Malayalam
എന്റെ നിറത്തെയും ശരീരത്തെയും അവർ വിമർശിച്ചിട്ടുണ്ട് ; മറ്റുള്ളവരെ ഇങ്ങനെ പറയുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ; നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് പ്രിയാമണി !
എന്റെ നിറത്തെയും ശരീരത്തെയും അവർ വിമർശിച്ചിട്ടുണ്ട് ; മറ്റുള്ളവരെ ഇങ്ങനെ പറയുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ; നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് പ്രിയാമണി !
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം വളരെ തിരക്കുള്ള താരമാണ് പ്രിയാമണി. . 2002 ല്‍ പുറത്ത് ഇറങ്ങിയ ‘എവാരെ അട്ടഗാഡും’ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്തെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു. 2007 ല്‍ പുറത്ത് ഇറങ്ങിയ തമിഴ് ചിത്രമായ പരുത്തിവീരനിലൂടെ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. അധികം സിനിമകള്‍ ചെയ്യാറില്ലെങ്കിലും അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
ബോളിവുഡിലും പ്രിയാമണി ചുവട് വച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് വെബ് സീരീസുകളായ ഫാമിലി മാന്‍1, 2 സീസണുകളില്‍ നടി പ്രധാന വേഷങ്ങത്തില്‍ തിളങ്ങിയിരുന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തുന്നത്. ഫാമിലി മാന്‍ വന്‍ ഹിറ്റായതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയര്‍ത്തിയിട്ടുണ്ട്. നടി തന്നെയാണ് ഇക്കാര്യം ബോളിവുഡ് മാധ്യമമായ ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
നേരത്തെ പ്രിയാമണി ഒരു ദിവസം ഒന്നരലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ മൂന്ന് മുതല്‍ നാല് ലക്ഷം വരെയായി ഉയര്‍ത്തി എന്നാണ് വിവരം. മുമ്പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുകയാണ് താരം കൂട്ടിയിരിക്കുന്നത്. അടുത്തിടെ പ്രതിഫലം വര്‍ധിപ്പിച്ച ബോളിവുഡിലെ കരീന കപൂര്‍ അടക്കമുള്ള നായികമാരെ പ്രിയാമണി അഭിനന്ദിച്ചിരുന്നു. ‘അവരൊക്കെ അത് അര്‍ഹിച്ചിരുന്നു. ഈ സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു. അര്‍ഹമായത് ചോദിച്ച് വാങ്ങിക്കണം. അത് തെറ്റാണെന്നുള്ള ആളുകളുടെ കമന്റുകള്‍ കൊണ്ട് ആ വ്യക്തി അതിന് അര്‍ഹനല്ലാതാകില്ല,’ പ്രിയാമണി പറഞ്ഞു.
ഇപ്പോഴിത നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും കളറിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനത്തെ കുറിച്ചും പറയുകയാണ് പ്രിയാ മണി. ബോളിവുഡ് ബബിള്‍സിന് നല്‍കിയ അഭിമുഖത്തില്‍ തന്നെയാണ് ഇക്കാര്യവും പഞ്ഞത്. ”എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍. ‘നിങ്ങള്‍ തടിച്ചിരിക്കുന്നു’ എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. ‘തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം’ എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല” പ്രിയമണി ചോദിക്കുന്നു.നിറത്തിന്റെ പേരില്‍ കേള്‍ക്കുന്ന വിമര്‍ശനത്തെ കുറിച്ചും പ്രിയാമണി പറയുന്നു. ‘സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്റെ നിറത്തെ കുറിച്ച് സംസാരിക്കുന്നു. അതില്‍ 99 ശതമാനം ആളുകളും നിങ്ങളെ പോലെ തന്നെ സ്‌നേഹിക്കും. എന്നാല്‍ അതില്‍ ഒരു ശതമാനം ആളുകള്‍ തടിച്ചതിനെ കുറിച്ചും ചര്‍മ്മം ഇരുണ്ടതിനെ കുറിച്ചും പറയും. ഒപ്പം തന്നെ സിനിമ മേഖലയില്‍ നില്‍ക്കണമെങ്കില്‍ ശരീരം, ചര്‍മ്മം, മുടി, നഖം എന്നിവ കൃത്യമായി സംരംക്ഷിക്കണമെന്നും പ്രിയ പറയുന്നു. ചിലപ്പോഴെക്കെ ഒരു ദിവസമെങ്കിലും ഇതെല്ലാം ഉപേക്ഷിച്ച് എനിക്ക് വേണ്ടി മാത്രം ജീവിക്കാന്‍ തോന്നാറുണ്ട്’.
about priyamani
