Malayalam
അവിടെയുള്ള മത്സരാര്‍ത്ഥികളെ ശാസിക്കേണ്ട നേരത്ത് ശാസിക്കണം. പ്രോത്സാഹിപ്പിക്കേണ്ട നേരത്ത് പ്രോത്സാഹിപ്പിക്കണം; ബിഗ് ബോസില്‍ താനൊരു ഇടനിലക്കാരനാണെന്ന് മോഹന്‍ലാല്‍
അവിടെയുള്ള മത്സരാര്‍ത്ഥികളെ ശാസിക്കേണ്ട നേരത്ത് ശാസിക്കണം. പ്രോത്സാഹിപ്പിക്കേണ്ട നേരത്ത് പ്രോത്സാഹിപ്പിക്കണം; ബിഗ് ബോസില്‍ താനൊരു ഇടനിലക്കാരനാണെന്ന് മോഹന്‍ലാല്‍
നിരവധി ആരാധകരുള്ള ടിവി പ്രോഗ്രാമാണ് ബിഗ്‌ബോസ്. നിരവധി ഭാഷകളിലാണ് ബിഗ് ബോസ് സംപ്രേക്ഷണത്തിന് എത്തുന്നത്. എന്നാല്‍ ബിഗ് ബോസ് നാലാം സീസണ്‍ ആരംഭിക്കാന്‍ പോകുന്നുവെന്ന് പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ തന്നെ നാലാം സീസണില്‍ നടന്‍ മോഹന്‍ലാല്‍ അവതാരകനായി ഉണ്ടാകില്ല എന്നതായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായി എത്തിയത്.
ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബിഗ് ബോസ് ഹൗസിലുള്ള പതിനേഴ് മത്സരാര്‍ത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഇടനിലക്കാരനായിട്ടാണ് താന്‍ നില്‍ക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നാണ് ചില മാധ്യമങ്ങള്‍ വൈറലാകുന്നത്.
‘ഇത് ബിഗ് ബോസിന്റെ നാലാമത്തെ സീസണ്‍ ആണ്. നാല് സീസണിലും എനിക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചതിന്റെ സന്തോഷം ആദ്യം അറിയിക്കുന്നു. കാരണം ഇതൊരു പ്രത്യേക ഷോ ആണ്. മറ്റ് സ്റ്റേജ് ഷോകള്‍ പോലെ അല്ല. ഇതിന് ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. കഴിഞ്ഞ ഒരാഴ്ചയിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ധാരണ ഉണ്ടായിരിക്കണം. മറ്റൊരു കാര്യം ഇതൊരു മൈന്റ് ഗെയിം ആണ്.
അവിടെയുള്ള മത്സരാര്‍ത്ഥികളെ ശാസിക്കേണ്ട നേരത്ത് ശാസിക്കണം. പ്രോത്സാഹിപ്പിക്കേണ്ട നേരത്ത് പ്രോത്സാഹിപ്പിക്കണം. ബിഗ് ബോസ് ഹൗസിലുള്ള പതിനേഴ് മത്സരാര്‍ത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഇടനിലക്കാരനായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. വളരെ രസകരമായിട്ടാണ് ഞാനതിനെ കാണുന്നത്. എല്ലാ ആഴ്ചയിലും അവിടേക്ക് യാത്ര ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട് ഉണ്ട്.’
‘ചെയ്തു കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിട്ടാണ് ബിഗ് ബോസിന്റെ സെറ്റിലെത്തുന്നത്. അത് കഴിഞ്ഞ് പിറ്റേന്ന് രാവിലെ മടങ്ങണം. ശാരീരികമായിട്ടുള്ള അധ്വാനവും ഇതിന് പിന്നിലുണ്ട്. പക്ഷെ ആ ജോലി നല്ല രീതിയില്‍ പ്രേക്ഷകര്‍ അംഗീകരിക്കുമ്പോള്‍ എടുത്ത അധ്വാനം എല്ലാം നിസാരമായി തോന്നും. വളരെ ഇന്‍ട്രസ്റ്റിങ് ആയിട്ടാണ് ഞാന്‍ ബിഗ്ഗ് ബോസ് ഷോ കാണുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നു.
