Malayalam
നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയില്‍ മൃദുല; കുര്‍ത്തയും മുണ്ടുമണിഞ്ഞ് യുവ ചടങ്ങിനിടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്
നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയില്‍ മൃദുല; കുര്‍ത്തയും മുണ്ടുമണിഞ്ഞ് യുവ ചടങ്ങിനിടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് മൃദുല എത്തിയിരിക്കുന്നത്. നീല നിറമുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു വരനായ യുവകൃഷ്ണയുടെ വേഷം. പരസ്പരം മോതിരം കൈമാറി കൊണ്ടാണ് മൃദുലയും യുവയും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. വിവാഹനിശ്ചയ ചടങ്ങുകള്‍ക്ക് മുന്നില്‍ നിന്നത് മൃദുലയുടെ സഹോദരിയും സീരിയല്‍ നടിയുമായ പാര്‍വതി വിജയ് ആയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് പാര്‍വതിയും സീരിയല്‍ ക്യാമറമാന് അരുണും തമ്മിലുള്ള വിവാഹ നടന്നത്
സീരിയല്‍ രംഗത്ത് നിന്നാണ് ഇരുവരും വിവാഹം കഴിക്കുന്നത്, അതുകൊണ്ട് പ്രണയ വിവാഹമാണോയെന്ന ചോദ്യമാണ് ഉയരുന്നത്. പ്രണയ വിവാഹം അല്ലെന്നുള്ള മറുപടിയാണ് മൃദുല നൽകുന്നത്. നടി രേഖ രതീഷ് വഴി വന്ന ആലോചനയാണിത്. ജാതകം കൂടി ചേര്‍ന്നതോടെ വിവാഹം കഴിക്കാമെന്ന് കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ മൃദുല പറയുന്നു.
രേഖ ചേച്ചി എന്റെയും യുവചേട്ടന്റെയും കോമണ്‍ സുഹൃത്താണ്. എന്റെ വീട്ടിലും ചേട്ടന്റെ വീട്ടിലും കല്യാണ ആലോചനകള്‍ സജീവമായപ്പോള്‍ രേഖ ചേച്ചിയാണ് എന്റെ കാര്യം യുവന് ചേട്ടനോട് പറയുന്നത്. നിങ്ങള്‍ക്ക് ഒന്നിച്ചൂടേ? എന്നൊരു ചോദ്യം വന്നപ്പോള്‍ നോക്കാം എന്ന് ചിന്തിക്കുകയായിരുന്നു.
പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് ജാതകം നോക്കി, വിവാഹം ഉറപ്പിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം ഒരു വര്‍ഷത്തോളമായി അറിയാം. കഴിഞ്ഞ വര്‍ഷം രേഖ ചേച്ചിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ ചെന്നപ്പോാണ് ആദ്യമായി കണ്ടത്. ഈ വര്‍ഷം രേഖ ചേച്ചിയുടെ പിറന്നാള്‍ ദിവസം അദ്ദേഹം വീട്ടില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എന്റെ വീട്ടുകാരുമായി സംസാരിച്ചു. ജാതകം ചേരും വരെ ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതും ചേര്‍ന്നതോടെ ഇരു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ വിവാഹം ഉടന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് പേരും സീരിയലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. സ്റ്റാര്‍ മാജിക്കിലും ഒരു എപ്പിസോഡില്‍ ഒന്നിച്ച് വന്നിട്ടില്ലെന്ന് മൃദുല പറഞ്ഞു
അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. മഴവില്‍ മനോരമയില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്.ഭാര്യ സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തിലൂടെയാണ് മൃദുല വിജയ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു . കൃഷ്ണതുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായ് തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മൃദുലയിപ്പോള്‍. ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടിമാരില്‍ ഒരാളാണ് താരം.
