തെന്നിന്ത്യയിലാകെ ആരാധകരുള്ള താരസുന്ദരിയാണ് കാജള്‍ അഗര്‍വാള്‍. ഇപ്പോല്‍ താരം തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗര്‍ഭകാലത്തെ നിരവധി ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പേസ്റ്റല്‍ നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷ്യപ്പെട്ടിരിക്കുന്നത്. ‘ഇത് അഭിമുഖീകരിക്കേണ്ടതുണ്ട്.
മാതൃത്വത്തിനായി തയ്യാറെടുക്കുന്നത് മനോഹരവും അതിനൊപ്പം തന്നെ സങ്കീര്‍ണവുമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും നിയന്ത്രണവിധേയമാണെന്ന് തോന്നും എന്നാല്‍ മറുവശത്ത് നിങ്ങള്‍ വല്ലാതെ തളര്‍ന്നതായി അനുഭവപ്പെടും.
പക്ഷേ ഇതിനൊപ്പം സഞ്ചരിച്ച് നിങ്ങളുടെ കുഞ്ഞുങ്ങളെയും പങ്കാളിയെയും സ്നേഹിച്ച് മുന്നോട്ട് പോകുമ്ബോള്‍ ഈ ബുദ്ധിമുട്ടുകളെല്ലാം നമ്മള് മറക്കും. ഇത്തരം വികാരങ്ങളാണ് നമ്മുടെ ജീവിതം അതുല്യമാക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങളും കാജള്‍ പങ്കുവച്ചിരിക്കുകയാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...