Malayalam
കുറ്റം പറയുന്നവർക്ക് ഇത് നല്ലൊരു മറുപടി; സൂര്യയും ഋഷിയും അല്പം പിണങ്ങട്ടെ; അടുത്ത ആഴ്ചയിലെ കൂടെവിടെ കഥ ഇങ്ങനെ !
കുറ്റം പറയുന്നവർക്ക് ഇത് നല്ലൊരു മറുപടി; സൂര്യയും ഋഷിയും അല്പം പിണങ്ങട്ടെ; അടുത്ത ആഴ്ചയിലെ കൂടെവിടെ കഥ ഇങ്ങനെ !
അങ്ങനെ നമ്മുടെ കൂടെവിടെ കമെന്റ്റ് ബ്ലോക്കിന് ഒരു അനക്കമൊക്കെ വന്നിട്ടുണ്ട്. വളരെ സീരിയസ് ആയിട്ട് നിരവധി കമെന്റ്സുകൾ കൂടെവിടെയെ കുറിച്ച് വരുന്നുണ്ട്. ഇന്ന് ഞാൻ ആദ്യം കുറ്റപ്പെടുത്തലുകൾക്കുള്ള ചില എക്സ്പ്ലനേഷൻ പറയാം. പിന്നെ കഥയിലേക്ക് വരാം…
ശരിക്ക് പറഞ്ഞാൽ നൂറ് ശതമാനം ആളുകളും കൂടെവിടെ ഇഷ്ടപ്പെടുന്നു. അതിൽ അൻപത് ശതമാനം ആളുകൾക്ക് ഇപ്പോഴുള്ള കഥ ഇഷ്ടപ്പെടുന്നില്ല,, അൻപത് ശതമാനം ആളുകൾക്ക് ഇപ്പോഴുള്ള കഥ ഇഷ്ട്ടപ്പെടുന്നു. ഇനി എല്ലാവര്ക്കും ഋഷിയും സൂര്യയും തമ്മിലുള്ള സീനുകൾ വേണം എന്ന ആഗ്രഹം ഉണ്ട്.
ഈ കൂട്ടരേ ആരെയും കുറ്റം പറയാൻ ആകില്ല. കാരണം ഒരു സീരിയൽ കഥ കാണാൻ അല്ല ഇക്കൂട്ടർ വന്നിരിക്കുന്നത്. പകരം നല്ല ഒരു കഥ കാണാൻ ആണ്. ഇത് വളരെ നല്ലൊരു കാര്യമാണ്. സീരിയലുകൾക്ക് മാറ്റങ്ങൾ വരണം.
ഞാൻ എന്റെ ഒരു പേഴ്സണൽ എക്സ്പീരിയൻസ് വച്ച് നിങ്ങളോട് അതിനെ കുറിച്ച് പറയാം.. ഈ പേഴ്സണൽ എക്സ്പീരിയൻസ് അത് നിങ്ങളോട് ആയതുകൊണ്ടാണ് ഞാൻ പറയുന്നത്. അതായത് കൂടെവിടെ പ്രേക്ഷകർ ആയതുകൊണ്ട്..
ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്. വരകളുടെയും നിറങ്ങളുടെയും ലോകം ആണ് എന്റെ ലോകം. എന്റർ വിരലുകളിൽ പിറക്കുന്ന ചിത്രങ്ങൾക്ക് എല്ലായിപ്പോഴും ജീവൻ ഉണ്ടാകണമെന്നില്ല. ചില വരകൾ പാതിയിൽ തന്നെ ചത്തൊടുങ്ങും.. ചിലത് പൂർണതയിൽ എത്തിയാലും അതിനു ജീവൻ ഉണ്ടാകില്ല.. പക്ഷെ വീണ്ടും ഞാൻ സൃഷ്ട്ടിക്കും.. സൃഷ്ട്ടിക്കാൻ കഴിവുള്ളവർ ദൈവങ്ങളാണ്.. അത് ഓർക്കുമ്പോൾ വീണ്ടും വീണ്ടും വരയ്ക്കും.. അങ്ങനെ ആണ് ഒരു നല്ല പെയിന്റിംഗ് ഉണ്ടാകുന്നത്.
