Malayalam
ജീവിതത്തിൽ ആദ്യമായിട്ടാണ് അത്രയും വേഗത്തിൽ വണ്ടിയോടിച്ചത്; ഹൊണിൻറെ മുകളിൽ നിന്നും കൈ എടുത്തിട്ടില്ല,ആ ചിന്ത മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ, ഇത്രയൊക്കെ ചെയ്തിട്ടും ; വേദനയോടെ സുരഭി ലക്ഷ്മി പറയുന്നു !
ജീവിതത്തിൽ ആദ്യമായിട്ടാണ് അത്രയും വേഗത്തിൽ വണ്ടിയോടിച്ചത്; ഹൊണിൻറെ മുകളിൽ നിന്നും കൈ എടുത്തിട്ടില്ല,ആ ചിന്ത മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ, ഇത്രയൊക്കെ ചെയ്തിട്ടും ; വേദനയോടെ സുരഭി ലക്ഷ്മി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. 64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കഥയിലെ രാജകുമാരി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച സുരഭി ലക്ഷ്മി ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസമാണ് നടുറോഡിൽ അപകടത്തിൽ പെട്ട ഒരാളെ നടി സുരഭി ലക്ഷ്മി ആശുപത്രിയിലെത്തിച്ചത്. സുഹൃത്തിൻറെ വീട്ടിൽ ഇഫ്താർ പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു സുരഭി. വഴിയിൽ അസ്വഭാവികമായ രീതിയിൽ താരം ഒരു ജീപ്പ് നിർത്തിയത് കണ്ടു. അത് ശ്രദ്ധയിൽപ്പെട്ട് നോക്കിയപ്പോഴാണ് ജീപ്പിൻറെ ഡ്രൈവർ സീറ്റിൽ കുഴഞ്ഞ് ഇരിക്കുന്നത് കണ്ടത്. ഉടൻതന്നെ സുരഭി വണ്ടി നിർത്തി അദ്ദേഹത്തെയും കൂട്ടുകാരെയും കാറിൽ കയറ്റി.
പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവരെ എത്തിക്കുകയും ചെയ്തു. കൂട്ടത്തിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു. കൃത്യസമയത്ത് ഇടപെട്ടിട്ടും ആ യുവാവിൻ്റെ ജീവൻ രക്ഷിക്കാനാവാത്തതിൽ ദുഃഖിതയാണ് സുരഭി. ജീവിതത്തിൽ ആദ്യമായിട്ടാണ് അത്രയും വേഗത്തിൽ വണ്ടിയോടിച്ചത് എന്ന് സുരഭി ഓർക്കുന്നു. ഹൊണിൻറെ മുകളിൽ നിന്നും കൈ എടുത്തിട്ടില്ല. എത്രയും വേഗം അയാളെ ആശുപത്രിയിൽ എത്തിക്കുക എന്ന ചിന്ത മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെയും ഒരു കൂട്ടുകാരനേയും മെഡിക്കൽ കോളേജിൽ ഇറക്കിയതിനു ശേഷം കുട്ടി കൂടെയുണ്ടായിരുന്നു. അയൽക്കാരനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.
ഇത്രയൊക്കെ ചെയ്തിട്ടും അയാളുടെ ജീവൻ രക്ഷിക്കാനായില്ല എന്നതിൽ സങ്കടമുണ്ട്. ഒരു പൗരൻ എന്ന നിലയിൽ ചെയ്യേണ്ട കാര്യം മാത്രമാണ് ചെയ്തത്. ഒറ്റയ്ക്കാണ് താൻ വണ്ടിയിൽ ഉണ്ടായിരുന്നത്. തനിക്ക് കടന്നു പോകാമായിരുന്നു. പക്ഷേ മനസ്സ് പറഞ്ഞ കാര്യമാണ് അപ്പോൾ ചെയ്തത്. ജീവിതത്തിൽ റീടേക്ക് ഇല്ലല്ലോ.
നാളെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന് കുറ്റബോധം തോന്നരുത്. ഇത് വാർത്തയാകും എന്ന് ഓർത്തു ചെയ്തതല്ല. നിരവധി വണ്ടികൾക്ക് ആസെക്യൂരിറ്റി ചേട്ടന്മാർ കൈ കാണിച്ചിരുന്നു. അവരാരും നിർത്താതെ കടന്നുപോയി എന്നാണ് പറഞ്ഞത്. ആരെങ്കിലും കുറച്ചു സമയം വേണ്ട വണ്ടി നിർത്തി അയാളെ ഹോസ്പിറ്റലിൽ എത്തിച്ചേരും എങ്കിൽ ചിലപ്പോൾ രക്ഷപ്പെടുമായിരുന്നു. സുരഭി പറയുന്നു.
about surabhi lakshmi