Connect with us

ആര്യന്‍ ഖാന്‍ സംവിധായകനാകുന്നു…., നിര്‍മാതാവ് ഷാരൂഖ് ഖാന്‍

News

ആര്യന്‍ ഖാന്‍ സംവിധായകനാകുന്നു…., നിര്‍മാതാവ് ഷാരൂഖ് ഖാന്‍

ആര്യന്‍ ഖാന്‍ സംവിധായകനാകുന്നു…., നിര്‍മാതാവ് ഷാരൂഖ് ഖാന്‍

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ പിടിയതോടെയാണ് ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‌റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഇതിന് പിന്നാലെ നിരനധി വിവാദങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് ഷാരൂഖ് ഖാനും ആര്യന്‍ഖാനും നേരെ നടന്നത്.

എന്നാല്‍ ഇപ്പോഴിതാ ആര്യന്‍ ഖാന്‍ സംവിധായകനാകുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയുമാണ് ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആര്യന്‍ ഖാന്‍ പരീക്ഷണാര്‍ത്ഥം വെബ് സീരീസിന്റെ ചിത്രീകരണം നടത്തിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് ആര്യന്റെ സംവിധാന സംരംഭം നിര്‍മ്മിക്കുന്നത്. പ്രിത കമാനിയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടയിലായിരുന്നു അറസ്റ്റ്. എന്‍സിബിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആര്യനെയും മറ്റ് ഏഴ് പേരെയും കസ്റ്റഡിയില്‍ എടുത്തു.

പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹി ചൗളയാണ് കേസില്‍ ആര്യന്‍ ഖാന് കോടതിയില്‍ ജാമ്യം നിന്നത്.


More in News

Trending

Recent

To Top