Malayalam
സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്, കേസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് സായി ശങ്കറെന്ന് ആളൂര്‍
സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്, കേസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് സായി ശങ്കറെന്ന് ആളൂര്‍
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍മായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ക്രൈംബ്രാഞ്ച് സംഘം ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കിയത്. ഇനി കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും സഹോദരന്‍ അനൂപിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അസൗകര്യം അറിയിച്ചതിനാല്‍ ബുധനാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പറയുകയാണ് അഭിഭാഷകന്‍ ബിഎ ആളൂര്‍. പല സാക്ഷികളെയും ഇനി ചോദ്യം ചെയ്യും. ഇവര്‍ കൂറ് മാറാതിരിക്കാനും തെളിവുകള്‍ കൊണ്ടുവരാനും ദിലീപിനെ ജയിലില്‍ അടച്ച് വിചാരണ തടവുകാരനാക്കാന്‍ അത്യാവശ്യമാണെന്ന് കോടതിയില്‍ പ്രോസിക്യൂഷനോ അനേഷണസംഘമോ അപേക്ഷ നല്‍കിയാല്‍ അദേഹത്തിന്റെ ജാമ്യം റദ്ദാക്കപ്പെടുമെന്ന് ആളൂര്‍ പറഞ്ഞു. ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെളിവ് നശിപ്പിക്കലോ സാക്ഷികളെ സ്വാധീനിക്കലോ ചെയ്താല്‍ ജാമ്യം റദ്ദാക്കാനുള്ള അവകാശം കീഴ്കോടതിക്ക് നല്‍കി കൊണ്ടായിരിക്കണം ഹൈക്കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുക. ഈ സാഹചര്യത്തില്‍ കീഴ്കോടതിയിലാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. പെട്ടെന്ന് ഒരു അപേക്ഷ കൊടുത്തത് കൊണ്ട് ജാമ്യം റദ്ദാക്കണമെന്നില്ല. എല്ലാ സാഹചര്യങ്ങളും നോക്കി, അത് പ്രോസിക്യൂഷന് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടും.
സാഹചര്യങ്ങള്‍ പ്രതിക്ക് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കുക എന്ന നടപടികളിലേയ്ക്ക് കോടതി കടക്കില്ല. കൂടുതല്‍ നിബന്ധനകള്‍ വച്ച് കൊണ്ട് ജാമ്യം നീട്ടി കൊടുക്കാനും കോടതിക്ക് സാധിക്കും. കേസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് സായി ശങ്കര്‍. സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പല സാക്ഷികളെയും ചോദ്യം ചെയ്യും. ഇവര്‍ കൂറ് മാറാതിരിക്കാനും തെളിവുകള്‍ കൊണ്ടുവരാനും ദിലീപിനെ ജയിലില്‍ അടച്ച് വിചാരണ കോടതി തടവുകാരനാക്കാന്‍ അത്യാവശ്യമാണെന്ന് കോടതിയില്‍ പ്രോസിക്യൂഷനോ അനേഷണസംഘമോ അപേക്ഷ നല്‍കിയാലും ജാമ്യം റദ്ദാക്കപ്പെടും.
കേസിലെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക നീക്കം.
അടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകളില്‍ നിന്നും നിര്‍മായക പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതുള്‍പ്പെടെ അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടും. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം വിചാരണക്കോടതിക്ക് മുമ്ബാകെ ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംഭവവും കോടതിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും.
