കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെ എന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ തരൂരിന് ആകുമെന്നും പോത്തന് കുറിച്ചു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം സജീവ ചര്‍ച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതാപ് പോത്തന്റെ അഭിപ്രായപ്രകടനം.
‘കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് കഴിയുമെന്ന് ഞാന്‍ കരുതുന്നു…കൂടാതെ അദ്ദേഹത്തിന് കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുവാനും സാധിക്കും’ എന്നാണ് പ്രതാപ് പോത്തന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പ്രതാപ് പോത്തന്റെ കുറിപ്പിന് അനുകൂലിച്ചും വിയോജിപ്പറിയിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് ഇപ്പോള്‍ തന്നെ മികച്ച മുഖ്യമന്ത്രിയുണ്ടെന്നും, ശശി തരൂര്‍ ദേശീയ രാഷ്ട്രിയത്തില്‍ ശ്രദ്ധ കൊടുക്കട്ടെ എന്നും മറ്റുമുള്ള കമന്റുകള്‍ ഉയരുന്നുണ്ട്. ഇവിടെ കമന്റുകളൊന്നിന് പ്രതാപ് പോത്തന് മറുപടി നല്കുന്നു. ശശി തരൂരിനെ പോലെ ഒരു മുഖ്യമന്ത്രി വേണം കേരളത്തിന് എന്നാണ് പ്രതാപ് പോത്തന്റെ മറുപടി.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....