Malayalam
ഒരു നടി ചെയ്യുന്നത് പലർക്കും ദഹിക്കില്ല; ചിരിച്ചു ലോഹ്യം പറയുന്നവര്‍പോലും ഇതു കാണുന്നതോടെ മുഖം കറുപ്പിക്കും; മായ മേനോൻ
ഒരു നടി ചെയ്യുന്നത് പലർക്കും ദഹിക്കില്ല; ചിരിച്ചു ലോഹ്യം പറയുന്നവര്‍പോലും ഇതു കാണുന്നതോടെ മുഖം കറുപ്പിക്കും; മായ മേനോൻ
ഓള് , എബി, മായാനദി, മറഡോണ, ശിക്കാരി ശംഭു, വിജയ് സൂപ്പറും പൗർണമിയും, ലൗ ആക്ഷൻ ഡ്രാമ, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു നടി മായ മേനോൻ. പരസ്യചിത്രങ്ങിലൂടെയും താരത്തിന്റെ മുഖം പ്രേക്ഷകർക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മായ മേനോന് തന്നെ പലരും സംഘി എന്ന് വിളിക്കുന്നതിനെക്കുറിച്ച് അഭിമുഖത്തിൽ തുറന്ന് പറയുകയാണ്
‘സംഘിയെന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല. ഞാന്‍ സെറ്റില്‍ രാഷ്ട്രീയം പറയാറില്ല. ജീവിതത്തിലും എനിക്കു രാഷ്ട്രീയമില്ല. പക്ഷെ അഭിപ്രായങ്ങളുണ്ട്.അതു സാമൂഹിക മാധ്യമങ്ങളില്‍ പറയുകയും ചെയ്യും. ഒരു നടി അതു ചെയ്യുന്നതു പലര്‍ക്കും പെട്ടെന്നു ദഹിക്കുന്നില്ല.കാണുമ്പോൾ ചിരിച്ചു ലോഹ്യം പറയുന്നവര്‍പോലും ഇതു കാണുന്നതോടെ മുഖം കറുപ്പിക്കും. സ്ത്രീകള്‍ അഭിനയിക്കുന്നതും രാഷ്ട്രീയം പറയുന്നതുമെല്ലാം നമുക്കിപ്പോഴും മനസുകൊണ്ടു സ്വീകരിക്കാനാകുന്നില്ല.’
സോഷ്യല്‍ മീഡിയയില്‍ തനിക്ക് ശരിയെന്നു തോന്നുന്നതു പറയുകതന്നെ ചെയ്യുമെന്ന നിലപാട് നടി വ്യക്തമാക്കുകയും ചെയ്തു
‘ ഞാന്‍ തുടര്‍ച്ചയായി ശ്രീകൃഷ്ണ ഭഗവാന്റെ പടം പോസ്റ്റ് ചെയ്യും. അതെന്റെ മതമോ രാഷ്ട്രീയമോ അല്ല. അതെന്റെ ഭക്തിയാണ്. ഞാന്‍ വലിയ ശ്രീകൃഷ്ണ ഭക്തയാണ്.അതുപോലും പലരും തെറ്റിദ്ധരിക്കുന്നു.ഭക്തിയില്ലാതെ എങ്ങനെയാണ് എനിക്കു ജീവിക്കാനാകുക.’ മായ ചോദിക്കുന്നു
