News
ബീസ്റ്റിന്റെ റിലീസ്; ആരാധകരുടെ ആഗ്രഹം മാനിച്ച് അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനികള്‍
ബീസ്റ്റിന്റെ റിലീസ്; ആരാധകരുടെ ആഗ്രഹം മാനിച്ച് അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനികള്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിജയ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബീസ്റ്റ് എന്ന ചിത്രം പുറത്തെത്തുന്നത് നാളെയാണ്. ഇപ്പോഴിതാ ആരാധകരുടെ ആഗ്രഹം മാനിച്ചുകൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളും റിലീസ് ദിനം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ജീവനക്കാര്‍ക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് അവധി പ്രഖ്യാപിരിക്കുന്നത്. അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനികളുടെ നോട്ടീസുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ബീസ്റ്റ്’ ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ്. കേരളത്തിലും സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കേരളത്തില്‍ 350ഓളം ഫാന്‍സ് ഷോകളാണ് പ്രദര്‍ശിപ്പിക്കുക.
നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
