുകളിലെത്തിയതോടെ സീനും അതിലെ ഡയലോഗും സൂപ്പർ ഹിറ്റ് ആയി.

വീട്ടിൽ ബൈബിൾ ഉണ്ടായിരുന്നിട്ടും ശലോമോന്റെ ഉത്തമഗീതം ഒരുതവണ പോലും വായിക്കാഞ്ഞ പലരും സിനിമ കണ്ടശേഷം ആ അധ്യായങ്ങൾ പലതവണ വായിച്ചു. സിനിമാപ്രേമികളും പ്രണയിതാക്കളും ഏറ്റുപറഞ്ഞ ഡയലോഗ്. ശാരി എന്ന നടിയെ ഓർക്കാൻ ആ ഒരറ്റ സീൻ മതി . മലയാളി പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് ശാരി. 1986ല്‍ പുറത്തിറങ്ങിയ ദേശാടക്കിളി കരയാറില്ല എന്ന ചിത്രം ആയിരുന്നെങ്കിലും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളായിരുന്നെങ്കിലും മികച്ച പ്രകടനമായിരുന്നു ശാരി കാഴ്ച വെച്ചത്.

ആ സമയത്ത് നമുക്ക് പാര്‍ക്കന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമ ചെയ്യണോ എന്ന സംശയമുണ്ടായിരുന്നുവെന്ന് ശാരി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”1986ലെ ദേശാടനകിളികള്‍ കരയാറില്ല, നമുക്ക് പാര്‍ക്കന്‍ മുന്തിരി തോപ്പുകള്‍ എന്ന രണ്ട് സിനിമയുടെയും കഥകള്‍ അക്കാലത്ത് പുരോഗമനപരമായ ആശയങ്ങളാണ് പറഞ്ഞത്. ദേശാടനകിളികള്‍ കരയാറില്ല എന്ന ചിത്രം ചെയ്യുമ്പോള്‍ ഞാന്‍ ചെറുതായിരുന്നു. അവര്‍ പറയുന്നത് അതേ പോലെ ചെയ്തിട്ട് പോവും. അതിന്റെ അര്‍ത്ഥം ഒന്നും എനിക്ക് മനസ്സിലായില്ല.

പിന്നീടാണ് അതിനെ പറ്റി കൂടുതലായി മനസ്സിലായത്.നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ ചെയ്യുന്ന സമയത്ത് ചെറിയ ഒരു സംശയമുണ്ടായിരുന്നു. ഈ കഥ ഓക്കെ ആണോ, ഇത് ചെയ്യാമോ എന്നൊക്കെ ഞാന്‍ പത്മരാജന്‍ സാറിനോട് ചോദിച്ചിരുന്നു.”ഒരുപാട് വലിയ താരങ്ങളുടെ കൂടെ ഞാന്‍ എന്റെ രണ്ടാമത്തെ പടം ചെയ്യുകയായിരുന്നു. ഈ കഥാപാത്രം എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. ദേശാടനകിളികള്‍ കരയാറില്ല എന്ന സിനിമയാണ് എനിക്ക് കുറച്ച് കൂടെ പ്രയാസമായി തോന്നിയത്. കാരണം, എന്റേത് സോഫ്റ്റായ സ്വഭാവമാണ്. ഞാന്‍ ഒരുപാട് സംസാരിക്കുന്ന ആളല്ല. ഞാന്‍ ഒരു നല്ല കേള്‍വിക്കാരിയാണ്.

പക്ഷേ സിനിമ കാണുമ്പോള്‍ അത് ഒരു മൈനസായിട്ട് തോന്നിയില്ല. സിനിമ വളരെ നന്നായി വന്നു. അതിന്റെ ക്രെഡിറ്റ് പത്മരാജന്‍ സാറിനാണ്,” ശാരി പറഞ്ഞു
എന്നാല്‍ എന്റെ രണ്ടാമത്തെ സിനിമയില്‍ വളരെ നല്ല കുട്ടിയാണ്, ഒതുങ്ങി നില്‍ക്കുന്ന ഒരു പാവം കുട്ടിയായിട്ടായിരുന്നു എന്റെ വേഷം. അത് കൊണ്ട് എനിക്ക് അത്ര പ്രയാസമായി തോന്നിയില്ല,” ശാരി കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top