Connect with us

നോട്ടിലെ ഗാന്ധിജിയുടെ ചിത്രത്തെ മോദിയുടെ ചിത്രമായി കാണുകയാണ്. ഒരു രൂപ നോട്ടുപോലും അവരുടെ ഉറക്കം കെടുത്തുന്നു. അവര്‍ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ്. ആ പൊട്ടക്കിണറുകള്‍ ശുചീകരിക്കേണ്ട സമയം ആയി; വിഷുകൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

Malayalam

വിഷു പ്രമാണിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഷു കൈനിട്ടം കൊടുത്ത സുരേഷ് ഗോപിയുടെ വീഡിയോ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. കുഞ്ഞുങ്ങള്‍ക്ക് വിഷു കൈനീട്ടം നല്‍കുന്നതിനെപ്പോലും ചിലര്‍ രാഷ്ട്രീയമായി ചിത്രീകരിക്കുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ബിജെപി കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ബൂത്ത് തല പ്രവര്‍ത്തകരുടെ സംഗമത്തില്‍ വിഷു കൈനീട്ടം നല്‍കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ എത്തുന്ന കുട്ടികള്‍ക്ക് വിഷു കൈനീട്ടം നല്‍കാനായി മേല്‍ശാന്തിയെ ഒരു രൂപയുടെ ആയിരം നോട്ടുകള്‍ ഏല്‍പിച്ചുവെന്നും ആ നോട്ട് നല്‍കേണ്ടെന്ന നിലാടിലാണ് ക്ഷേത്രഭരണ സമിതിയിലെ ചിലരെന്നും സുരേഷ് ഗോപി പറഞ്ഞു.

അവര്‍ നോട്ടിലെ ഗാന്ധിജിയുടെ ചിത്രത്തെ മോദിയുടെ ചിത്രമായി കാണുകയാണ്. ഒരു രൂപ നോട്ടുപോലും അവരുടെ ഉറക്കം കെടുത്തുന്നു. അവര്‍ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ്.

ആ പൊട്ടക്കിണറുകള്‍ ശുചീകരിക്കേണ്ട സമയം ആയി എന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു കുഞ്ഞ് ജനിച്ച് വീഴുന്നത് കുടുംബത്തിലാണെങ്കിലും അവന്‍ മുതിര്‍ന്ന് അന്നം നേടുന്നതിന്റെ ഒരു ഭാഗം രാജ്യത്തിനും കൂടി വേണ്ടിയാകുമ്‌ബോഴാണ് ഒരു രാജ്യസ്‌നേഹി ജനിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top