Malayalam
ഞാൻ ചെയ്ത ആ തെറ്റുകൾ ആവർത്തിക്കരുത്; വഞ്ചിക്കപ്പെടരുത് തെറ്റുകൾ ആവർത്തിച്ചാൽ! വാർത്ത സമ്മേളനത്തിൽ ഷക്കീല പറഞ്ഞതോടെ
ഞാൻ ചെയ്ത ആ തെറ്റുകൾ ആവർത്തിക്കരുത്; വഞ്ചിക്കപ്പെടരുത് തെറ്റുകൾ ആവർത്തിച്ചാൽ! വാർത്ത സമ്മേളനത്തിൽ ഷക്കീല പറഞ്ഞതോടെ
ഒരുകാലത്ത് തെന്നിന്ത്യയുടെ മാദക നടിയായി തിളങ്ങിയ താരമാണ് നടി ഷക്കീല. തന്റെ പതിനാറാമത്തെ വയസ്സില്‍ ഗ്ലാമര്‍ റോളുകളില്‍ അഭിനയിച്ചുതുടങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇതാ ഷക്കീല തന്റെ ജീവിതാനുഭവങ്ങള്‍ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയാണ്. സിനിമാ മോഹവുമായി വരുന്നവര്‍ താന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം. ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ഷക്കീലയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷക്കീല. പതിനാറം വയസില്‍ ബി ഗ്രേഡ് സിനിമകളില്‍ അരങ്ങേറിയ ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതവും സിനിമാജീവിതവും പ്രമേയമാക്കിയാണ് ബയോപിക്ക് ചിത്രം ഒരുക്കിയത്.
എല്ലാവര്ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്കുണ്ട് , അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല. ഭാവിയില്‍ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്ന ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ് . ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്. അതാണ് എന്റെ പുസ്തകത്തിലും ഞാന്‍ എഴുതിയിരിക്കുന്നതെന്നും ഷക്കീല പറഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്നെക്കുറിച്ചുള്ള ബയോപിക് റിലീസാകുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. സിനിമയുടെ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിനോടും രാജീവിനോടും ഷക്കീല നന്ദി പറഞ്ഞു. ഇവര്‍ എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. സിനിമയില്‍ അഭിനയിച്ച നടി എസ്തറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഷക്കീല പറഞ്ഞു. തന്റെ കഥ സിനിമയായി ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ക്രിയേറ്റീവ് സ്വാതന്ത്ര്യം നേടിയിട്ടുണ്ടെന്നും ചിലതൊക്കെ സാങ്കല്‍പ്പികമാണെന്നും നടി കൂട്ടിച്ചേര്‍ത്തു
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . സില്‍ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഷക്കീലയുടെ ചെറുപ്പം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. സിനിമയിലേക്കുള്ള വരവും താരപരിവേഷവും പിന്നീടുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ചര്‍ച്ചയാകുന്നുണ്ട്. താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും. ഇതിനോടകം ഒരു മില്യണിലധികം പേരാണ് വിഡിയോ കണ്ടത്.
നടി റിച്ച ഛദ്ദയെ പ്രധാന കഥാപാത്രമാക്കി ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്തുമസ് ദിനത്തിലാണ് ഷക്കീല റിലീസ് ചെയ്യുന്നത്. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
