Connect with us

വിഷു ഈസ്റ്റർ ആഘോഷമാക്കാൻ നല്ലൊരു അടിപൊളി അവസരം; വൈവിധ്യമാർന്ന നിരവധി പരിപാടികൾ മിനിസ്‌ക്രീനിലൂടെ ആസ്വദിക്കാം!

Malayalam

വിഷു ഈസ്റ്റർ ആഘോഷമാക്കാൻ നല്ലൊരു അടിപൊളി അവസരം; വൈവിധ്യമാർന്ന നിരവധി പരിപാടികൾ മിനിസ്‌ക്രീനിലൂടെ ആസ്വദിക്കാം!

വിഷു ഈസ്റ്റർ ആഘോഷമാക്കാൻ നല്ലൊരു അടിപൊളി അവസരം; വൈവിധ്യമാർന്ന നിരവധി പരിപാടികൾ മിനിസ്‌ക്രീനിലൂടെ ആസ്വദിക്കാം!

കേരളത്തിന്റെ സ്വന്തം കാർഷികോത്സവമാണ് വിഷു. കൊവിഡ് ആശങ്കകൾ ഒഴിവായി ഐശ്വര്യത്തിന്റെ വിഷുദിനത്തെ സ്വീകരിക്കാൻ എങ്ങും വിപുലമായ ഒരുക്കങ്ങളിലാണ് മലയാളികൾ. വിളവെടുപ്പിന്റെ ആഘോഷമായും വിഷുവിനെ കാർഷിക കേരളം കണക്കാക്കുന്നു.

ഈ വിഷു ആഘോഷം കൂടുതൽ തിളക്കമാക്കാൻ ഏഷ്യാനെറ്റും ഒരുങ്ങുകയാണ്. ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു – ഈസ്റ്റര് ദിനങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7.30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു വർഷത്തെ വിഷുഫലങ്ങൾ തുടർന്ന് 8 മണിക്ക് പൊളിറ്റിക്കൽ മൂവി ” വൺ ” ഉം 11 മണിക്ക് കോമഡി ത്രില്ലെർ ചലച്ചിത്രം ” കനകം കാമിനി കലഹ “വും ഉച്ചതിരിഞ്ഞു 2 മണിക്ക് ചലച്ചിത്രം ” മരക്കാർ : അറബിക്കടലിന്റെ സിംഹവും ” വൈകുന്നേരം 6 മണി മുതൽ രാത്രി 9.30 വരെ ജനപ്രിയപരമ്പരകളും 9.0 നു ബിഗ് ബോസും സംപ്രേക്ഷണം ചെയ്യുന്നു.

ഏപ്രിൽ 17 ഈസ്റ്റര് ദിനത്തിൽ രാവിലെ 8.30 നു ഫാമിലി മൂവി ” ഹോം “ഉം ഉച്ചക്ക് 1.30 നു ആക്ഷൻ ത്രില്ലെർ ചലച്ചിത്രം ” കാവലും ” വൈകുന്നേരം 4.30 നു കോമഡി ഫാമിലി ചലച്ചിത്രം ” കേശു ഈ വീടിന്റെ നാഥനും ” സംപ്രേക്ഷണം ചെയ്യുന്നു . തുടന്ന് 7.30 നു മ്യൂസിക്കൽ റിയാലിറ്റി ഷോ ” സ്റ്റാർ സിംഗറും ” രാത്രി 9 മണിക്ക് ബിഗ് ബോസും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു,

about asianet

More in Malayalam

Trending

Recent

To Top