അതുപോലെ കൂടെവിടെ പ്രേക്ഷകർ എഴുത്തുകാരനെ കൊണ്ട് മാറ്റിയെഴുതിപ്പിക്കുകയാണ്.. അദ്ദേഹം എഴുതാൻ തയ്യാറാക്കുന്നതിൽ ആണ് എനിക്ക് സന്തോഷം. പ്രേക്ഷകർ പറയുന്നതിനെ കേൾക്കാൻ… നിങ്ങളുടെ ഇഷ്ടങ്ങൾ അറിയുന്ന ഒരു ടീം അതാണ് കൂടെവിടെ..
കാരണം നിങ്ങൾ എല്ലാവരും ഋഷി സാറിനെ കുറ്റപ്പെടുത്തി.. അഭിനയം പോരാ.. ആർട്ടിഫിഷ്യൽ ആകുന്നു എന്നൊക്കെ..അവർക്ക് നല്ല പ്രഷർ ഉണ്ട്. ഇനി ഈ കുറ്റപ്പെടുത്തലുകൾ വക വെക്കാതെ അവർ മുന്നോട്ട് പോയിട്ടില്ല.. അവർ അതിൽ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചു.. ഇപ്പോഴിതാ കഥ മുഴുവനും ഒന്ന് മാറിയിട്ടുണ്ട്.
സൂര്യ ജോലിക്കുപോകുന്നതാണ് പുതിയ പ്രൊമോയിലെ ഹൈലൈറ്റ്. അവിടെ എനിക്ക് ചിരി വന്ന ഒരു കാര്യം പറയാമെ… സൂര്യ കൈമളിനെ പോലെ എനിക്ക് അൻഷിദയെയും ഇഷ്ടമാണ്. അപ്പോൾ സ്കൂട്ടിയിൽ ചീറിപ്പായുന്ന അൻഷി , സ്കൂട്ടി പഠിക്കുന്ന സൂര്യ ആയപ്പോഴുള്ള അഭിനയം. ന്റെ പൊന്നോ..
പിന്നെ അതിഥി ടീച്ചറും ആദി സാറും ഋഷിയും ഒന്നിച്ചുള്ള വിഷു ആഘോഷം. അപ്പോൾ ആലഞ്ചേരിയിൽ പോയതിന്റെ പ്രധാന കാരണം വിഷു ആഘോഷം ആണെന്ന് തോന്നുന്നു. ഇനി പല പ്രക്ഷകർക്കും ആദി അതിഥി പ്രണയം ആണ് അങ്ങോട്ട് സുഖിക്കാത്തത്. അവർ പ്രണയിക്കുന്നതിൽ തെറ്റില്ല, പക്ഷെ പൈങ്കിളി പ്രണയം വേണ്ട.. ചോക്ലേറ്റ് പ്രേമം വേണ്ട.. എന്നൊക്കെ ആണ് ചിലരുടെ അഭിപ്രായം.
ന്റെ സൂറത്തുക്കളെ… കലിപ്പാന്റെ കാന്താരി പ്രണയം ആണ് നിങ്ങളുടെ ആവശ്യം എങ്കിൽ ഏറെക്കുറെ എല്ലാ സീരിയലും അതാണല്ലോ.. അതിനു വേണ്ടി കൂടെവിടെയിൽ വരണ്ട. പിന്നെ ഇപ്പോഴുള്ള ടീനേജ് പിള്ളേർ ഒരു മുപ്പത് നാൽപ്പത് വയസ് ആയാലും ഐസ്ക്രീം നുണഞ്ഞു പ്രണയിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ മാത്രമേ പ്രണയിക്കാവൂ എന്നൊന്നുമല്ല..
പിന്നെ കൂടെവിടെയിൽ കുറച്ചു പ്രണയം കുറയട്ടെ.. ഇനി സൂര്യയും ഋഷിയും തമ്മിൽ പിണങ്ങും.. അതിന് കാരണം ഉണ്ട്. പക്ഷെ എനിക്ക് അത് ഇഷ്ടപ്പെട്ടു. കാരണം ഏതൊരു ജോലിക്കും അന്തസ് ഉണ്ട്. അപ്പോൾ സൂര്യ എന്ന നായികാ കഥാപാത്രം ഫുഡ് ഡെലിവറിയ്ക്ക് ഇറങ്ങുന്നതും അത് പോലെ ഉള്ള കഥയും ഇവിടെ ആവശ്യമാണ്..
അപ്പോൾ ഇനി സൂര്യ ഋഷി പിണക്കം എന്തുകൊണ്ട് എന്ന് നമുക്ക് നാളെ നോക്കാം.. നിങ്ങൾക്ക് ആൾറെഡി ആ സീക്രെട്ട് മനസിലായിക്കാണണം…
about koodevide
