ആ സിനിമയില്‍ നിന്നുള്ള എന്റെ ടേക്ക് എവേ ശ്രീലത ആന്റിയാണ്; പഴയ കാര്യങ്ങള്‍ പറഞ്ഞുതരും, പഴയ പാട്ടുകള്‍, മിമിക്രി ഒക്കെ ചെയ്യും, അയ്യോ, എന്ത് രസമാണ്; ശ്രീലത ആന്റിയുടെ എനര്‍ജി അടിപൊളിയാണ് ; ശ്രിന്ദ പറയുന്നു !
ആ സിനിമയില്‍ നിന്നുള്ള എന്റെ ടേക്ക് എവേ ശ്രീലത ആന്റിയാണ്; പഴയ കാര്യങ്ങള്‍ പറഞ്ഞുതരും, പഴയ പാട്ടുകള്‍, മിമിക്രി ഒക്കെ ചെയ്യും, അയ്യോ, എന്ത് രസമാണ്; ശ്രീലത ആന്റിയുടെ എനര്‍ജി അടിപൊളിയാണ് ; ശ്രിന്ദ പറയുന്നു !
ആ സിനിമയില്‍ നിന്നുള്ള എന്റെ ടേക്ക് എവേ ശ്രീലത ആന്റിയാണ്; പഴയ കാര്യങ്ങള്‍ പറഞ്ഞുതരും, പഴയ പാട്ടുകള്‍, മിമിക്രി ഒക്കെ ചെയ്യും, അയ്യോ, എന്ത് രസമാണ്; ശ്രീലത ആന്റിയുടെ എനര്‍ജി അടിപൊളിയാണ് ; ശ്രിന്ദ പറയുന്നു !
മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ശ്രിന്ദ. കോമഡിയടക്കം ഏത് തരത്തിലുള്ള കഥാപാത്രമായാലും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് ശ്രിന്ദ . സോഷ്യല്‍ മീഡിയയിലും വളരെയധികം ആക്ടീവാണ് ശ്രിന്ദ. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വെെറലായി മാറാറുണ്ട്. കഴിയില്ല
സിനിമയില്‍ നിന്നും തനിക്ക് ലഭിക്കുന്ന എക്സൈറ്റ്മെന്റിനെയും എക്സ്പീരിയന്സുകളെയും കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍ ശ്രിന്ദ. ഒരു ഓൺലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
സിനിമയിലെത്തി 12 വര്‍ഷത്തിന് ശേഷവും സിനിമയോടുള്ള എക്സൈറ്റ്മെന്റ് എങ്ങനെ നിലനിര്‍ത്തുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രിന്ദ. നടി ശ്രീലത നമ്പൂതിരിയോടൊപ്പമുള്ള സിനിമാഭിനയ അനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്.”ഓരോ സിനിമയും പുതിയ പുതിയ കാര്യങ്ങളാണ്. ഒരു ഓഫീസ് വര്‍ക്ക് ചെയ്യുന്ന പോലെ ഒരേ കാര്യങ്ങളല്ല. ഓരോ സിനിമയിലും പുതിയ ആളുകള്‍ പുതിയ കഥ, പുതിയ കാര്യം ആ പുതുമയോടുള്ള ഇഷ്ടം തന്നെയാണ്.ഇപ്പോള്‍ ഇരട്ട എന്ന സിനിമ ചെയ്യുന്നുണ്ട്, ജോജു ചേട്ടന്റെ കൂടെ. ജിബു ചേട്ടനും സുരേഷേട്ടനും ഒപ്പം ഒരു സിനിമയാണ് ചെയ്യാന്‍ പോകുന്നത്.
സിനിമകളില്‍ കണ്ട് മാത്രം പരിചയമുള്ള ആളുകളുടെ കൂടെ അഭിനയിക്കാനുള്ള, ആക്ടര്‍ എന്ന നിലക്ക് വര്‍ക്ക് ചെയ്യാനുള്ള അവസരം നമുക്ക് കിട്ടുന്നത് വലിയ ഭാഗ്യമാണ്.12 എന്ന ഒരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ ശ്രീലത ആന്റി ഉണ്ട്. അവരുടെ എനര്‍ജി അടിപൊളിയാണ്. ആ സിനിമയില്‍ നിന്നുള്ള എന്റെ ടേക്ക് എവേ ശ്രീലത ആന്റിയാണ്.
ആള് പഴയ കാര്യങ്ങള്‍ പറഞ്ഞുതരും, പഴയ പാട്ടുകള്‍, മിമിക്രി ഒക്കെ ചെയ്യും. അയ്യോ, എന്ത് രസമാണ്. നമ്മളോടൊക്കെ കഥ പറയും, എന്ത് സ്നേഹമാണ്. അതൊക്കെ ഒരു എക്സ്പീരിയന്‍സ് ആണ്. വലിയ അനുഗ്രഹമാണ്.പ്രേംനസീര്‍ സാറിന്റെ സമയത്തൊക്കെ ഉള്ള കാര്യങ്ങളും കഥകളും, ആ സമയത്തെ സിനിമ, അന്നത്തെ അവരുടെ എക്സ്പീരിയന്‍സ് ഒക്കെ കേള്‍ക്കുമ്പോള്‍ നമ്മള് സിനിമയെപ്പറ്റി കൂടുതല്‍ അറിയുകയാണ്. അതൊക്കെ ഭയങ്കര സന്തോഷമാണ്,” ശ്രിന്ദ പറഞ്ഞു.
മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം ആണ് ശ്രിന്ദയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....