Malayalam
അൻവർ റഷീദ് – അഞ്ജലി മേനോൻ ചിത്രം ;പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒന്നിക്കുന്നു; ഇരുവരും വിസ്മയിപ്പിക്കുമെന്നുറപ്പ്!
അൻവർ റഷീദ് – അഞ്ജലി മേനോൻ ചിത്രം ;പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒന്നിക്കുന്നു; ഇരുവരും വിസ്മയിപ്പിക്കുമെന്നുറപ്പ്!

പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒരുമിക്കുന്നു .അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ഇരുവരും എത്തുന്നു . പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ഹൃദയത്തിനുശേഷം പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്.
നസ്രിയ ആണ് പേരിടാത്ത ചിത്രത്തിലെ നായിക. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. വൻവിജയം നേടിയ ദുൽഖർ സൽമാൻ ചിത്രം ഉസ്താദ് ഹോട്ടലിനുശേഷം അൻവർ റഷീദ് സിനിമയ്ക്ക് സംവിധായിക അഞ്ജലി മേനോൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ട്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിൽ നസ്രിയ ആയിരുന്നു നായിക.വരത്തൻ, പറവ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയമ്പ് ആണ് ദൃശ്യാവിഷ്കാരം ഒരുക്കുന്നത്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റർ. അൻവർ റഷീദ് പ്രൊഡഷൻസിന്റെ ബാനറിൽ അൻവർ റഷീദാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...