Connect with us

ടാബിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നത്, അല്ലെങ്കിൽ ഇ- വേസ്റ്റ് ആക്കണ്ടേ സാഹചര്യമില്ലല്ലോ..സാധാരണ ഇ വേസ്റ്റ് ആക്കാന്‍ ആവശ്യപ്പെടുന്നത് ക്രിമിനലുകള്‍ ആണ്! ബെഡക്കാക്കി തനിക്കാക്കുക എന്നതാണ് അവരുടെ തന്ത്രം; വീണ്ടും ആ വെളിപ്പെടുത്തൽ

Malayalam

ടാബിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നത്, അല്ലെങ്കിൽ ഇ- വേസ്റ്റ് ആക്കണ്ടേ സാഹചര്യമില്ലല്ലോ..സാധാരണ ഇ വേസ്റ്റ് ആക്കാന്‍ ആവശ്യപ്പെടുന്നത് ക്രിമിനലുകള്‍ ആണ്! ബെഡക്കാക്കി തനിക്കാക്കുക എന്നതാണ് അവരുടെ തന്ത്രം; വീണ്ടും ആ വെളിപ്പെടുത്തൽ

ടാബിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നത്, അല്ലെങ്കിൽ ഇ- വേസ്റ്റ് ആക്കണ്ടേ സാഹചര്യമില്ലല്ലോ..സാധാരണ ഇ വേസ്റ്റ് ആക്കാന്‍ ആവശ്യപ്പെടുന്നത് ക്രിമിനലുകള്‍ ആണ്! ബെഡക്കാക്കി തനിക്കാക്കുക എന്നതാണ് അവരുടെ തന്ത്രം; വീണ്ടും ആ വെളിപ്പെടുത്തൽ

നടിയെ കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. അതിനിടെ
ദിലീപിനും അഭിഭാഷകർക്കുമെതിരെ വെളിപ്പെടുത്തലുമായി സൈബർ വിദഗ്ദൻ സായ് ശങ്കർ. ദിലീപ് തന്റെ കൈയ്യിലുള്ള ടാബ് ഇ വേസ്റ്റ് ആക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കർ പറഞ്ഞു. ക്രിമനലുകളാണ് സാധാരണ അക്കാര്യം ആവശ്യപ്പെടാറുള്ളതെന്നും സായ് ശങ്കർ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു സായ് ശങ്കറിന്റെ പ്രതികരണം.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഫോണുകളിൽ ഉണ്ടായിരുന്നില്ല. ടാബിനെ കുറിച്ച് ദിലീപ് സംസാരിച്ചിട്ടുണ്ട്. അതിൽ ദൃശ്യങ്ങൾ ഉണ്ടോ എന്ന് അറിയില്ല. ടാബ് ഇ വേസ്റ്റ് ആക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബൈജു പൗലോസിന് ഞാൻ സംസാരിച്ചതിന് ശേഷം അവർ തന്ത്രം മാറ്റി. ബെഡക്കാക്കി തനിക്കാക്കുക എന്നതാണ് അവരുടെ തന്ത്രം. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസ് തന്നെ വിളിപ്പിച്ചത്. മാന്യമായിട്ടാണ് അദ്ദേഹം ഇടപെട്ടത്.

ബൈജു പൗലോസിനെ താൻ കണ്ടത് ഞാൻ ദിലീപിന്റെ അഭിഭാഷകരോട് പറഞ്ഞിരുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടിൽ ഒരു യൂസർ നെയിമുണ്ട്. അതിനെ സംബന്ധിച്ച് അവർ ചോദിച്ചിരുന്നു, അറിയില്ലെന്നാണ് ഞാൻ നൽകിയ മറുപടി. യൂസര്‍ നെയിം അവര്‍ക്ക് അറിയാമായിരുന്നു .2020 ൽ ഇവരുടെ അക്കൗണ്ടിലേക്ക് ഒരു ട്രാൻസ്ഫർ പോയിട്ടുണ്ടായിരുന്നു. ഞാൻ വലിയ നുണയാണ് പറഞ്ഞത്. അവർ അത് പിടിച്ചു. അതിന് ശേഷമാണ് തന്നെ കൊണ്ട് ടാബ് ഒന്നും ചെയ്യിക്കേണ്ടെന്ന് അവർ തിരുമാനിച്ചത്.

ടാബിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നത്. അല്ലേങ്കിൽ ഇ- വേസ്റ്റ് ആക്കണ്ടേ സാഹചര്യമില്ലല്ലോ. പേപ്പർ കീറി നശിപ്പിക്കുന്നത് പോലെയാണ് ഇ -വേസ്റ്റ് ആക്കുകയെന്നത്. ഒരു ഡിവൈസിനെ പരമാവധി നശിപ്പിച്ച് കളയുകയെന്നതാണ് രീതി. സാധാരണ ഇ വേസ്റ്റ് ആക്കാന്‍ ആവശ്യപ്പെടാറ് ക്രിമിനലുകള്‍ ആണ്. മാര്‍ച്ച് ഏഴിന് ടാബ് തരാമെന്ന് ദിലീപ് പറഞ്ഞിരുന്നു.

ദിലീപിന്റെ ടാബ് അതീവ സംരക്ഷണയിലാണ്. ഇത്രയും സംരക്ഷിച്ച് സൂക്ഷിക്കുമ്പോ അതിൽ എന്തോ ഉണ്ടെന്ന് സംശയം തോന്നാം.അഭിഭാഷകരോട് നുണ പറഞ്ഞില്ലായിരുന്നെങ്കില്‍ ടാബ് കൈയ്യില്‍ കിട്ടിയേനെ. ദിലീപിന്റെ ടാബ് എത്തിയത് വിദേശത്ത് നിന്നാണ്. വിദേശത്തേക്ക് തന്നെ ഇപ്പോള്‍ തിരിച്ചയച്ചിരിക്കാം. ഇന്ന് രാത്രിയിലെ ഫ്ളൈറ്റില്‍ ടാബ് എത്തുമെന്ന് എന്നോട് അന്ന് പറഞ്ഞിരുന്നു. ഒറ്റ ദിവസത്തെ വ്യത്യാസത്തിലാണ് ടാബ് നഷ്ടമായത്. എഡിജിപിയോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ചില മെസേജിംഗ് പ്ലാറ്റ് ഫോമുകൾ ഡിലീറ്റ് ചെയ്ത് കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കില്ല. ചില ഫോറൻസിക് ടൂളുകൾ ഉപയോഗിച്ചാണ് വിവരങ്ങൾ തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. യുഫെഡ് എന്ന ഡിവൈസ് ആണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്. ആ ഡിവൈസ് ഉപയോഗിച്ച് വാട്സ് ആപ്പ്, സിഗ്നൽ വിവരങ്ങൾ ഒക്കെ വീണ്ടെടുക്കാം. എന്നാൽ ടെലിഗ്രാം,ബോട്ടിം, മെസഞ്ചർ എന്നിവയൊന്നും അത് ഉപയോഗിച്ച് വീണ്ടെടുക്കാൻ പറ്റില്ല.

ടെലിഗ്രാമിലും ബോട്ടിമിലുമാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. ഇവയിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്താൽ വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് അവർക്ക് നന്നായി അറിയാം. അതിനാലാണ് അവർ ആ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചത്. കുടുംബ ചിത്രങ്ങളും ഡിലീറ്റ് ചെയ്യേണ്ട വിവരങ്ങളും മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്ത് തരാൻ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു.

പോലീസ് തിരിച്ചെടുത്ത ഡിവൈസുകളിൽ ഒന്നുമില്ല. ലാപ്ടോപ്, ഐമാക്ക്,ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് തുടങ്ങിയ എന്റെ ഒറിജിനൽ ഡിവൈസുകളെല്ലാം അഭിഭാഷകരുടെ കൈയ്യിലാണ് ഉള്ളത്. രാമൻപിള്ളയുടെ ഓഫീസിൽ വെച്ച് അഭിഭാഷകൻ ഫിലിപ്പ് ടി വർഗീസ് ആണ് ആ ഡിവൈസുകൾ വാങ്ങിയത്. ആ ഡിവൈസ് കിട്ടിയാൽ കേസിൽ അത് നിർണായകമാണ്. ഇക്കാര്യം മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ടെന്നും സായ് ശങ്കർ പറഞ്ഞു.

കേസിൽ ഒരു പോയിന്റ് കഴിഞ്ഞപ്പോൾ താൻ ബലിയാടായി. വിശ്വാസത്തിന്റെ പുറത്താണ് താൻ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്. തന്നെ സംരക്ഷിക്കുമെന്നാണ് പറഞ്ഞത്. താൻ തന്റെ ജോലിയാണ് ചെയ്തത്. എന്നാലും അവസാനം കൈയ്യൊഴിയുകയായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top