വിശ്വസിച്ചവര്‍ പലരും ചതിച്ചിട്ടുണ്ട്, അപ്പോഴാണ് ശരിയ്ക്കും നമ്മള് അവരെ കുറിച്ച് അന്വേഷിക്കുന്നത്; സത്യത്തില്‍ അവരുടെ സ്വഭാവം തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു ; തുറന്ന് പറഞ്ഞ് സീരിയൽ താരം ഐറിന്!
വിശ്വസിച്ചവര്‍ പലരും ചതിച്ചിട്ടുണ്ട്, അപ്പോഴാണ് ശരിയ്ക്കും നമ്മള് അവരെ കുറിച്ച് അന്വേഷിക്കുന്നത്; സത്യത്തില്‍ അവരുടെ സ്വഭാവം തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു ; തുറന്ന് പറഞ്ഞ് സീരിയൽ താരം ഐറിന്!
വിശ്വസിച്ചവര്‍ പലരും ചതിച്ചിട്ടുണ്ട്, അപ്പോഴാണ് ശരിയ്ക്കും നമ്മള് അവരെ കുറിച്ച് അന്വേഷിക്കുന്നത്; സത്യത്തില്‍ അവരുടെ സ്വഭാവം തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു ; തുറന്ന് പറഞ്ഞ് സീരിയൽ താരം ഐറിന്!
മഴവില്ല് മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മനം പോലെ മാഗല്യം എന്ന സീരിയലിലൂടെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഐറിന്. സീരിയലില്‍ കുശുമ്പും കുന്നായ്മയും ഒക്കെയുള്ള കഥാപാത്രമാണെങ്കിലും ജീവിതത്തില്‍ അത് തനിയ്ക്ക് തിരിച്ചു കിട്ടുകയാണ് പതിവ് എന്നാണ് നടി പറയുന്നത്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ അവതാരകന് പ്രാങ്ക് ചെയ്തപ്പോള്‍ കരഞ്ഞതോടെ ആ പറഞ്ഞതിലെ സത്യം പ്രേക്ഷകര്‍ക്ക് ബോധ്യമാവുകയും ചെയ്യുന്നു.മനം പോലെ മാഗല്യം എന്ന സീരിയലില്‍ രാഗിണി എന്ന കഥാപാത്രത്തെയാണ് ഐറിന് അവതരിപ്പിയ്ക്കുന്നത്. വിമല എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കൂട്ടുകാരിയാണ് രാഗിണി. ഇതുവരെ കണ്ട് ശീലിച്ച സീരിയലുകളില്‍ നിന്ന് വ്യത്യസ്തമാണ് മനം പോലെ മാഗല്യം എന്നും ഐറിന് പറയുന്നു. ക്യൂന്‍, ജാക്ക് ഡാനിയല്‍ പോലുള്ള ചില സിനിമകളിലും ഐറിന് അഭിനയിച്ചിട്ടുണ്ട്.
ആശുപത്രി കേസും മറ്റുമൊക്കെ പറഞ്ഞാണ് കാശ് വാങ്ങുന്നത്. അപ്പോള്‍ നമ്മളും വിശ്വസിച്ച് പോകും. കാശ് കൊടുക്കും. അതുവരെ സുഹൃത്തായി നിന്നവര്‍ പിന്നെ നമ്മളെ കണ്ട ഭാവം നടിക്കാതെ പോകും. അപ്പോഴാണ് ശരിയ്ക്കും നമ്മള് അവരെ കുറിച്ച് അന്വേഷിക്കുന്നത്. സത്യത്തില്‍ അവരുടെ സ്വഭാവം തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു- ഐറിന് പറഞ്ഞു.ജീവിതത്തില്‍ അടുത്ത് വിശ്വസിച്ചവര്‍ ചിലരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് നടി പറയുന്നു. കാശിന്റെ കാര്യത്തിലാണ് പലപ്പോഴും പറ്റിക്കപ്പെട്ടത്. സങ്കടങ്ങളൊക്കെ പറഞ്ഞ് കാശ് വാങ്ങും. എന്നാല്‍ തിരിച്ച് ചോദിച്ചാല്‍ നിന്നെ എനിക്ക് പരിചയമേ ഇല്ലല്ലോ എന്ന തരത്തില്‍ പെരുമാറും. വിളിച്ചാല്‍ ഫോണും എടുക്കില്ല. അങ്ങിനെ പലരും പറ്റിച്ചിട്ടുണ്ട്. പലപ്പോഴും സ്ത്രീകള്‍ തന്നെയാണ് പറ്റിയ്ക്കുന്നത്.
അഭിമുഖത്തിനിടെ അവതാരകന് ഐറിനെ പ്രാങ്ക് ചെയ്യുകയുണ്ടായി. പൊഡക്ഷനിലുള്ള ആളും അവതാരകനും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ആയിരുന്നു അത്. പൊഡക്ഷനിലുള്ള ആളുടെ സമ്മതത്തോടെയാണ് നടി അഭിമുഖം നല്‍കിയത്. എന്നിട്ടും ഷോട്ട് റെഡിയായി എന്ന് പറഞ്ഞ് ഇടയ്ക്കിടെ ഫോണ്‍ വിളിക്കുകയായിരുന്നു. വിളിച്ചിട്ട് വരാതായപ്പോള്‍ അയാള്‍ അഭിമുഖം നടക്കുന്ന ഇടത്തേക്ക് വന്നു. അഭിമുഖം എടുക്കുന്നത് അനുവാദം ചോദിച്ചിട്ടല്ലേ എന്ന് ചോദിച്ച് അവതാകനും പ്രൊഡക്ഷനിലുള്ള ആളും തര്‍ക്കിക്കുന്നത് പോലെ അഭിനയിച്ചപ്പോഴേക്കും ഐറിന് കരയാന്‍ തുടങ്ങുകയായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...