Connect with us

എന്തായാലും ഉണ്ണി നീ വിവാഹം കഴിക്കണം എന്നും എന്തായാലും ഞാനും പെട്ട് നീയും പെടണം; ബാലയുടെ വാക്കുകള്‍ വൈറലായതോടെ കമന്റുകളുമായി സോഷ്യല്‍ മീഡിയ

Malayalam

എന്തായാലും ഉണ്ണി നീ വിവാഹം കഴിക്കണം എന്നും എന്തായാലും ഞാനും പെട്ട് നീയും പെടണം; ബാലയുടെ വാക്കുകള്‍ വൈറലായതോടെ കമന്റുകളുമായി സോഷ്യല്‍ മീഡിയ

എന്തായാലും ഉണ്ണി നീ വിവാഹം കഴിക്കണം എന്നും എന്തായാലും ഞാനും പെട്ട് നീയും പെടണം; ബാലയുടെ വാക്കുകള്‍ വൈറലായതോടെ കമന്റുകളുമായി സോഷ്യല്‍ മീഡിയ

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.

ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ നടന്‍ ബാല വിവാഹം താന്‍ വിവാഹത്തോടെ പെട്ടു എന്ന തരത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സംഭവം ഇങ്ങനെ, മേപ്പടിയാന്‍ വിജയാഘോഷ വേളയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കാന്‍ എത്തിയ ബാല തനിക്ക് ഉണ്ണിയോട് ഒരു പേര്‍സണല്‍ ചോദ്യം ഇപ്പോള്‍ ചോദിയ്ക്കാന്‍ ഉണ്ടെന്ന് പറയുക ആയിരുന്നു. എന്നാല്‍ വിവാഹം എന്നാണ് എന്ന് ബാല ഉണ്ണിയോട് ചോദിക്കുന്നും ഉണ്ട്.

എന്നാല്‍ അതിന്റെ ഉത്തരം നാളെ പറയാം എന്നായിരുന്നു ഉണ്ണി മറുപടി നല്‍കിയത്. എന്നാല്‍ നീ ഉടന്‍ വിവാഹം കഴിക്കണം എന്നും നിന്റെ കുട്ടികള്‍ അടുത്ത ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ കാണണം എന്നും ബാല പറഞ്ഞു. അതെ സമയം പ്രസംഗം അവസാനിപ്പിക്കുമ്‌ബോള്‍ എന്തായാലും ഉണ്ണി നീ വിവാഹം കഴിക്കണം എന്നും എന്തായാലും ഞാനും പെട്ട് നീയും പെടണം എന്നായിരുന്നു ബാല പറഞ്ഞത്. ഇത് പറയുമ്‌ബോള്‍ രൂക്ഷമായ നോട്ടവും ആയി ഇരിക്കുന്ന എലിസബത്തിനെയും കാണാന്‍ കഴിയും.

ബാല-അമൃത വിവാഹം ഏറെ ആഘോഷിക്കപ്പെട്ടതുപേലെ ഇരുവരുടെയും വിവാഹ മോചനവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാലയുടെ പുനര്‍വിവാഹത്തിന് പിന്നാലെയും കമന്റ് പ്രവാഹമായിരുന്നു. വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്. താരം പങ്കുവയ്ക്കുന്ന എഫ്ബി പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ കൃത്യമായ മറുപടി നല്‍കുന്നായിരുന്നു.

ഡോക്ടറാണ് ബാലയുടെ ഭാര്യ എലിസബത്ത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്ന് ബാല പറഞ്ഞിരുന്നു. വളരെ ലളിതമായ രീതിയില്‍ വിവാഹം നടത്തണം എന്നായിരുന്നു ആഗ്രഹം. കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. എന്നാല്‍ എന്നെ സ്നേഹിക്കുന്നവര്‍ വിളിക്കാതെ തന്നെ ചടങ്ങിന് സാക്ഷിയാകാനെത്തി. അവര്‍ മനസ് കൊണ്ട് അനുഗ്രഹിച്ചാണ് പോയതെന്നും ബാല പറയുന്നു. വിവാഹത്തെക്കുറിച്ചും എലിസബത്തിനെക്കുറിച്ചും ബാല പറയുന്നതിങ്ങനെയാണ്.

മറ്റൊന്നും നോക്കാതെ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു മനസ്. അതാണ് എലിസബത്തിലേക്ക് എന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ സവിശേഷത. സ്നേഹിക്കുക എന്ന് പറയുന്നത് പോലെ സ്നേഹിക്കപ്പെടുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്. അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെയാണ്. ഇത് വേണോ എന്ന് ആ സമയത്ത് ഞാന്‍ ചോദിച്ചിരുന്നു. ആള്‍ ഒരു ഡോക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു. പക്ഷേ അവള്‍ തയ്യാറായില്ല. ഞാന്‍ വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചത് എന്നും ബാല പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending